ജൈവ അജൈവ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് കച്ചവടക്കാര്‍ റോഡില്‍ തള്ളുന്നത്. ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണെങ്കില്‍ എടുക്കാന്‍ തയ്യാറുമാണ്. എന്നാല്‍ ആഹാരസാധനങ്ങളുടെ അവശിഷ്ടമാണ് ഏറ്റവുമധികം മാലിന്യമായി തള്ളുന്നതെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
റാഡരികില്‍ മാലിന്യം തളളിയവരെ വിളിച്ചുവരുത്തി പഞ്ചായത്ത് അധികൃതര്‍ മാലിന്യം തിരിച്ചെടുപ്പിക്കുന്നു.
എരുമേലി: ശബരിമല തീര്‍ഥാടനത്തിന് ഭാഗമായി എരുമേലിയില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കുന്നതിനെ ചൊല്ലി ദേവസ്വം ബോര്‍ഡും പഞ്ചായത്തും തമ്മില്‍ തര്‍ക്കത്തില്‍. ദേവസ്വം ബോര്‍ഡ് പാര്‍ക്കിങ് മൈതാനങ്ങളിലേയും ലേലം ചെയ്ത കടകളിലെയും മാലിന്യം നില്‍ക്കുന്നതിനെ ചൊല്ലിയാണ് ദേവസ്വം ബോര്‍ഡ് പഞ്ചായത്തും തമ്മില്‍ തര്‍ക്കത്തിലായിരിക്കുന്നത്.
ജൈവ അജൈവ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് കച്ചവടക്കാര്‍ റോഡില്‍ തള്ളുന്നത്. ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണെങ്കില്‍ എടുക്കാന്‍ തയ്യാറുമാണ്. എന്നാല്‍ ആഹാരസാധനങ്ങളുടെ അവശിഷ്ടമാണ് ഏറ്റവുമധികം മാലിന്യമായി തള്ളുന്നതെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ജങ്ഷന് സമീപം റോഡരികില്‍ മാലിന്യം തള്ളിയ സംഭവത്തില്‍, മാലിന്യം തള്ളിയവരെ പഞ്ചായത്ത് അധികൃതര്‍ വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിച്ചിരുന്നു.
പഞ്ചായത്ത് മാലിന്യ സംസ്കരണകേന്ദ്രത്തില്‍ നിലവില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. കൂടുതല്‍ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മാലിന്യങ്ങള്‍ റോഡരികിലാണ് തള്ളുന്നത്. ദേവസ്വം ബോര്‍ഡ് ലേലം ചെയ്ത കടകളിലെ മാലിന്യങ്ങള്‍ വ്യാപാരികള്‍ തന്നെ സംസ്കരിക്കണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ ശബരിമല തീര്‍ഥാടനം സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മാലിന്യം നീക്കത്തില്‍ തര്‍ക്കമുണ്ടാക്കുന്നത് ശരിയല്ലെന്ന് ദേവസ്വം ബോര്‍ഡും പറയുന്നു.
എരുമേലിയിലെ മാലിന്യങ്ങള്‍ നീക്കുന്നതിനായി നിയമിച്ചിട്ടുള്ള വിശുദ്ധ സേനയ്ക്ക് ശമ്പളമടക്കമുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡാണ് നല്‍കുന്നത്. ബോര്‍ഡ് കടകളിലെ മാലിന്യങ്ങള്‍ നീക്കുന്നതിന് കച്ചവടക്കാരില്‍ നിന്നും പഞ്ചായത്ത് ഫീസും ഈടാക്കുന്നുണ്ട്. ശബരിമല തീര്‍ഥാടന അവലോകന യോഗങ്ങളില്‍ എരുമേലിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സംബന്ധിച്ച് പഞ്ചായത്തിനാണ് നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍ മാലിന്യങ്ങള്‍ നീക്കാന്‍ ചെയ്യാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് പറയുന്നത് ശരിയല്ലെന്നും ശബരിമല തീര്‍ഥാടനത്തെ മാലിന്യ വിമുക്തമാക്കാന്‍ പഞ്ചായത്ത് സഹകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു മാലിന്യം നീക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാകുമെന്ന് നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഉന്നത അധികാരികള്‍ ഇടപെടണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി - പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ
പ്രണയത്തിന് ശില്പചാരുതയേകി വിദ്യാര്‍ത്ഥികള്‍
കുതിരപ്പുറത്തേറി മെമ്പര്‍ മനു
അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ചു, ദുരൂഹത
കനത്ത മഴയില്‍ കൃഷിനാശം; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; നഷ്ട പരിഹാരം കണക്കാക്കാന്‍ അധികൃതര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും
വീണ്ടും അനാഥത്വത്തിലേക്ക് തളളിവിടപ്പെട്ട് ഗ്രേസ്, കൂടെ ജപ്തിയും