×
login
കമ്മ്യൂണിറ്റി കിച്ചണ്‍: ഉച്ചഭക്ഷണം നല്‍കുന്നവരില്‍ പത്തിലൊന്നുപേര്‍ക്കുപോലും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല

ജില്ലയില്‍ നാലു മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഉള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്.

പത്തനംതിട്ട: കൊറോണപ്രതിരോധത്തിന്റെയും ലോക്ഡൗണിന്റേയും ഭാഗമായി ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഉച്ചഭക്ഷണം നല്‍കുന്നവരില്‍ പത്തിലൊന്നുപേര്‍ക്കുപോലും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല. കമ്മ്യൂണിറ്റികിച്ചണ്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് പ്രഭാത ഭക്ഷണവും അത്താഴവും ലഭിക്കാതെ ആയിരങ്ങള്‍ ജില്ലയില്‍ പട്ടിണികിടക്കുന്നതായി മനസ്സിലാകുന്നത്.

മാര്‍ച്ച് 26ന് ആണ് ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഭക്ഷണവിതരണം ആരംഭിച്ചത്.അന്നുമുതല്‍ ഇന്നലെവരെയുള്ള  പതിനേഴ്ദിവസങ്ങളിലായി വിതരണം ചെയ്തത് 1,44,711ഭക്ഷണ പൊതികളാണ്.ഇതില്‍  12,077 പ്രഭാത ഭക്ഷണ പൊതികളും 1,21,206 ഉച്ചഭക്ഷണ പൊതികളും 1,428  അത്താഴവും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി  വിതരണം ചെയതത്.

ജില്ലയില്‍ നാലു മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഉള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്.  62കമ്മ്യൂണിറ്റി കിച്ചണുകളിലായി കഴിഞ്ഞപതിനേഴ് ദിവസം കൊണ്ടാണ് 1,21,206 ഉച്ചഭക്ഷണപൊതികള്‍ വിതരണം ചെയ്തത്. അതായത് ഒരുദിവസം ഒരുകമ്മ്യൂണിറ്റി കിച്ചണ്‍ വഴി ശരാശരി 114 പൊതിമാത്രമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മറ്റൊരുകാര്യംകൂടി വെളിപ്പെടുന്നു. ഉച്ചഭക്ഷണം ലഭിക്കുന്ന എല്ലാവര്‍ക്കും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല. എല്ലാവര്‍ക്കും എന്നല്ല ഉച്ചഭക്ഷണം ലഭിക്കുന്നവരുടെ പത്തിലൊന്ന് ആളുകള്‍ക്കുപോലും രാവിലെത്തെയും വൈകിട്ടത്തേയും ഭക്ഷണം ലഭിക്കുന്നില്ല.  

ജീവിതശൈലീരോഗബാധിതരായ നിരവധി ആളുകള്‍ ഉള്ള ജില്ലയില്‍ ഭക്ഷണ ദൗര്‍ലഭ്യം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. സേവാഭരതിഅടക്കമുള്ള സന്നദ്ധസംഘടനകളും ബിജെപി,യുവമോര്‍ച്ച അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും നൂറുകണക്കിന് ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കമ്മ്യൂണിറ്റികിച്ചണുകള്‍ മുഖാന്തിരമേ ഭക്ഷണം നല്‍കാവൂ എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ പലയിടത്തും ഭക്ഷണ വിതരണം തടസ്സപ്പെട്ടു.

കമ്മ്യൂണിറ്റി കിച്ചണുകളില്‍ നേരിട്ടെത്തി ഭക്ഷണം മേടിക്കുന്നവര്‍ക്ക് 20 രൂപയും വീടുകളില്‍ എത്തിക്കുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല.  

 

  comment

  LATEST NEWS


  അനുപമയ്ക്ക് ആശ്വാസമേകി കോടതി വിധി; ദത്തെടുക്കല്‍ നടപടികള്‍ സ്റ്റേ ചെയ്ത് കുടുംബ കോടതി


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.