login
ആര്‍എസ്എസ് ഏറ്റുമാനൂര്‍ താലൂക്ക് സംഘചാലക് പി.എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും ആര്‍എസ്എസ് താലൂക്ക് സംഘചാലകനുമായിരുന്നു. സമിതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഖജാന്‍ജി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സമിതിയുടെ മുഖപത്രമായ ക്ഷേത്രശക്തി ആരംഭിച്ചതും ഇദ്ദേഹമാണ്.

ഏറ്റുമാനൂര്‍: കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരിയും ആര്‍എസ്എസ് ഏറ്റുമാനൂര്‍ താലൂക്ക് സംഘചാലകുമായ ഏറ്റുമാനൂര്‍ ശക്തിനഗര്‍ വികെബി റോഡില്‍ ജ്യോതിയില്‍ പി. എന്‍. ഗോപാലകൃഷ്ണന്‍ (80) അന്തരിച്ചു.  സംസ്‌കാരം നാളെ  ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍.

സമിതിയുടെ പ്രാരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനാണ്. ദീര്‍ഘകാലം  ജനറല്‍സെക്രട്ടറി പദം അലങ്കരിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും ആര്‍എസ്എസ് താലൂക്ക് സംഘചാലകനുമായിരുന്നു. സമിതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഖജാന്‍ജി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സമിതിയുടെ മുഖപത്രമായ ക്ഷേത്രശക്തി ആരംഭിച്ചതും ഇദ്ദേഹമാണ്.

ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: വൈക്കം ടിവി പുരം പുറപ്പള്ളില്‍ കുടുംബാംഗം പി. ഇന്ദിരാദേവി. മക്കള്‍: ജി.വിനോദ്കുമാര്‍ (സ്പന്ദനം കമ്പ്യൂട്ടേഴ്സ്, ഏറ്റുമാനൂര്‍), ബിന്ദു ജി നായര്‍ (മുംബൈ), മരുമക്കള്‍: എ എസ് അനില്‍കുമാര്‍ (വൈസ് പ്രിന്‍സിപ്പാള്‍, രഹേജ കോളേജ്, മുംബൈ) ദിവ്യാ കൃഷ്ണ (ടീച്ചര്‍, എസ്എഫ്എസ് സ്‌കൂള്‍, ഏറ്റുമാനൂര്‍). 

ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് കെ. ബി ശ്രീകുമാര്‍, ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗവും ജന്മഭൂമി ഡയറക്ടറുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന സംഘടനാ കാര്യദര്‍ശി എം. ഗണേശന്‍, ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എന്‍. സജികുമാര്‍, യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഖില്‍ രവീന്ദ്രന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. വി. ഉണ്ണികൃഷ്ണന്‍, ജന്മഭൂമി യൂണിറ്റ് മാനേജര്‍ എം. ആര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത്: രണ്ട് വിമാനകമ്പനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു; സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്പനികൾ


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.