×
login
ലൈഫ് മിഷൻ: കിടപ്പാടമില്ലാത്തവന് ലൈഫ് കഷ്ടത്തിലാക്കുന്ന മിഷൻ; പദ്ധതി ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിൽ ഇരുട്ടിൽ തപ്പുന്നു

എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും വാസയോഗ്യമായ ഭവനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിൽ ഇരുട്ടിൽ തപ്പുകയാണ്. പത്തനംതിട്ട ജില്ലയിൽ ഈ പദ്ധതിയുടെ ഗുണം ലഭിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്.

അപേക്ഷ നൽകിയിട്ടും ലൈഫ് പദ്ധതിയിൽ ഇടപിടിക്കാത്ത മല്ലപ്പള്ളി കീഴൂവായ്പൂര് ഐക്കുന്നിൽ ബാബു ഫിലിപ്പിന്റെ കുടിൽ

മല്ലപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ, കിടപ്പാടമില്ലാത്തവന് ലൈഫ് കഷ്ടത്തിലാക്കുന്ന മിഷനെന്ന് ആക്ഷേപം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും വാസയോഗ്യമായ ഭവനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിൽ ഇരുട്ടിൽ തപ്പുകയാണ്. 

പത്തനംതിട്ട ജില്ലയിൽ ഈ പദ്ധതിയുടെ ഗുണം ലഭിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. പ്രത്യേകിച്ച് പ്രത്യേകിച്ച് മല്ലപ്പള്ളി ബ്ലോക്കിൽ. രാജ്യമൊട്ടുക്ക് കേന്ദ്ര പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിൽ മാത്രം ഒരു കോടിയിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ, സംസ്ഥാന സർക്കാർ എല്ലാ പദ്ധതികളിലും കൂടി പൂർത്തിയാക്കിയത് സർക്കർ കണക്കുകൾ പ്രകാരം രണ്ടു ലക്ഷത്തിൽ പരം വീടുകൾ മാത്രമാണ്. ജില്ലയിലെ കണക്കുകൾ ഇതിലും പരിതാപകരമാണ് കേവലം 5605 വീടുകൾ മാത്രം. 

സംസ്ഥാന കണക്കുപ്രകാരം വെറും 2.61% മാത്രമാണ് പദ്ധതി നിലവിൽ വന്നതിനു ശേഷം ഇതുവരെ പൂർത്തിയായിട്ടുള്ളത്. മല്ലപ്പള്ളി ബ്ലോക്കിലെ പുരോഗതി പരിശോധിച്ചാൽ വീണ്ടും കീഴ്‌പ്പോട്ടാണ്. ജില്ലയിലെ പി.എം.എ.വൈ(അർബൻ) ഒഴിച്ചുള്ള ഗ്രാമീണ മേഖലയിൽ പൂർത്തീകരിച്ച 4428 വീടുകളിൽ മല്ലപ്പള്ളി ബ്ലോക്ക് പരിധിയിൽ പൂർത്തിയാക്കിയത് 332 വീടുകളാണ്, ശരാശരി 7.49 ശതമാനമാണിത്. വാർഡ് തലത്തിൽ ശരാശരി 3.45 വീടുകൾ. ഇതിൽ പലരും നിലവിലുള്ള വീടുകൾ നവീകരിക്കുന്നതിനായി ആനുകൂല്യം ലഭിച്ചവരാണ്.

 എന്നാൽ ഓരോ വാർഡുകളിലും അർഹരായ ഗുണഭോക്താക്കളുടെ എണ്ണം ഇതിന്റെ പതിന്മടങ്ങാണെന്നതാണ് വസ്തുത. പലരും അപേക്ഷിച്ച് ലിസ്റ്റിൽ വന്നിട്ടും ഓരോ കാരണങ്ങളാൽ പുറത്തായി. ഗുണഭോക്താക്കളുടെ എണ്ണം തങ്ങളുടെ കണക്കിന് ചേരാതെ വരുമ്പോൾ ഗുണഭോക്താക്കളുടെ യോഗ്യത പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് ലൈഫ് മിഷൻ ഇപ്പോൾ അവലംബിക്കുന്നത്.

 

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറിന്റെ സുരക്ഷ ഉറപ്പുവരുത്തണം


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.