ശബരിമല തീര്‍ഥാടന കേന്ദ്രമായ പമ്പയിലും, ശബരിമലയിലും അടക്കം നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും, മാസപൂജ വേളകളിലും ജോലിക്ക് എത്തുന്ന ഈ മേഖലയില്‍ നിന്നുള്ള നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു ഈ സര്‍വീസ്. വിവിധ യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളും മറ്റും 250 ലധികം പേരാണ് ഇവിടെ ജോലിക്കെത്തുന്നത്.
എരുമേലി: ശബരിമല തീര്‍ഥാടകര്‍ക്കായി ആരംഭിച്ച എരുമേലി - പമ്പ ഓഡിനറി സര്‍വ്വീസ് കെഎസ്ആര്‍ടിസി അട്ടിമറിക്കാന്‍ നീക്കം. ശബരിമല തീര്‍ഥാടകര്‍ക്കായി എരുമേലി - പമ്പ ഷെഡ്യൂള്‍ സര്‍വീസായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഓര്‍ഡിനറി സര്‍വീസാണ് അട്ടത്തോട് വരെ സര്‍വീസ് നടത്തി അവസാനിപ്പിക്കുന്നത്. എരുമേലി, മുക്കൂട്ടുതറ, പമ്പാവാലി, അട്ടത്തോട് ആദിവാസി കോളനി എന്നീ മേഖലകളിലെ നൂറുകണക്കിന് തൊഴിലാളികളാണ് ഇതോടെ ദുരതത്തിലായിരിക്കുന്നത്.
എരുമേലിയില്‍ നിന്നും രാവിലെ ഏഴ് മണിക്കും, ഉച്ചകഴിഞ്ഞ് 3.40നുമായി രണ്ട് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി പമ്പയിലേക്ക് നടത്തുന്നത്. ശബരിമല തീര്‍ഥാടന കേന്ദ്രമായ പമ്പയിലും, ശബരിമലയിലും അടക്കം നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും, മാസപൂജ വേളകളിലും ജോലിക്ക് എത്തുന്ന ഈ മേഖലയില്‍ നിന്നുള്ള നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു ഈ സര്‍വീസ്. വിവിധ യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളും മറ്റും 250 ലധികം പേരാണ് ഇവിടെ ജോലിക്കെത്തുന്നത്.
കെഎസ്ആര്‍ടിസി സര്‍വ്വീസ് അട്ടത്തോട് വരെയാക്കിയതോടെ അട്ടത്തോട് നിന്നും വലിയ തുക നല്കി ടാക്സിയില്‍ പമ്പയിലേക്ക് പണിക്ക് പോകേണ്ട ഗതികേടാണുള്ളത്. ഇന്നലെ രാവിലെ പെരുനാട് ഗ്രാമപഞ്ചായത്ത് ബിജെപി മെമ്പര്‍ മഞ്ജു പ്രമോദിന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ സര്‍വീസ് പമ്പയിലേക്ക് പുനഃസ്ഥാപിക്കുകയുമായിരുന്നു.
ശബരിമല തീര്‍ഥാടന വേളയിലും, മാസപൂജ വേളയിലും എരുമേലി പമ്പ ഓഡിനറി സര്‍വീസ് നിര്‍ത്തി പകരം ചാര്‍ജ് വര്‍ദ്ധിപ്പിച്ച് സ്പെഷല്‍ സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. അട്ടത്തോട് - നിലയ്ക്കല്‍ - പമ്പ സര്‍വീസുകള്‍ക്ക് തുക കൂടുതലായതിനാല്‍ എരുമേലിയില്‍ നിന്നും ഓഡിനറി സര്‍വ്വീസ് പമ്പയിലേക്ക് നടത്താന്‍ കഴിയില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. എരുമേലിയില്‍ നിന്നുള്ള പമ്പ സര്‍വീസ് അട്ടത്തോട്ടില്‍ നിര്‍ത്തുകയും പത്തനംതിട്ടയില്‍ നിന്നും വരുന്ന കെഎസ്ആര്‍ടിസി സ്പെഷല്‍ ബസില്‍ ഇരട്ടി തുക നല്കി പമ്പയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്.
ശബരിമല തീര്‍ഥാടകരെ കൊള്ളയടിക്കുന്ന കെഎസ്ആര്‍ടിസി മലയോരമേഖലയിലെ പാവപ്പെട്ട കൂലിപ്പണിക്കാരേയും കൊള്ളയടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. എന്നാല്‍ എരുമേലി - പമ്പ സര്‍വീസ് അട്ടത്തോട്ടില്‍ അവസാനിപ്പിക്കാതെ പമ്പ വരെ നീട്ടാന്‍ റാന്നി എംഎല്‍എക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പഞ്ചായത്തംഗം മഞ്ജു പ്രമോദ് പറഞ്ഞു. പമ്പവരെ സര്‍വീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വകുപ്പുമന്ത്രി അടക്കമുള്ള ഉന്നത അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്കിയ പരാതിയിൽ
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ പോലീസുകാരന് ആത്മഹത്യ ചെയ്തു.
ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് ആകാശപാത, 76 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 45 മിനിറ്റ് മാത്രം
യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി - പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ
പെരുന്തിട്ട മഠത്തില്‍കാവില്‍ പ്രതിഷ്ഠാ വാര്‍ഷികം; സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും
മദ്യപിച്ച് വീട്ടിലെത്തി കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു
പത്തനംതിട്ടയില്‍ 85കാരിയ്ക്ക് നേരെ പീഡനശ്രമം, കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍