അദ്ദേഹം രചിച്ച മുത്തശ്ശിരാമായണം ബാലസാഹിതീ പ്രകാശന്റെ താരപുസ്തകമായി മാറി. രാമജന്മഭൂമി സമരകാലത്തെ സര്‍ഗ്ഗാത്മകമാക്കിയ കാവ്യ പുസ്തകമാണ് മുത്തശ്ശിരാമായണം.
കോഴിക്കോട് : പ്രമുഖ ആദ്ധ്യാത്മികാചര്യനും എഴുത്തുകാരനുമായ പട്ടയില്‍ പ്രഭാകരന് (87) കോട്ടപ്പറമ്പിലെ വസതിയില്‍ അന്തരിച്ചു. മുത്തശ്ശി രാമായണത്തിന്റെ ശീലുകളിലൂടെ കുട്ടികളെ രാമായണ മഹാകാവ്യത്തിലേക്ക് ആനയിച്ച ആചാര്യന്, സനാതന സംസ്കൃതിയുടെ ആഴങ്ങളില്‍ നിന്നും അറിവിന്റെ ഖനി പകര്‍ന്നു തന്ന പണ്ഡിതന്, ബാലഗോകുലത്തിന്റെ രക്ഷാധികാരി, സനാതന ധര്‍മ്മപരിഷത്തിന്റെ സാരഥി,
അനേകരെ സംസ്കൃത ഭാഷാ ഗംഗയിലേക്ക് നയിച്ച ഗുരുവര്യന്, ശ്രീനാരായണ കൃതികളും വേദാന്ത വിഷയങ്ങളും മധുരമായി പഠിപ്പിക്കാന്‍ കഴിവുള്ള അറിവിന്റെ നിറകുടം, ഏത് സംശയങ്ങള്‍ക്കും എപ്പോഴും വിളിക്കാവുന്ന ഒരു അത്താണിയാണ് നഷ്ടമായത്.
ഭാര്യ: ചന്ദ്രിക. മക്കള്‍: വിനീത (റിട്ട. വാട്ടര്‍ അതോറിറ്റി), പ്രീത (അധ്യാപിക). മരുമക്കള്‍: ബാബു (യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്), മോഹന്‍കുമാര്‍ (റെയില്‍വേ റിട്ട.)
പട്ടയില്‍ പ്രഭാകരന് ബാലഗോകുലത്തിന്റെ പ്രാരംഭകാലം മുതലുള്ള രക്ഷാകര്‍ത്താവായിരുന്നു. ദീര്‍ഘകാലം ജില്ലാ അധ്യക്ഷനായും രക്ഷാധികാരിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിത്യപ്രസാദസാന്നിദ്ധ്യം പ്രവര്‍ത്തകര്‍ക്ക് വലിയ പ്രേരണയായിരുന്നു. അദ്ദേഹം രചിച്ച മുത്തശ്ശിരാമായണം ബാലസാഹിതീ പ്രകാശന്റെ താരപുസ്തകമായി മാറി. രാമജന്മഭൂമി സമരകാലത്തെ സര്‍ഗ്ഗാത്മകമാക്കിയ കാവ്യ പുസ്തകമാണ് മുത്തശ്ശിരാമായണം.
ബാലമേളകളില്‍ പട്ടയില്‍ പ്രഭാകരന്റെ കഥാസദസ്സുകള്‍ ആസ്വദിച്ചവര്‍ക്ക് അത് ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയായിരുന്നു. വാര്‍ദ്ധക്യകാലത്തും വിശ്രമത്തിനു മുതിരാതെ പുസ്തക രചനയിലും പാഠ്യവസ്തു സമ്പാദനത്തിലും മുഴുകി. ഗോകുലകാര്യങ്ങളുടെ ക്ഷേമാന്വേഷിയായി ജീവിതാന്ത്യം വരെ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഗുരുതുല്യനായ ആ മാര്‍ഗ്ഗദര്‍ശിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ബാലഗോകുലം അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മതതീവ്രവാദികള്‍ തടയില്ല; പിറന്ന നാട്ടിലേക്ക് മടങ്ങിയെത്താം; ഉപജീവനം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും; കാശ്മീരി പണ്ഡിറ്റുകളെ തിരികെ വിളിച്ച് ആര്‍എസ്എസ്
ഹൈന്ദവ സംസ്കാരത്തിനും ഭാരതീയ കലാപാരമ്പര്യത്തിനും എതിര്; മന്‍സിയയുടെ നൃത്തം വിലക്കുന്നത് സംസ്കാര വിരുദ്ധം; സിപിഎം ഭരണസമിതിക്കെതിരെ തപസ്യ
ലൗ ജിഹാദിന് ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് സമര, നിയമ പോരാട്ടത്തിന് തയാര്‍; നിലപാട് പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത്
പട്ടികവര്‍ഗക്കാരെ വനത്തില്‍ തടവറ തീര്‍ത്ത് അടച്ചിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; എസ്.റ്റി കോളനി സന്ദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി
വിശ്വഹിന്ദു പരിഷത്ത് വനിതാ വിഭാഗം നടത്തിയ പഥസഞ്ചലനത്തിനെതിരെ കേസ്: വാള് പ്രദര്‍ശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ്
കശ്മീര്‍ ഫയല്‍സിനെതിരെ ആസൂത്രിത നീക്കം: പ്രതിഷേധ സംഗമവുമായി ഹിന്ദു ഐക്യവേദി