login
കൊവിഡ് മഹാമാരിയ്ക്കെതിരെ പോരാട്ടം; ഉത്തിഷ്ഠ‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു, ആദ്യ ക്യാമ്പ് മേയ് 8 ന് ശനിയാഴ്ച

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോളേജുകളും തൊഴില്‍ സ്ഥപനങ്ങളും പ്രവര്‍ത്തന രഹിതമായതു കാരണം രക്തദാനം ചെയ്യാന്‍ തയ്യാറുള്ള യുവാക്കളെ പെട്ടെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ബെംഗളൂരുവിലെ മലയാളികളുടെ സാമൂഹ്യ സേവന സംഘടനയായ ഉത്തിഷ്ഠ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആദ്യ ക്യാമ്പ് മേയ് 8 ന് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെ ജീവന്‍ഭീമാ നഗറിലെ അംഗന്‍വാടി കേന്ദ്രയില്‍ നടക്കും.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോളേജുകളും തൊഴില്‍ സ്ഥപനങ്ങളും പ്രവര്‍ത്തന രഹിതമായതു കാരണം രക്തദാനം ചെയ്യാന്‍ തയ്യാറുള്ള യുവാക്കളെ പെട്ടെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. അതോടൊപ്പം യുവാക്കളുടെ ഇടയില്‍ വാക്സിനേഷന്‍ തുടങ്ങിയതും രക്തത്തിന്‍റെ ലഭ്യതയെ ബാധിയ്ക്കും. വാക്സിനേഷന്‍ എടുക്കുന്നവര്‍ക്ക് അടുത്ത ഒന്നര മാസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാവൂ എന്നതു കൊണ്ടാണിത്. ഈ സ്ഥിതി വിശേഷത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ്  ബാംഗളൂരുവില്‍ ഏതാനും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഉത്തിഷ്ഠ തീരുമാനിച്ചത്.

ഈ യജ്ഞത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോമില്‍ തങ്ങളുടെ പേര് വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൊവിഡ് മഹാമാരിയ്ക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ ദേശസ്നേഹികളായ എല്ലാ ചെറുപ്പക്കാരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി ഉത്തിഷ്ഠ ഭാരവാഹികള്‍ പറഞ്ഞു.

രെജിസ്ട്രേഷന്‍ ഫോം 

 

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.