×
login
വനം വകുപ്പിന്റെ സർപ്പ ആപ്പ് ‍സൂപ്പർ ഹിറ്റ്; ഇതുവരെ കുടുങ്ങിയത് 1137 പാമ്പുകൾ, ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി കാട്ടിലെത്തിക്കും

ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിൽ എത്തിക്കുവാനും പൊതുജന സുരക്ഷയ്ക്കുമായാണ് ഈ ആപ്പ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

കോന്നി: ജനവാസ മേഖലകളിൽ ഇറങ്ങുന്ന വിഷപാമ്പുകളെ പിടികൂടുവാൻ വനംവകുപ്പ് തയാറാക്കിയ ‘സർപ്പ ആപ്പ്’ സൂപ്പർ ഹിറ്റാകുന്നു. ഇത് ഉപയോഗിച്ച് കോന്നി വനം ഡിവിഷന്റെ പരിധിയിലും നിരവധി പാമ്പുകളെയാണ് പിടികൂടിയത്.  

കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സിലെ പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല. ജനവാസ പ്രദേശത്ത് എത്തുന്ന പാമ്പിനെ പിടികൂടി കാട്ടിലേയ്ക്ക് സുരക്ഷിതമായി വിട്ടയയ്ക്കുന്നതിനുള്ള ചുമതല ഇവർക്കാണ് നൽകിയിരിക്കുന്നത്. ജനുവരി ഒന്നു മുതൽ ജൂൺ വരെ സംസ്ഥാനത്ത് പിടികൂടിയ 1577 പാമ്പുകളിൽ 1137 എണ്ണത്തിനെയും കുരുക്കിയത് സർപ്പ ആപ്പിലൂടെയാണ്. ഇഴജന്തു ശല്യമുള്ള പ്രദേശം ആപ്പിൽ രേഖപ്പെടുത്തിയാൽ ആ പരിധിയിലെ അംഗീകൃത പാമ്പു പിടിത്തക്കാരുടെ നമ്പർ ലഭിക്കും. ഇതിൽ വിളിച്ചാൽ അവർ ഗൂഗിൾ മാപ്പിന്റെ സഹായത്തൊടെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടും.  

ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിൽ എത്തിക്കുവാനും പൊതുജന സുരക്ഷയ്ക്കുമായാണ് ഈ ആപ്പ് ആവിഷ്ക്കരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട നമ്പറുകൾ, പാമ്പ് കടിയേറ്റാൽ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ, പരിശീലനം ലഭിച്ചവരുടെയും ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും നമ്പരുകൾ, അടിയന്തിര ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയും മൊബൈൽ ആപ്പിൽ ലഭ്യമാണ്. പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്.

പാമ്പുകളെ പൊതുജനങ്ങൾ കൊല്ലാതിരിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുവാനും ലക്ഷ്യമിട്ടാണ് വനംവകുപ്പ് ഈ ആപ്പ്ലിക്കേഷൻ വികസിപ്പിച്ചത്. 

  comment

  LATEST NEWS


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


  വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല


  ദേശീയതലം ലക്ഷ്യമിട്ട് ഗ്രാമീണ വോളിബോള്‍ അസോസിയേഷന്‍ കേരള; കളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കണമെന്ന് ടോം ജോസഫ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.