2021 ഡിസംബര്‍ രണ്ടിനാണ് ഡിവൈഎഫ്ഐക്കാരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായവര്‍ സന്ദീപിനെ കൊലക്കത്തിക്കിരയാക്കിയത്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമല്ല, വ്യക്തി വിരോധമാണെന്ന് അറസ്റ്റിലായവര്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. സന്ദീപ് വധക്കേസില്‍ അറസ്റ്റിലായവരെല്ലാം സജീവ സിപിഎം പശ്ചാത്തലമുള്ളവരാണ്. ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്, നന്ദു അജിത്, കാസര്‍കോട് സ്വദേശി മുഹമ്മദ് മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരാണ് പ്രതികള്‍.
പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തവരെല്ലാം സജീവ സിപിഎം-ഡിവൈഎഫ്ഐക്കാര്‍. പക്ഷേ ഇക്കാര്യം വ്യക്തമായിട്ടും കൊലക്കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ആസൂത്രിത ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമാണ് ദേശാഭിമാനി കഴിഞ്ഞ ദിവസം നല്കിയ രക്തസാക്ഷികളുടെ പട്ടിക.
2021 ഡിസംബര്‍ രണ്ടിനാണ് ഡിവൈഎഫ്ഐക്കാരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായവര്‍ സന്ദീപിനെ കൊലക്കത്തിക്കിരയാക്കിയത്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമല്ല, വ്യക്തി വിരോധമാണെന്ന് അറസ്റ്റിലായവര്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. സന്ദീപ് വധക്കേസില്‍ അറസ്റ്റിലായവരെല്ലാം സജീവ സിപിഎം പശ്ചാത്തലമുള്ളവരാണ്. ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്, നന്ദു അജിത്, കാസര്‍കോട് സ്വദേശി മുഹമ്മദ് മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരാണ് പ്രതികള്‍.
ഇവരില്‍ ജിഷ്ണു നേരത്തേ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു പറഞ്ഞാണ് കൊലക്കുറ്റം ആര്‍എസ്എസിനു മേല്‍ സിപിഎം കെട്ടിയേല്‍പ്പിക്കുന്നത്. എന്നാല്‍, സംഭവത്തിന് ഒരു വര്‍ഷം മുമ്പ് യുവമോര്‍ച്ചയില്‍നിന്ന് ഇയാളെ പുറത്താക്കിയതാണ്. പിന്നീട് ജിഷ്ണു സിപിഎം പ്രവര്‍ത്തകനായി. സിപിഎം കുടുംബമാണ് ഇയാളുടേത്. നാലാം പ്രതി മുഹമ്മദ് മന്‍സൂര്‍ കാസര്‍കോട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമാണ്. 2019ല്‍ കാസര്‍കോട് കുമ്പള പോലീസ് സ്റ്റേഷനില്‍ അടിപിടിക്കേസിലും 2021ല്‍ മഞ്ചേശ്വരത്ത് ബൈക്ക് മോഷണക്കേസിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.
കേസിലെ മറ്റൊരു പ്രതിയായ പായിപ്പാട് സ്വദേശി പ്രമോദ് പ്രസന്നന്റേതും പാര്‍ട്ടി കുടുംബമാണ്, ഇയാള്‍ ഡിവൈഎഫ്ഐക്കാരനും. നന്ദു അജിത്, വിഷ്ണുകുമാര്‍ എന്നിവര്‍ കൊല്ലപ്പെട്ട സന്ദീപിന്റെ വീടിനടുത്തുതന്നെയുള്ളവരാണ്. ഇവര്‍ ഇരുവരുടെയും കുടുംബം പരമ്പരാഗതമായി സിപിഎം പ്രവര്‍ത്തകരാണ്. നന്ദു റെഡ് വോളന്റിയറാണ്. ഇത്തരത്തില്‍ സജീവ സിപിഎം പ്രവര്‍ത്തകരാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പോലീസ് അറസ്റ്റു ചെയ്തതും. എന്നിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പാര്‍ട്ടി പത്രം പ്രചരിപ്പിക്കുന്നത്.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ പോലീസുകാരന് ആത്മഹത്യ ചെയ്തു.
ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് ആകാശപാത, 76 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 45 മിനിറ്റ് മാത്രം
യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി - പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ
പെരുന്തിട്ട മഠത്തില്‍കാവില്‍ പ്രതിഷ്ഠാ വാര്‍ഷികം; സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും
മദ്യപിച്ച് വീട്ടിലെത്തി കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു
പത്തനംതിട്ടയില്‍ 85കാരിയ്ക്ക് നേരെ പീഡനശ്രമം, കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍