×
login
പോസ്‌റ്റ്‌ ഓഫീസിലൂടെ പാഴ്‌സലില്‍ എത്തിയ ഹാഷിഷ്‌ പിടികൂടി; അടൂർ സ്വദേശി അറസ്റ്റിൽ, പാഴ്സൽ എത്തിയത് ഹിമാചൽ പ്രദേശിൽ നിന്നും

പാഴ്സലായി ഹാഷിഷ് വരുന്നുവെന്ന വിവരം ജില്ലാ പോലീസ്‌ മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‌ രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ്‌ പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട: അടൂരിൽ പോസ്‌റ്റ്‌ ഓഫീസിലൂടെ പാഴ്‌സലില്‍ എത്തിയ ഹാഷിഷ്‌ പിടികൂടി. ജില്ലാ പോലീസ്‌ മേധാവിയുടെ ഡാന്‍സാഫ്‌ സംഘമാണ് ഹാഷിഷ് പിടികൂടി. പാഴ്സൽ ഏറ്റുവാങ്ങാനെത്തിയ അടൂർ ചൂരക്കോട്‌ അറവിളയില്‍ വീട്ടില്‍ അരുണ്‍ വിജയനെ (27) ആണ്‌ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഹിമാചല്‍ പ്രദേശില്‍ നിന്നുമാണ് പാഴ്സൽ എത്തിയത്.  

പാഴ്സലായി ഹാഷിഷ് വരുന്നുവെന്ന വിവരം ജില്ലാ പോലീസ്‌ മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‌ രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ്‌ പ്രതിയെ പിടികൂടിയത്. ഇയാള്‍ വന്ന കാറും കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ മൂന്ന്‌ ലക്ഷത്തോളം വില വരുന്ന ഹാഷിഷാണ് പാഴ്സലായി എത്തിയത്. ജാക്കറ്റിനുള്ളില്‍ പൊതിഞ്ഞ സ്‌പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാര്‍സല്‍.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക്‌ ലഹരിവസ്‌തു എത്തിച്ചുകൊടുക്കാറുണ്ടെന്ന്‌ ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റിയും, ഇയാള്‍ക്കൊപ്പം കൂട്ടാളികള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. 

  comment

  LATEST NEWS


  ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


  സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


  നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


  പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


  മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


  സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.