login
തന്നെയും പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്

മോഹന്‍ലാലിന്റെ വിസ്മയ സ്റ്റുഡിയോ ഏറ്റെടുത്ത് കേരളത്തിലെ ഏറ്റവും മികച്ച അറ്റ്‌മോസ് സൗണ്ട് മിക്‌സിംങ്ങ് സ്റ്റുഡിയോ ആക്കി മലയാള സിനിമയ്ക്ക് പുതുശബ്ദമേകിയ ടെക്‌നോളജിസ്റ്റ്

തിരുവനന്തപുരം:  നിരവധി തവണ ഓസ്‌കാര്‍ ക്വാളിഫിക്കേഷന്‍ പട്ടികയില്‍ ഇടം നേടിയ  മലയാളിയായ ഹോളിവുഡ് സംവിധായകനും അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ ക്ഷണമില്ല.

കൊച്ചിയല്‍ ആദ്യത്തെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ നടത്തിയ തന്നെപ്പോലും ഐഎഫ്എഫ് കെ യിലേക്ക് ക്ഷണിച്ചില്ലെന്ന്  ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് തന്നെ വ്യക്തമാക്കി.   കഴിഞ്ഞ വര്‍ഷം വരെ തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം നടക്കുമ്പോള്‍ ക്ഷണമില്ലാത്തവര്‍ക്കും സ്വയം ടിക്കറ്റ് എടുത്ത് അതില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നു.  എന്നാല്‍ ഇത്തവണ ക്ഷണിക്കപ്പെട്ടവര്‍ക്ക്  മാത്രമാണ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിയുക. മാക്ട ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹകരണത്തോടെ മഞ്ജു വാര്യരും മോഹന്‍ലാലും അടക്കം അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചിയില്‍ ഒരു അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ താന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഘടിപ്പിച്ചിരുന്നു.  എന്നിട്ടും സംഘാടകര്‍ ഒഴിവാക്കിയെന്ന്  'പിന്നല്ലേ സലിംകുമാര്‍ ' എന്ന് പേരിലുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

സമൂഹമാധ്യമങ്ങളില്‍ വൈറലായ  പോസ്റ്റ് ഇങ്ങനെ

 

' പിന്നല്ലേ സലിംകുമാര്‍......

1. ഇന്ത്യന്‍ ഫിലിം ഇന്റസ്ട്രിയെ ഒരു കുടക്കീഴിലാക്കാന്‍ തുടക്കമിട്ട ഇന്‍ഡിവുഡിന്റെ സ്ഥാപകന്‍

2. നിരവധി തവണ ഓസ്‌കാര്‍ ക്വാളിഫിക്കേഷന്‍ ലിസ്റ്റില്‍ ഇടം നേടിയ  മലയാളിയായ ഹോളിവുഡ് സംവിധായകനും, നൂറിലേറെ അംഗീകാരങ്ങള്‍ നേടിയ നിരവധി ദേശീയ / അന്തര്‍ദ്ദേശീയ  ചിത്രങ്ങളുടെ നിര്‍മ്മാതാവും തിരക്കഥാകൃത്തും ഗാന രചയിതാവും അഭിനേതാവും.

3. ശ്രവ്യ ദൃശ്യ വിസ്മയത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച തീയറ്റര്‍ നിര്‍മ്മിച്ച് മാതൃകാപരമായ നടപ്പിലൂടെ തീയറ്റര്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ദീര്‍ഘദര്‍ശി

4. മോഹന്‍ലാലിന്റെ വിസ്മയ സ്റ്റുഡിയോ ഏറ്റെടുത്ത് കേരളത്തിലെ ഏറ്റവും മികച്ച അറ്റ്‌മോസ് സൗണ്ട് മിക്‌സിംങ്ങ് സ്റ്റുഡിയോ ആക്കി മലയാള സിനിമയ്ക്ക് പുതുശബ്ദമേകിയ ടെക്‌നോളജിസ്റ്റ്

5. കഴിഞ്ഞ വര്‍ഷം ഇരുപതിലേറെ വിദേശ ചിത്രങ്ങളടക്കം മലയാള സിനിമയെ വരെ കടല്‍ കടത്തി ചൈനയിലും കൊറിയയിലുമടക്കം നിരവധി രാജ്യങ്ങളില്‍ വിപണിയുണ്ടാക്കിയ ഏറ്റവും കൂടുതല്‍ ചിത്രങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍,  

6. ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷന്‍ സ്റ്റുഡിയോ കേരളത്തില്‍ സ്ഥാപിച്ച് ലോകപ്രശസ്ത അനിമേഷന്‍ ചിത്രം ചെയ്തു കാട്ടിയ സംരംഭകന്‍

7. ഓസ്‌കാറിന്റെ മുഖ്യധാരയില്‍ മത്സരിയ്ക്കാന്‍ ഇന്ത്യയില്‍ നിന്നും ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളുടേയും കണ്‍സല്‍ട്ടന്റും വഴികാട്ടിയും

8. ഓസ്‌കാര്‍ ലൈബ്രറി, അമേരിയ്ക്കന്‍ ഫിലിം മാര്‍ക്കറ്റ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെല്ലാം അംഗീകാരം കിട്ടിയ ഇന്‍ഡ്യയില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ഫിലിം മാഗസിന്റെ ചീഫ് എഡിറ്റര്‍

9. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തുടക്കം കുറിച്ച ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെയും,  ടാലന്റ് ഹണ്ടിന്റെയും ആള്‍ലൈറ്റ്‌സ് ഫിലിം ഫെസ്റ്റിവലിന്റെയും,  തുടക്കക്കാരന്‍.

10. ടെലിവിഷന്‍ മേഖലയിലെ ഓസ്‌കാറായ 'എമ്മി'' പുരസ്‌കാര സമിതിയിലുള്ള ഭാരതീയന്‍.

 

 

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.