×
login
പത്തനംതിട്ടയില്‍ വനിതപഞ്ചായത്ത്‍ പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്തു, വസ്ത്രം വലിച്ച് കീറി, മുടിപിടിച്ചു വലിച്ചു

എല്‍ഡിഎഫ് അംഗങ്ങള്‍ ഇവര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നു.ഈ അവിശ്വാസംപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്‌ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു.

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ ആക്രമിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ ആണ് ഒരു സംഘം  കയ്യേറ്റം ചെയ്തത്.പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ച് തടഞ്ഞ് നിര്‍ത്തുകയും, വസ്ത്രം വലിച്ചു കീറുകയും, മുടിയില്‍പിടിച്ച് വലിക്കുകയും ചെയ്യ്തു. ഉച്ചയ്ക്ക് 12.45നാണ് സംഭവം നടന്നത്.  

 

സൗമ്യ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.ഒരു വര്‍ഷത്തെ കാലവധിയെന്ന പാര്‍ട്ടി തീരുമാനത്തിലാണ് സൗമ്യ പ്രസിഡന്റ് ആയത്.എന്നാല്‍ കാലവധി കഴിഞ്ഞിട്ടും രാജിവെയ്ക്കാന്‍ സൗമ്യ തയ്യാറായില്ല.തുടര്‍ന്ന് എല്‍ഡിഎഫ്  അംഗങ്ങള്‍ ഇവര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നു.ഈ അവിശ്വാസംപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്‌ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു.


 

ഇതിനുളള പ്രതികാരമായി ഇവര്‍ക്കെതിരെ ആക്രമണം നടക്കാന്‍ സാധ്യത ഉളളതിനാല്‍ പോലീസ് സംരക്ഷണം നല്‍കീയിരുന്നു.കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെ ജീപ്പും തല്ലിത്തകര്‍ത്തു.തുടര്‍ന്നാണ് സൗമ്യക്കെതിരെ ആക്രമണമുണ്ടായത്.അവിശ്വാസം കൊണ്ടുവന്നതിന്റെ പിന്നാലെ സൗമ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.ഇതിനാലായിരിക്കാം എല്‍ഡിഎഫ് അംഗങ്ങള്‍ ആക്രമണം നടത്തിയത് എന്നാണ് സൗമ്യ പറയുന്നത്.സംഭവത്തില്‍ സൗമ്യ കോയിപ്രം പോലീസില്‍ പരാതി നല്‍കി.സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാന്‍, ഷിജു .പി.കുരുവിള, ലോക്കല്‍ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കൈയ്യേറ്റനടന്നത്.

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.