×
login
കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും, വീഡിയോകളും കൈയിൽ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും രണ്ട് യുവാക്കൾ അറസ്റ്റിൽ. 'ഓപ്പറേഷൻപി-ഹണ്ട്' റെയ്ഡിന്റെ ഭാഗമായി ജില്ലയിൽ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

കോന്നി ഇളകൊള്ളൂർ ഐടിസിക്കു സമീപം നാരകത്തിൻമൂട്ടിൽ തെക്കേതിൽ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോൾ താമസിച്ചു വരുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് ജൂൺ (30) എന്നിവരാണ് അറസ്റ്റിലായത്.  ഇവർ ജില്ലാപോലീസ് സൈബർ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നിർദേശാനുസരണം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ കോന്നി പോലീസ് ഇൻസ്‌പെക്ടർ പി.എസ്. രാജേഷാണ് ടിനു തോമസിനെ അറസ്റ്റ് ചെയ്തത്. 

ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് വിദേശത്തുപോയ ടിനു തോമസ് ലോക്ഡൗൺ കാരണം തിരികെപോകാൻ കഴിയാതെ നാട്ടിൽ തങ്ങുകയായിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ്  പ്രചരിപ്പിച്ചത്. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. 

ഇടുക്കി കാമാക്ഷി  പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടറായ  വിജിത് ജൂണിനെ തങ്കമണി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ഒരു ലാപ്ടോപ്, അഞ്ച് ഹാർഡ്ഡിസ്‌ക്, നാലു മൊബൈൽ ഫോണുകൾ, എട്ട് പെൻഡ്രൈവുകൾ, രണ്ടു മെമ്മറി കാർഡുകൾ തുടങ്ങിയവ പിടിച്ചെത്തു. പ്രതികളെ റിമാൻഡ് ചെയ്തു. 

ഷാഡോ പോലീസ് സബ് ഇൻസ്‌പെക്ടർമാരായ  ആർ.എസ്. രഞ്ചു, രാധാകൃഷ്ണൻ, എഎസ്ഐമാരായ ഹരികുമാർ, വിൽസൺ, സിപിഒ ശ്രീരാജ്, സൈബർസെൽ ടീം അംഗങ്ങളായ എഎസ്ഐ ജി. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.ആർ. ശ്രീകുമാർ, രാജേഷ് ആർ.ആർ. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

 

 

 

  comment

  LATEST NEWS


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.