×
login
കമ്മ്യൂണിസ്റ്റ് ക്രൂരതയ്ക്കും കെടുത്താനായില്ല വിസ്മയക്കുള്ളിലെ ജ്വാല; സിപിഎം കൊലക്കത്തിക്ക് ഇരയായ സന്തോഷിന്റെ മകള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്

മകളുടെ ഈ വിജയം കാണാന്‍ പിതാവ് സന്തോഷ് ഏറെ ആഗ്രഹിച്ചതാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയതിന്റെ സന്തോഷത്തിനിടയിലും അച്ഛന്‍ തന്റെകൂടെ ഈ സന്തോഷം പങ്കിടാന്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് വിസ്മയ. പിതാവിന്റെ മരണ ശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും വിസ്മയ എ പ്ലസ് നേടിയിരുന്നു

കണ്ണൂര്‍: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനിരയായി ജീവന്‍ ബലി കൊടുക്കേണ്ടി വന്ന ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകനായിരുന്ന അണ്ടല്ലൂര്‍ സന്തോഷിന്റെ മകള്‍ വിസ്മയയ്ക്ക് ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പിതാവ് സന്തോഷ് ആഗ്രഹിച്ച വിജയത്തിലേക്ക് ഉയര്‍ന്ന ഗ്രേഡോടെ എത്തിച്ചേരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിസ്മയ. 

മകളുടെ ഈ വിജയം കാണാന്‍ പിതാവ് സന്തോഷ് ഏറെ ആഗ്രഹിച്ചതാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയതിന്റെ സന്തോഷത്തിനിടയിലും അച്ഛന്‍ തന്റെകൂടെ ഈ സന്തോഷം പങ്കിടാന്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് വിസ്മയ. പിതാവിന്റെ മരണ ശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും വിസ്മയ എ പ്ലസ് നേടിയിരുന്നു. കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും പ്ലസ്ടു സയന്‍സ് ഗ്രൂപ്പിലാണ് മുഴുവന്‍ വിഷയങ്ങളിലും വിസ്മയ എ ഗ്രേഡ് നേടിയിരിക്കുന്നത്. കെമിസ്ട്രി ഐച്ഛീക വിഷയമെടുത്ത് ബിരുദ പഠനമാണ് തന്റെ ആഗ്രഹമെന്ന് വിസ്മയ പറഞ്ഞു.

തൊഴിലാളിയായിരുന്ന സന്തോഷിനെ വാക്കത്തിക്ക് അരിഞ്ഞ് വീഴ്ത്തിയപ്പോള്‍ പറക്ക മുറ്റാത്ത  കുഞ്ഞുങ്ങളായിരുന്ന വിസ്മയയും സഹോദരനും കരഞ്ഞു കൊണ്ട് ലോകത്തെ നോക്കി നിലവിളിച്ചത് നാട്ടുകാര്‍ക്ക് ഇന്നും മറക്കാന്‍ ആവാത്ത അനുഭവമാണ്. സന്തോഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് മകള്‍ വിസ്മയയുടെ കണ്ണീരണിഞ്ഞ ചിത്രം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്ത് തെറ്റാണ് എന്റെ അച്ഛന്‍ ചെയ്തത് ഫേസ്ബുക്ക് വാളില്‍ വിസ്മയയുടെ ചോദ്യങ്ങള്‍ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 'കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് താനെന്നും എന്ത് തെറ്റാണ് എന്റെ അച്ഛന്‍ ചെയ്തത്, തന്റെ അച്ഛനെ എന്തിനാണവര്‍ കൊന്നതെന്നതിന്റെ ഉത്തരം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമുളള'  വിസ്മയയുടേതായി ഫെയ്സ്ബുക്കില്‍ വന്ന വീഡിയോ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഹിന്ദിയിലെഴുതിയ ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ട പോസ്റ്റര്‍ വിസ്മയ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ വീഡിയോ ആയിരുന്നു പുറത്ത് വന്നത്.

2017 ജനുവരി 18 ന് രാത്രിയാണ് മാര്‍ക്സിസ്റ്റ് ക്രൂരതയുടെ നേര്‍ ചിത്രമായ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് സന്തോഷിനെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിസ്മയയുടെ സഹോദരന്‍ സാരംഗ് ഡല്‍ഹിയില്‍ വുഡ് ഡിസൈനിഗിംല്‍  ബിരുദാനന്തര ബിരുദ പഠനം നടത്തി വരികയാണ്. ധര്‍മ്മടം കൃഷ്ണാലയത്തില്‍ എം.സി. ബേബിയാണ് വിസ്മയയുടെ മാതാവ്.

  comment

  LATEST NEWS


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.