നീരൊഴുക്ക് വീണ്ടെടുക്കാനായി പല പദ്ധതികളും തുടങ്ങിയെങ്കിലും ഒന്നും കാര്യമായ വിജയമുണ്ടായില്ല. മഴക്കാലത്ത് മാത്രം നിറഞ്ഞ് ഒഴുകുന്ന പുഴയായി ഇന്നും അവശേഷിക്കുന്നു. ആറ്റില്‍ മിക്കയിടങ്ങളിലും ചെളിയടിഞ്ഞു.
കുറ്റൂര്‍: വേനല്‍ കനത്തതോടെ വരട്ടാര്‍ വരണ്ട് തുടങ്ങി. കുടിവെളളക്ഷാമവും രൂക്ഷമാകുന്നു. ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത ചൂടും മഴ മാറിയതുമാണ് ആറ്റിലെ ജലനിരപ്പ് കുറയാന്‍ കാരണം.ഇതോടെ ആറിന്റെ അവശേഷിക്കുന്ന ഭാഗങ്ങളില്‍ വെള്ളത്തിന് നിറവിത്യാസമുണ്ട്.
കുറ്റൂര്‍ തലയാര്‍ വഞ്ചിമൂട്ടില്‍ ഭാഗങ്ങളില്‍ ആറ്റില്‍ കറുപ്പ് നിറത്തിലാണ് വെള്ളം കെട്ടി കിടക്കുന്നത്. തൈമറവുംകര, പുതുക്കുളങ്ങര, മേപ്രം എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ആറിന്റെ അടിത്തട്ട് തെളിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ പ്രളയ കാലത്ത് പുഴ നിറഞ്ഞ് സമൃദ്ധമായി ഒഴുകിയ പ്രദേശങ്ങളിലാണ് ഇപ്പോള്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ എത്തിയത്. സമീപ കാലത്തെങ്ങും ഇത്തരത്തിലുള്ള പ്രതിഭാസം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. നീരൊഴുക്ക് വീണ്ടെടുക്കാനായി പല പദ്ധതികളും തുടങ്ങിയെങ്കിലും ഒന്നും കാര്യമായ വിജയമുണ്ടായില്ല. മഴക്കാലത്ത് മാത്രം നിറഞ്ഞ് ഒഴുകുന്ന പുഴയായി ഇന്നും അവശേഷിക്കുന്നു.ആറ്റില്‍ മിക്കയിടങ്ങളിലും ചെളിയടിഞ്ഞു.
മരങ്ങള്‍ കടപുഴകി വീണു. മാലിന്യങ്ങള്‍ കെട്ടികിടന്നുള്ള ദുര്‍ഗന്ധം മൂലം ആളുകള്‍ വെള്ളത്തില്‍ ഇറങ്ങാന്‍ പോലും മടിക്കുകയാണ്.ഇപ്പോള്‍ ഇറങ്ങിയാല്‍ ശരീരം ചൊറിഞ്ഞ് തടിക്കും.കണ്ണട്ടയുടെയും ശല്യവുമുണ്ട്. കുറ്റൂര്‍ ചേലൂര്ക്കടവിന് സമീപത്തെ വലിയ കുഴിയില്‍ വെള്ളമില്ല.അതേ സമയം വരട്ടയാര്‍ വരണ്ടതോടെ സമീപ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്.അഞ്ച് വര്‍ഷം മുന്‍പ് വരട്ടയാര്‍ വീണ്ടെടുക്കാന്‍ വന്‍ പദ്ധതികള്‍ ആരംഭിച്ചെങ്കിലും എല്ലാം പാതി വഴിയില്‍ പണി നിര്‍ത്തി. പുനരുജ്ജീവനത്തിന്റെ രണ്ടാം ഘട്ടമായി നദിയില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കുന്ന ജോലികള്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ആരംഭിച്ചിരുന്നു. 43.98 കോടി രൂപയാണ് പദ്ധതി ചെലവ്. ക്യൂബിക് മീറ്ററിന് 687 രൂപയാണ് മണ്ണിന്റെ റോയല്‍റ്റിയായി കണക്കാക്കിയിരിക്കുന്നത്. ഇത്രയും അളവില്‍ മണ്ണ് നീക്കം ചെയ്യുമ്പോള്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ഈ യുവാവ് ശ്രീകൃഷ്ണന് തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്
കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്
അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനായി ചെലവഴിക്കാന്‍ കഴിയില്ല; വരവും ചെലവുമെല്ലാം നോക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു
ഭക്ഷണത്തിന് വേണ്ടി പശുവിനെ കൊല്ലുന്നതിനെ അനൂകലിച്ചത് നടി നിഖില വിമലിന്റെ അറിവില്ലായ്മയെന്ന് ബിജെപി നേതാവ് രമേശ്
ജോലിക്കാര്‍ക്ക് ശമ്പളം നല്‍കണം; മന്ത്രി പരിഹസിക്കുകയല്ല ചെയ്യേണ്ടത്; കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് വിളിച്ചു വരുത്തരുതെന്ന് എഐടിയുസി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി - പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ
പ്രണയത്തിന് ശില്പചാരുതയേകി വിദ്യാര്‍ത്ഥികള്‍
കുതിരപ്പുറത്തേറി മെമ്പര്‍ മനു
അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ചു, ദുരൂഹത
കനത്ത മഴയില്‍ കൃഷിനാശം; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; നഷ്ട പരിഹാരം കണക്കാക്കാന്‍ അധികൃതര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും
വീണ്ടും അനാഥത്വത്തിലേക്ക് തളളിവിടപ്പെട്ട് ഗ്രേസ്, കൂടെ ജപ്തിയും