×
login
മാസ്, ക്ലാസ്, ആക്ഷന്‍: കരുത്തോടെ കാവല്‍

സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറിയുടെ ചടുലതയും ആവേശവും ഒരു തരിപോലും അണഞ്ഞിട്ടില്ലെന്നാണ് 'കാവല്‍' വ്യക്തമാകുന്നത്. മാസും ക്ലാസും പ്രതീക്ഷിച്ച് പോകുന്നവരെ ഒരിക്കലും നിരാശപ്പെടാത്ത ഒരു സിനിമ. കാവലിനെ ഒറ്റവാക്കില്‍ ഇങ്ങനെ നിര്‍വചിക്കാം. മാസ് വേണ്ടവര്‍ക്ക് മാസ്, ക്ലാസ് വേണ്ടവര്‍ക്ക് ക്ലാസ്, എല്ലാം തികഞ്ഞൊരു ഫാമിലി എന്റര്‍ടെയ്‌നര്‍.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ നടനാണ് സുരേഷ് ഗോപി. മലയാളികള്‍ ആഗ്രഹിച്ച ഡയലോകുകള്‍ അദേഹം തിയറ്ററുകളില്‍ ഉയര്‍ത്തിയപ്പോള്‍ ജനം ആര്‍ത്തുവിളിച്ചു... കൈയടിച്ചു.. കൂക്കിവിളിച്ചു... ഒരോമലയാളിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ച കാര്യങ്ങളാണ് സുരേഷ് ഗോപി ബിഗ് സ്‌ക്രീനിലൂടെ പകര്‍ന്നാടിയത്. ആ തീപ്പൊരിമാസ് ഡയലോഗുകള്‍ ഉണ്ടാക്കിയ ഓളം തകര്‍ക്കാന്‍ ഒരു നടനും ഇതുവരെ സാധിച്ചിട്ടില്ല.  

സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറിയുടെ ചടുലതയും ആവേശവും ഒരു തരിപോലും അണഞ്ഞിട്ടില്ലെന്നാണ് 'കാവല്‍' വ്യക്തമാകുന്നത്. മാസും ക്ലാസും പ്രതീക്ഷിച്ച് പോകുന്നവരെ ഒരിക്കലും നിരാശപ്പെടാത്ത ഒരു സിനിമ. കാവലിനെ ഒറ്റവാക്കില്‍ ഇങ്ങനെ നിര്‍വചിക്കാം. മാസ് വേണ്ടവര്‍ക്ക് മാസ്, ക്ലാസ് വേണ്ടവര്‍ക്ക് ക്ലാസ്, എല്ലാം തികഞ്ഞൊരു ഫാമിലി എന്റര്‍ടെയ്‌നര്‍.  

 

''ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കണ്ട...! കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും'' സിനിമയുടെ ട്രെയിലര്‍ എത്തിയപ്പോള്‍ തന്നെ മാസ് ഡയലോഗുകളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന് നിഥിന്‍ രഞ്ജി പണിക്കര്‍ വലിയൊരു 'അടയാളം' കാട്ടിയിരുന്നു. ആ അടയാളം അര്‍ത്ഥമാക്കുന്ന ഡയലോഗുകളുടെ പെരുമഴ സിനിമയിലുണ്ട്.  

''ഈ നെഞ്ചത്ത് ഇരിക്കുന്ന കാല്‍ ഉണ്ടല്ലോ, അത് കുറച്ചു കൂടി താഴോട്ട് ഇറക്കിയാല്‍ നിന്റെയൊക്കെ ഡിപ്പാര്‍ട്‌മെന്റ്ല്‍ നിന്ന് പണ്ട് കാണാതെ പോയ സാധനം ഉണ്ടല്ലോ? ''ഉണ്ട'' അതിന്റെ എണ്ണം  കുറയും...'' ''റമ്മി കളി എനിക്കിഷ്ടമാ, അത് നിന്റെ സെമിത്തേരിയില്‍ അടക്കി ആ സ്ലാബിന് മുകളിലിരുന്ന് കളിക്കാന്‍...'' ഞാന്‍ വന്നത് കാവലിനാണ് ആരാച്ചാര്‍ ആക്കരുത് എന്നെ... തുടങ്ങിയ ഡയലോഗുകളുമായി സിനിമയില്‍ നിറഞ്ഞാടുകയാണ് എസ്.ജി.

 

ഇടുക്കിയിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടം ദൃശ്യവല്‍ക്കരിച്ചാണ് കാവല്‍ കഥപറഞ്ഞിരിക്കുന്നത്. ഹൈറേഞ്ചിലെ  തമ്പാന്റെയും ആന്റണിയുടെയും ജീവിതവും, പിന്നീട് അവര്‍ക്ക് ഉണ്ടാകുന്ന ദുരന്തങ്ങളും മികച്ചരീതിയില്‍ പറയാന്‍ നിഥിന് സാധിച്ചിട്ടുണ്ട്. തമ്പാനായി സുരേഷ് ഗോപിയും ആന്റണിയായി രഞ്ജി പണിക്കരും പകര്‍ന്നാടിയപ്പോള്‍ കോവിഡ് കാലത്തിന് ശേഷം തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് ഏഴുന്നേല്‍ക്കുകയാണ്.  

ഹൈറേഞ്ചില്‍ ഒരു കാലത്ത് രാജാവിനെ പോലെ ജീവിച്ചിരുന്നവരാണ് തമ്പാനും ആന്റണിയും. ആ നാട്ടിലെ നീതിയും നിയമവും തീരുമാനിച്ചിരുന്നത് ഇരുവരുമായിരുന്നു. ഒരു സമാന്തര പോലീസ് സെറ്റപ്പ്... എല്ലാവര്‍ക്കും അവരുടെ അടുത്ത് നിന്നും നീതി ലഭിച്ചു. ഉപദേശിക്കേണ്ടവരെ ഉപദേശിച്ചും, കൈകാര്യം ചെയ്യണ്ടവരെ കൈകാര്യം ചെയ്തും നീതി നടപ്പാക്കികൊണ്ടിരുന്നു. ഇതിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത ദുരന്തം ഇരുവരെയും തമ്മില്‍ അകറ്റുന്നു. തമ്പാന്‍ നാടുവിടുന്നു.  

 

ദൂരെയൊരു ദിക്കില്‍ പുറംലോകവുമായി ബന്ധങ്ങളില്ലാതെ സ്വയം ഒതുങ്ങിക്കൂടുകയാണ് തമ്പാന്‍. എന്നാല്‍ അംഗ വൈകല്യം സംഭവിച്ച ആന്റണിക്ക്  മക്കളെ പോലും ശത്രുക്കളില്‍ നിന്നും രക്ഷിക്കാനാകുന്നില്ല. കഴിഞ്ഞ കാലത്ത് തങ്ങള്‍ ചെയ്ത ്രപവൃത്തികളുടെ അനന്തരഫലമെന്ന് പറഞ്ഞ്  ഒതുങ്ങി കഴിയുന്ന ആന്റണി ഒരിക്കല്‍ തിരിച്ചടിക്കാന്‍ മനസുകൊണ്ട് തയാറെടുക്കുന്നു. അതിനായി തന്റെ സുഹൃത്തിനെ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനിടെ വലിയൊരു അത്യാഹിതംകൂടി ആന്റണിക്ക് സംഭവിക്കുന്നു.  

ആത്മമിത്രത്തിന്റെ കുടുംബത്തിന് താങ്ങും തണലുമായി ഒരു ദിവസം ഓര്‍മ്മകളുടെ പെട്ടിയും തൂക്കി തമ്പാന്‍ ഹൈറേഞ്ചിലേക്ക് വീണ്ടും എത്തുന്നു. പിന്നീട് നാട്ടിലെ കഥ വികസിക്കുന്നത് തമ്പാനെ ചുറ്റിപ്പറ്റിയാണ്. തമ്പാള്‍ എത്തുന്നതോടെ ശത്രുകള്‍ ഒന്നാകുന്നു.  അവരില്‍ നിന്ന് ആന്റണിയുടെ കുടുംബത്തെ രക്ഷിക്കാന്‍ കാവല്‍ പുരുഷനായി തമ്പാന്‍ അവതരിക്കുകയാണ്.  

 

ആന്റണിയുടെ ഭാര്യ (മുത്തുമണി സോമസുന്ദരം), മക്കളായ അലക്സി (ഇവാന്‍) റെയ്ച്ചലിനും (റെയ്ച്ചല്‍ ഡേവിഡ്) മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. സിനിമ പ്രത്യക്ഷത്തില്‍ രാഷ്ട്രീയം പറയുന്നില്ലെങ്കിലും തോക്കിന്‍ കുഴലിലൂടെ വിപ്ലവം സൃഷ്ടിക്കാനിറങ്ങുന്ന മാവോയിസ്റ്റുകളെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പോലീസെന്ന മര്‍ദ്ദനോപാദിയെയും കാവല്‍ തുറന്നുകാട്ടുന്നു.  

 

ന്യായവും നീതിയും ഉന്നതന്‍മാര്‍ക്ക് വേണ്ടി വഴിമാറിയാല്‍ ചോദ്യം ചെയ്യാന്‍ ഒരാളെങ്കിലും സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരും. അവര്‍ പ്രതികരിക്കുന്ന ഭാഷ കാട്ടാളനീതിയുടേതായിരിക്കുമെന്നും സിനിമ പറയുന്നു. സുരേഷ് ഗോപിയും രണ്‍ജി പണിക്കരും ഒന്നിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇനിയുള്ള ദിനങ്ങള്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കുന്ന കൂട്ടുകെട്ടാണ് കാവലില്‍ പിറന്നിരിക്കുന്നത്.  

 

സംവിധായകനായ നിഥിന്‍ രഞ്ജി പണിക്കര്‍ തന്നെയാണ് കാവലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'കസബ'യുടെ ഒരു ടച്ച് പോലുമില്ലാതെയാണ് നിഥിന്‍ ആക്ഷന്‍ ഫാമിലി ഡ്രാമയിലൂടെ വരവ് അറിയിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ മലമടക്കുകളുടെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്ത് കാവല്‍ പ്രേക്ഷകരിലെത്തിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ സംയോജിപ്പിക്കുന്നതിലെ പൂര്‍ണതയും സിനിമയെ മികച്ചതാക്കിയിട്ടുണ്ട്. നിഖില്‍ എസ്. പ്രവീണാണ് ഛായാഗ്രഹണം.  രഞ്ജിന്‍ രാജിന്റെ സംഗീതം സിനിമയുടെ ഒഴുക്കിനൊപ്പം നീങ്ങിയിട്ടുണ്ട്.  

 

പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍, അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ബേബി പാര്‍വ്വതി, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ. സന്തോഷ് കീഴാറ്റൂര്‍, അംബിക മോഹന്‍, അനിതാ നായര്‍, അജ്ഞലി നായര്‍, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. സിനിമയുടെ ടെയില്‍ എന്‍ഡ് എഴുതിയത് രഞ്ജി പണിക്കരാണ്. കോടികളുടെ ഡിജിറ്റല്‍ വാഗ്ദാനം വേണ്ടെന്ന് വെച്ച്  സിനിമ തിയറ്ററില്‍ റിലീസ് ചെയ്ത നിര്‍മാതാവ് ജോബി ജോര്‍ജിന്റെ ആത്മവിശ്വാസം തെറ്റിയില്ല.  ഇനിയും കെടാത്ത തീയുണ്ട് ഉള്ളിലെന്ന് ഓരോ ഫ്രെയിമിലും സുരേഷ് ഗോപി കാട്ടിത്തന്നു.

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.