login
പിഎന്‍ ഈശ്വരന്‍ ആര്‍എസ്എസ്‍ പ്രാന്തകാര്യവാഹ്; എം രാധാകൃഷ്ണന്‍ ദക്ഷിണക്ഷേത്രീയ സഹകാര്യവാഹ്; കെപി രാധാകൃഷ്ണനും പ്രസാദ്ബാബുവും പ്രാന്ത സഹകാര്യവാഹകന്മാര്‍

ആര്‍ എസ്എസ് പ്രാന്തകാര്യവാഹായി നിയമിതനായ പി. എന്‍. ഈശ്വരന്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയാണ്, പത്ത് വര്‍ഷമായി പ്രാന്തസഹകാര്യവാഹ് ആണ്. വിദ്യാഭ്യാസവകുപ്പില്‍നിന്നും സീനിയര്‍ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം പ്രാന്ത ബൗദ്ധിക് പ്രമുഖ്, എറണാകുളം വിഭാഗ് കാര്യവാഹ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു

ബെംഗളൂരു: ആര്‍ എസ്എസ്  കേരള പ്രാന്തകാര്യവാഹാ(സംസ്ഥാന സെക്രട്ടറി)യി പി. എന്‍. ഈശ്വരനെ നിയോഗിച്ചു.  ബംഗളൂരുവില്‍ നടന്ന ആര്‍. എസ്. എസ്. അഖിലഭാരതീയ പ്രതിനിധി സഭയിലാണ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രഖ്യാപനം. പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേര്‍ന്ന ദക്ഷിണക്ഷേത്രീയ സഹകാര്യവാഹകായി നിയോഗിച്ചു. കെ. പി. രാധാകൃഷ്ണന്‍ (കൊയിലാണ്ടി), ടി. വി. പ്രസാദ്ബാബു (തിരുവനന്തപുരം) എന്നിവരാണ് പുതിയ പ്രാന്ത സഹകാര്യവാഹകന്മാര്‍.നിലവില്‍ പ്രാന്തകാര്യവാഹായിരുന്ന പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രാന്തകാര്യകാരി സദസ്യനായി പ്രവര്‍ത്തിക്കും.  

ആര്‍ എസ്എസ്  പ്രാന്തകാര്യവാഹായി നിയമിതനായ പി. എന്‍. ഈശ്വരന്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയാണ്,    പത്ത് വര്‍ഷമായി പ്രാന്തസഹകാര്യവാഹ് ആണ്. വിദ്യാഭ്യാസവകുപ്പില്‍നിന്നും സീനിയര്‍ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം പ്രാന്ത ബൗദ്ധിക് പ്രമുഖ്, എറണാകുളം വിഭാഗ് കാര്യവാഹ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബി. എസ്.എന്നില്‍ നിന്ന് വിരമിച്ച സതീദേവിയാണ് ഭാര്യ. രാഹുല്‍ (കാനറാ ബാങ്ക്), രേവതി (ദന്തഡോക്ടര്‍) എന്നിവര്‍ മക്കളാണ്.

കേരള പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണന്‍ കൊല്ലം പുത്തൂര്‍ സ്വദേശിയാണ്. താലൂക്ക്, ജില്ല, വിഭാഗ്, പ്രാന്തതലങ്ങളിലായി 20 വര്‍ഷം പ്രചാരകനായിരുന്നു. പ്രാന്ത സഹസേവാപ്രമുഖ്, പ്രാന്ത കാര്യകാരി സദസ്യന്‍ എന്നീ  ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്നു. ഇപ്പോള്‍ ജന്മഭൂമി  മാനേജിംഗ് ഡയറക്ടറാണ്. എറണാകുളത്ത് താമസിക്കുന്നു. ഭാര്യ അജിത. ഭവാനിയാണ് ഏക മകള്‍.  

കൊയിലാണ്ടി ചേലിയ സ്വദേശിയായ കെ. പി. രാധാകൃഷ്ണന്‍ പ്രാന്ത ബൗദ്ധിക് പ്രമുഖായിരുന്നു. തിരു വണ്ണൂര്‍ കോട്ടണ്‍ മില്ലില്‍നിന്ന് സ്വയം വിരമിച്ചശേഷം കേസരി വാരികയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുരുക്ഷേത്ര പ്രകാശന്റെ ചീഫ് എഡിറ്ററായിരുന്നു. ഭാര്യ രാജി. സുമേധ, നിഞ്ജന എന്നിവര്‍ മക്കളാണ്.

തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയായ ടി. വി. പ്രസാദ്ബാബു തിരുവനന്തപുരം സംഭാഗ് കാര്യവാഹ് ആയിരുന്നു. ജന്മഭൂമി കോര്‍പ്പറേറ്റ്  സര്‍ക്കുലേഷന്‍ മാനേജരാണ്. 17 വര്‍ഷം സംഘപ്രചാരകനായിരുന്നു. കോഴിക്കോട്, എറണാകുളം വിഭാഗുകളുടെ പ്രചാരകനായിരുന്നു. ഭാര്യ മീര, മകള്‍ നിവേദിത.  

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.