×
login
തപസ്യ വാര്‍ഷികോത്സവത്തിന് നാളെ തുടക്കം; ദ്വിദിന പരിപാടി നടക്കുക പാലക്കാട് ധോണി ലീഡ് കോളജില്‍

കലാമണ്ഡലം സരസ്വതി, കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരി അമ്മ എന്നിവരെ ആദരിക്കും. ആഷാമേനോന്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കെ.കെ. ഗോപാലകൃഷ്ണന്‍, രവിശങ്കര്‍ കോയിമേടം എന്നിവര്‍ സംസാരിക്കും. സംസ്‌കാര്‍ അഖിലഭാരതീയ സംഘടനാസെക്രട്ടറി അഭിജിത് ഗോഖലെ, കാര്യകാരി സദസ്യന്‍ കെ. ലക്ഷ്മി നാരായണന്‍, എഡിആര്‍എം എസ്. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

പാലക്കാട്: തപസ്യ കലാസാഹിത്യവേദി 47-ാം വാര്‍ഷികോത്സവം നാളെയും മറ്റന്നാളുമായി ധോണി ലീഡ് കോളജില്‍ നടക്കും. നാളെ രാവിലെ 10ന് കേന്ദ്രസാഹിത്യ അക്കാദമി ഉപാധ്യക്ഷ പ്രൊഫ. കുമുദ് ശര്‍മ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. സാഹിത്യ നിരൂപകന്‍ കെ.എം. നരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

കലാമണ്ഡലം സരസ്വതി, കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരി അമ്മ എന്നിവരെ ആദരിക്കും. ആഷാമേനോന്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കെ.കെ. ഗോപാലകൃഷ്ണന്‍, രവിശങ്കര്‍ കോയിമേടം എന്നിവര്‍ സംസാരിക്കും. സംസ്‌കാര്‍ അഖിലഭാരതീയ സംഘടനാസെക്രട്ടറി അഭിജിത് ഗോഖലെ, കാര്യകാരി സദസ്യന്‍ കെ. ലക്ഷ്മി നാരായണന്‍, എഡിആര്‍എം എസ്. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.


ദുര്‍ഗാദത്ത പുരസ്‌കാരം ഡോ. പി. ശിവപ്രസാദിന് സമ്മാനിക്കും. വൈകിട്ട് മൂന്നിന് മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കുമാരനാശാന്‍ കാലവും, കാവ്യധര്‍മവും സെമിനാര്‍ നടക്കും. വി.ആര്‍. സുധീഷ്, മുഖ്യപ്രഭാഷണം നടത്തും. ഐ.എസ്. കുണ്ടൂര്‍, ഡോ. പി. ശിവപ്രസാദ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് ആറിന് കണ്യാര്‍കളി, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടായിരിക്കും.

14ന് രാവിലെ 8.30ന് നടക്കുന്ന പ്രതിനിധി സഭ അഭിജിത് ഗോഖലെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. 11ന് സംഘടനാചര്‍ച്ച, പ്രമേയാവതരണം, പുതിയ ഭാരവാഹി പ്രഖ്യാപനം തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും.

വിവിധ ജില്ലകളില്‍ നിന്നായി നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പാലക്കാട് ജില്ലാ പ്രസിഡന്റ് എ.വി. വാസുദേവന്‍ പോറ്റി, ജനറല്‍ കണ്‍വീനര്‍ വി.എസ്. മുരളീധരന്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. രാമചന്ദ്രന്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

    comment

    LATEST NEWS


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.