login
പരമേശ്വര്‍ജി സ്മാരക പ്രഭാഷണം 25ന്; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അദ്ധ്യക്ഷത വഹിക്കും.

തിരുവനന്തപുരം: പി. പരമേശ്വര്‍ജി സ്മാരകപ്രഭാഷണം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ട് 5ന് കവടിയാര്‍ ഉദയ്പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അദ്ധ്യക്ഷത വഹിക്കും. 'രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ വൈചാരികപാരമ്പര്യത്തിന്റെ സ്വാധീനം: പി. പരമേശ്വരന്‍ ഈ കാലഘട്ടത്തിന്റെ മാതൃക' എന്ന വിഷയം ഉപരാഷ്ട്രപതി അവതരിപ്പിക്കും. പി. പരമേശ്വര്‍ജിയുടെ ഒന്നാം ശ്രാദ്ധദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ആമുഖഭാഷണം നടത്തും. ഒ. രാജഗോപാല്‍ എംഎല്‍എ, വിചാരകേന്ദ്രം ജനറല്‍സെക്രട്ടറി സുധീര്‍ബാബു, സംസ്ഥാനസമിതിയംഗം ഡോ:കെഎന്‍. മധുസൂദനന്‍പിള്ള തുടങ്ങിയവര്‍ സന്നിഹിതരാകും.  

വരും വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയതലത്തിലുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സ്മാരകപ്രഭാഷണങ്ങളെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ:സി.വി. ജയമണി, കെ.വി. രാജശേഖരന്‍, രഘുവര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം


  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


  ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


  ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


  ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


  'നരഭാരതി'യുടെ സങ്കീര്‍ത്തനം


  ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും


  വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.