login
കാല്‍ നൂറ്റാണ്ടിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ അടയാളപ്പെടുത്തി ഫോട്ടോ പ്രദര്‍ശനം

കൂടുതല്‍ ചിത്രങ്ങളിലും സാങ്കേതിക മികവ് മാത്രം :സൂര്യ കൃഷ്ണമൂര്‍ത്തി

 

തിരുവനന്തപുരം: ഇ കെ നായനാര്‍ ,കെ കരുണാകരന്‍ ,കവികളായ ഓ എന്‍ വി , എ അയ്യപ്പന്‍ ,ഡി വിനയചന്ദ്രന്‍ ,നടി സുകുമാരി ,വി .ദക്ഷിണാമൂര്‍ത്തി ,കെ ആര്‍ മോഹനന്‍ ,പി കെ നായര്‍, സോളാനസ് ,കിം  കി ഡുക് ,നടന്‍ മുരളി,അനില്‍ നെടുമങ്ങാട്,രാമചന്ദ്രബാബു,പി വി ഗംഗാധരന്‍ തുടങ്ങി മരിച്ചിട്ടും മായാതെ നില്‍ക്കുന്ന പ്രമുഖരുടെ ഓര്‍മ്മചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐ എഫ് എഫ് കെ ജൂബിലി ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു .  

1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാല്‍നൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത് .ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമിയുടെ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പുറമേ പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്. അക്കാഡമി കൗണ്‍സില്‍ അംഗം സജിതാ മഠത്തിലാണ് ക്യൂറേറ്റര്‍ .

കൂടുതല്‍ ചിത്രങ്ങളിലും സാങ്കേതിക മികവ് മാത്രം :സൂര്യ കൃഷ്ണമൂര്‍ത്തി

പ്രദര്‍ശനം സൂര്യാ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു .   സാങ്കേതിക സംവിധാനങ്ങളെ ആശ്രയിച്ചുള്ള സിനിമകളാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നതെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി. ആത്മാവിനെ സ്പര്‍ശിക്കുന്ന കൂടുതല്‍ സിനിമകള്‍ മേളയില്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു . കൊവിഡ് കാലത്ത് നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തോട് പൂര്‍ണ യോജിപ്പാണെന്നും എല്ലാവരെയും ഉള്‍പ്പെടുത്താനുള്ള അക്കാഡമിയുടെ ശ്രമമായി അതിനെ കാണണമെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു .

മറ്റു മേളകള്‍ അപേക്ഷിച്ച്  കേരള രാജ്യാന്തര മേളയില്‍  വന്‍ ജനപങ്കാളിത്തമാണ്  തുടക്കം മുതല്‍ ഉണ്ടാകുന്നത്.  എല്ലാവര്‍ക്കും പങ്കുചേരാനുള്ള മേളകള്‍ ചലച്ചിത്ര രംഗത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി അജോയ് ചന്ദ്രന്‍ , സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം, തലശേരി ,പാലക്കാട് മേഖലകളിലും പ്രദര്‍ശനം ഉണ്ടാകും

 

 

    comment

    LATEST NEWS


    150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


    ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


    അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


    'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


    കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


    സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


    ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി


    യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.