ലൗ ജിഹാദ് പ്രവര്‍ത്തകരേയും രാഷ്ട്ര വിരുദ്ധ ശക്കികളേയും നേരിടാന്‍ ഇനിയും ഇത്തരം പഥ സഞ്ചലനങ്ങള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും.
കൊച്ചി: നെയ്യാറ്റിന്‍കരയില്‍ നടന്ന ദുര്‍ഗാ വാഹിനി പഥസഞ്ചലനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ പോലീസ് എടുത്ത കേസ് വ്യാജമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നിര്‍വ്വാഹ സമിതി കുറ്റപ്പെടുത്തി. സര്‍വ്വായുധധാരിയായ ദുര്‍ഗാദേവിയെ അനുസ്മരിക്കത്തക്കവിധം വാളിന്റെ ഡമ്മി ഉപയോഗിച്ച് വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയതായിരുന്നു പഥസഞ്ചലനം. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുട്ടിയെ ഉപയോഗിച്ച് നടത്തിയ കൊലവിളി മുദ്രാവാക്യ കേസിന് തുല്യമാക്കാന്‍ വേണ്ടിയാണ് ദുര്‍ഗാവാഹിനിക്കാര്‍ക്കെതിരെ ഇപ്പോള്‍ പോലീസ് ഇത്തരമൊരു വ്യാജ കേസ് എടുത്തിരിക്കുന്നത്.
എണ്‍പതിലധികം വിദേശ രാഷ്ട്രങ്ങളിലും ഭാരതത്തില്‍ എമ്പാടും ഇത്തരം പരിപാടികള്‍ ദുര്‍ഗ്ഗാവാഹിനി പതിറ്റാണ്ടുകളായി സംഘടിപ്പിക്കാറുണ്ട്. പെണ്‍കുട്ടികളെ മറക്കുള്ളില്‍ അടിച്ചമര്‍ത്തി വളര്‍ത്തുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതില്‍ കൂടി ന്യൂനപക്ഷ വോട്ടും കൈയ്യടിയും നേടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ ആയുധം ഉപയോഗിച്ചാണ് പഥസഞ്ചലനം നടത്തിയതെങ്കില്‍ പഥ സഞ്ചലനത്തിന് അകമ്പടി സേവിച്ച കേരളാ പോലീസിന് അന്ന് സ്വമേധയാ കേസ് എടുക്കാമായിരുന്നു.
എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം 'മതേതരത്വം' കാണിക്കാന്‍ വേണ്ടി എടുത്ത വ്യാജ കേസിനെതിരെ ശക്തമായ നിയമ നടപടികളും സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരനും അറിയിച്ചു.
ലൗ ജിഹാദ് പ്രവര്‍ത്തകരേയും രാഷ്ട്ര വിരുദ്ധ ശക്കികളേയും നേരിടാന്‍ ഇനിയും ഇത്തരം പഥ സഞ്ചലനങ്ങള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും. കേരളത്തില്‍ ലഷ്ക്കര്‍ തോയിബാ പോലുള്ള സംഘടനകളെ കൂട്ടുപിടിച്ച് കലാപം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ വളര്‍ത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഇതിനെതിരെ സംഘടന ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വഹിന്ദു പരിഷത്ത് വനിതാ വിഭാഗം നടത്തിയ പഥസഞ്ചലനത്തിനെതിരെ കേസ്: വാള് പ്രദര്‍ശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ്
ലൗ ജിഹാദിന് ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് സമര, നിയമ പോരാട്ടത്തിന് തയാര്‍; നിലപാട് പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത്
പട്ടികവര്‍ഗക്കാരെ വനത്തില്‍ തടവറ തീര്‍ത്ത് അടച്ചിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; എസ്.റ്റി കോളനി സന്ദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി
വി.ഡി. സതീശനെതിരെ കോടതിയെ സമീപിച്ച് ആര്‍എസ്എസ്; ആദ്യ കേസ് കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍; പ്രതിപക്ഷ നേതാവ് 12 നേരിട്ട് ഹാജരാകണം; നിയമവഴിയില്‍ പോരാട്ടം
ഇതുവരെ ആര്‍എസ്എസിനെ വിമര്‍ശിച്ചത് ഒന്നും അറിയാതെ എന്ന് സിപിഎം സമ്മതിക്കുന്നു
മതതീവ്രവാദികള്‍ തടയില്ല; പിറന്ന നാട്ടിലേക്ക് മടങ്ങിയെത്താം; ഉപജീവനം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും; കാശ്മീരി പണ്ഡിറ്റുകളെ തിരികെ വിളിച്ച് ആര്‍എസ്എസ്