റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളും ആശ്വാസത്തിലായ സമയത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിവുണ്ടായത്. ഇതോടെ റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇടത്തരം, ചെറുകിട കര്‍ഷകര്‍ ബുദ്ധിമുട്ടിലായി.
പത്തനംതിട്ട: പെരുമഴയും പ്രളയവും കഴിഞ്ഞ് പച്ചപിടിച്ച റബര്‍ ഉത്പ്പാദനം വിലയിടിവില്‍ വീണ്ടും പ്രതിസന്ധിയിലായി. റബര്‍ കറ കൂടുതലായി ലഭിക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളിലുണ്ടായ വിലയിടിവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 185-190 രൂപ ലഭിച്ചുകൊണ്ടിരുന്നത് ഏതാനും ദിവസമായി 155-160 എന്ന നിലയിലേക്ക് താണു.
ഗ്രേഡ് ഇല്ലാത്ത റബറിന് 145 രൂപയായിരുന്നു വില. ഒട്ടുകറയ്ക്ക് 110 രൂപയായിരുന്നത് നൂറായി കുറഞ്ഞു. ടാപ്പിങ് തൊഴിലാളികള്‍ക്ക് കൂലി നല്കാന് പോലും വരുമാനം തികയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മേയ് മുതല്‍ നവംബര്‍ വരെയുണ്ടായ കനത്ത മഴ സമയത്ത് ടാപ്പിങ് നിറുത്തിവച്ചിരുന്നു. ഈ സമയത്ത് വിലയില്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍, മഴ മാറുകയും മഞ്ഞ് കൂടുകയും ചെയ്തതോടെ ഉത്പ്പാദനം വര്‍ദ്ധിച്ചു. റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളും ആശ്വാസത്തിലായ സമയത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിവുണ്ടായത്. ഇതോടെ റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇടത്തരം, ചെറുകിട കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. മഴ മാറിയ ഡിസംബറിലാണ് ഉത്പ്പാദനം വര്‍ദ്ധിച്ചത്.
ഒരു മാസം നല്ല നിലയില്‍ റബര്‍ കറ ലഭിച്ചുകൊണ്ടിരുന്നതിനിടെയാണ് വിലയിടിവുണ്ടായത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കര്‍ഷകരെ വിലയിടിവ് നിരാശപ്പെടുത്തി. മഴക്കാലത്ത് വെള്ളം കയറിക്കിടന്ന പ്രദേശങ്ങളിലെ റബര്‍ മരങ്ങള്‍ക്ക് രോഗബാധയുണ്ട്.ഇവിടങ്ങളില്‍ മരങ്ങളുടെ ഇലകള്‍ നേരത്തെ കൊഴിഞ്ഞു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. കറയുടെ അളവിലും കുറവ് ഉണ്ടായിട്ടുണ്ട്.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി - പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ
പ്രണയത്തിന് ശില്പചാരുതയേകി വിദ്യാര്‍ത്ഥികള്‍
കുതിരപ്പുറത്തേറി മെമ്പര്‍ മനു
അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ചു, ദുരൂഹത
കനത്ത മഴയില്‍ കൃഷിനാശം; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; നഷ്ട പരിഹാരം കണക്കാക്കാന്‍ അധികൃതര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും
വീണ്ടും അനാഥത്വത്തിലേക്ക് തളളിവിടപ്പെട്ട് ഗ്രേസ്, കൂടെ ജപ്തിയും