×
login
ആശുപത്രിയിൽ സിപിഎം, ഡിവൈഎഫ്‌ഐ അഴിഞ്ഞാട്ടം; നടപടി സ്വീകരിക്കാതെ കൈയുംകെട്ടി പോലീസ്

സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ആണെന്ന് പറഞ്ഞുകൊണ്ടാണ് ആശുപത്രിയിൽ ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികളെ പിടികൂടിയില്ലെന്ന് പരാതിയുണ്ട്.

കോന്നി: ഒരുകുടുംബത്തിലെ നാലുപേരെ വീടുകയറി അക്രമിച്ച് പരിക്കേൽപ്പിക്കുകയും പിന്നീട് ആശുപത്രിയിലും ഇവരെ മർദ്ദിക്കുകയും ചെയ്ത സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ്. ഊട്ടുപാറയിൽ പരസ്യമദ്യപാനം ചോദ്യം ചെയ്ത കുടുംബത്തിന് നേരെയാണ് രണ്ടുതവണ ആക്രമണം ഉണ്ടായത്. ഊട്ടുപാറ ചരിവുകാലാ പുത്തൻവീട്ടിൽ ബിനു,  ഭാര്യ രാജി, ഇവരുടെ അച്ഛൻ വിജയകുമാർ, അമ്മ രാജമ്മ എന്നിവർക്കാണ ് മർദ്ദനമേറ്റത്. ഊട്ടുപാറ സ്‌ക്കൂളിന് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.  

ഊട്ടുപാറ സ്വദേശികളായ അഭിലാഷ്, റെജി, സാബു, സതീഷ് എന്നിവരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.  മുഖത്തും തലയിലും പരിക്കേറ്റ നാലുപേരും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രിയോടെ അക്രമിസംഘം ആശുപത്രിയിലെത്തി അഴിഞ്ഞാടുകയായിരുന്നു. പരിക്കേറ്റവരെ വീണ്ടും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  

സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ആണെന്ന് പറഞ്ഞുകൊണ്ടാണ് ആശുപത്രിയിൽ ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികളെ പിടികൂടിയില്ലെന്ന് പരാതിയുണ്ട്. കേസെടുത്തതായി പോലീസ് പറഞ്ഞെങ്കിലും ഇന്നലെയും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.  

സിപിഎമ്മിന്റെ സ്വാധീനത്തിൽ അക്രമികളെ രക്ഷപെടാൻ പോലീസ് അവസരമൊരുക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്.

 

 

 

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.