×
login
വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്‍ പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി

മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളെ വ്യാസ വീക്ഷണത്തോടെ കാലോചിതമായി അവതരിപ്പിക്കുന്ന പുസ്തകപരമ്പരയുടെ ഭാഗമാണ് വ്യാസഭാരതത്തിലെ ഭീഷ്മര്‍.

ആര്‍. ഹരിയുടെ 'വ്യാസഭാരതത്തിലെ ഭീഷ്മര്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു (ചിത്രം ആര്‍. ആര്‍. ജയറാം)​

കൊച്ചി : മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍. ഹരിയുടെ 'വ്യാസഭാരതത്തിലെ ഭീഷ്മര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. എളമക്കര മാധവനിവാസില്‍ നടന്ന പരിപാടിയില്‍ റിട്ട.ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. 

മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളെ വ്യാസ വീക്ഷണത്തോടെ കാലോചിതമായി അവതരിപ്പിക്കുന്ന പുസ്തകപരമ്പരയുടെ ഭാഗമാണ് വ്യാസഭാരതത്തിലെ ഭീഷ്മര്‍. പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനന്‍ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. വ്യാസഭാരതത്തിലെ ശ്രീകൃഷ്ണന്‍ , കര്‍ണന്‍ , ദ്രൗപദി, നാരദന്‍ എന്നിവയാണ് മുന്‍പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കുരുക്ഷേത്ര പ്രകാശന്‍ ആണ് പ്രസാധകര്‍.  

                                                                                                                                                                                                        (ചിത്രം: ആര്‍.ആര്‍. ജയറാം)


പരിപാടിയില്‍ ആര്‍. ഹരി, ആര്‍എസ്എസ് പ്രാന്ത സംഘ ചാലക് അഡ്വ. കെ.കെ. ബാലറാം, കുരുക്ഷേത്ര എംഡി സി.കെ.രാധാകൃഷ്ണന്‍ , എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

    comment

    LATEST NEWS


    ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


    നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


    തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


    കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


    പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


    'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.