×
login
രാമസിംഹൻ്റെ പുഴയും റഷീദിൻ്റെ വിലാപവും; മുസ്ലിം യുവജനങ്ങളില്‍ രാമസിംഹന്‍ സൃഷ്ടിക്കുന്ന ഹിന്ദു സ്വത്വം

പുഴ മുതൽ പുഴ വരെ സൂക്ഷ്മമായ ടാർഗറ്റിൽ പതിച്ചുവെന്ന റഷീദുദ്ദീൻ്റെ വിലാപമാണ് ഏതു ബോക്സ് ഓഫിസ് വിജയത്തേക്കാളും രാമസിംഹ നെ ജേതാവാക്കുന്നത്.

രാമസിംഹനെന്ന അലി അക്ബറിൻ്റെ 'പുഴ മുതൽ പുഴ വരെ ' മലബാറിലെ മുസ്ലിം തീവ്രവാദികളിലുണ്ടാക്കുന്ന ഭയാശങ്ക വ്യക്തമാക്കുന്നതാണ് മീഡിയ വൺ മുൻ ഡൽഹി ബ്യൂറോ ചീഫ് റഷീദുദ്ദീൻ്റെ എഫ് ബി പോസ്റ്റ്.

മലബാർ ലഹളക്കാലത്ത് വാരിയൻ കുന്നനും അനുയായികളും കാട്ടിയ ക്രൂരത ഹിന്ദുക്കളെ ഒന്നിപ്പിക്കുമെന്നല്ല മുസ്ലിം തീവ്രവാദികൾ ഭയപ്പെടുന്നത്. മുസ്ലിം യുവജനങ്ങളിൽ രാമസിംഹൻ സൃഷ്ടിക്കുന്ന ഹിന്ദു സ്വത്വ തിരിച്ചറിവാണ് ഇക്കൂട്ടരെ ആശങ്കയിലാക്കുന്നത്.

വാൾ മുനയിൽ സുന്നത്തിനിരയാക്കപ്പെട്ട പൂർവികർ അനുഭവിച്ച യാതനകളുടെ ദ്യശ്യാവിഷ്കരണം മുസ്ലിം യുവജനങ്ങളെ 'ഘർ വാപസി' ചിന്താഗതിയിലേക്ക് നയിക്കുമോയെന്ന ഭീതി പ്രകടമാകുകയാണ്. ഹിന്ദു സ്ത്രീകളെ നിർബന്ധിച്ചു ഗോമാംസം തീറ്റിച്ചു ഭാവി തലമുറകളെ ഗോമാംസ പ്രിയരാക്കി ശീലിപ്പിച്ച ചരിത്രമൊക്കെ മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ വീണ്ടും ചർച്ചയാകുന്നു. അറബി മുസ്ലിം രക്തമല്ല പൂർവിക ഹിന്ദുക്കളുടെ രക്തമാണ് സ്വന്തം സിരകളിലെന്ന ഓർമപ്പെടുത്തലാണ് അലി അക്ബറിൻ്റെ സിനിമ .

പുഴ മുതൽ പുഴ വരെ സൂക്ഷ്മമായ ടാർഗറ്റിൽ പതിച്ചുവെന്ന റഷീദുദ്ദീൻ്റെ വിലാപമാണ് ഏതു ബോക്സ് ഓഫിസ് വിജയത്തേക്കാളും രാമസിംഹ നെ ജേതാവാക്കുന്നത്.

മലബാർ ലഹളക്കാലത്തും ടിപ്പുവിൻ്റെ പടയോട്ടക്കാലത്തും തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്കൊപ്പം മലബാറിലെ മതം മാറ്റപ്പെട്ടവരുടെ യഥാർഥ സ്വത്വത്തിൻ്റെ അടയാളമാകുകയാണ് രാമസിംഹൻ്റെ സിനിമയും.

 

റഷീദുദ്ദീൻ്റെ എഫ് ബി പോസ്റ്റ്.


Facebook Post: https://www.facebook.com/A.Rasheedudheen/posts/pfbid0avRpcowDuEi9uFF3smzEy4wWv4nE6ZdhQtHkWMNiTKvk8YQGTTABicZ5hTK9ufScl

എന്റെ പത്താം കഌസ് സഹപാഠികളിലൊരാള്‍ ഇന്നലെ താനൊരു സിനിമക്ക് പോകുന്ന വിവരം സ്‌കൂള്‍ ഗ്രൂപ്പിനെ അറിയിച്ചു. സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. പക്ഷെ അത്രയും ലാഘവത്തോടെ ആരും കാണാന്‍ പോകാത്ത, പോകുന്നുണ്ടെങ്കില്‍ തന്നെ തലയില്‍ മുണ്ടിട്ട് മാത്രം തിയേറ്ററില്‍ പോകുന്ന ടൈപ്പ് സിനിമയാണത്. എന്നാല്‍ കക്ഷി ആ അര്‍ഥത്തില്‍ വര്‍ഗീയവാദി അല്ലാത്തതു കൊണ്ട് സിനിമ കണ്ടു വന്നതിനു ശേഷം ഞാന്‍ ചോദിച്ചു. എങ്ങനെ ഉണ്ടായിരുന്നു എന്ന്. അയ്യോ... അത് നോക്കിയിരിക്കാന്‍ കഴിയില്ല. പതിനഞ്ച് കഴിഞ്ഞപ്പോഴേക്കും വെറുത്തു തുടങ്ങി. എന്നാലും എന്തൊരു ക്രൂരതയാണതില്‍ നിറയെ. എനിക്കത് മനിസ്സിലാകുന്നുണ്ടായിരുന്നു. 

ചരിത്രത്തെ കുറിച്ച് ഒന്നുമറിയാതെ, ഏതോ സുഹൃത്ത് അഭിനയിച്ചതിന്റെ പേരിലോ അല്ലെങ്കില്‍ കുടുംബഗ്രൂപ്പില്‍ ആരെങ്കിലും നല്ല അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നോ ആ സിനിമക്ക് പോവുകയും അതുണ്ടാക്കിയ ആഘാതത്തില്‍ പിന്നീട് ആശയക്കുഴപ്പത്തലാവുകയും ചെയ്യുന്ന ആയിരങ്ങളിലൊരുവള്‍.

 ഇസ്‌ലാമോഫോബിയയുടെ അതിഭീകരമായ ഉത്തരേന്ത്യന്‍ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലയില്‍  എങ്ങനെയാണവര്‍ മനസ്സുകളെ മലിനമാക്കുന്നതെന്ന് എനിക്ക് വളരെയെളുപ്പം തിരിച്ചറിയാനാവുന്ന കാര്യമാണ്. അതിവേഗം ബഹുദൂരമാണ് നാം ആ ഇടുങ്ങിയ  ഉത്തരേന്ത്യന്‍ ഗലികളിലൂടെ നടക്കാന്‍ പഠിക്കുന്നത്. 

നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും 'അവനവന്റെ ആളു'കളുടേതായ തുരുത്തുകള്‍ രൂപപ്പെടുന്നു, കൂട്ടായ്മകള്‍ ഭാഷയുടെയും മനുഷ്യത്വത്തിന്റെയും വിശാല തലങ്ങളില്‍ നിന്നിറങ്ങി മതത്തിന്റെയും ജാതിയുടെയും മാളങ്ങള്‍ കുഴിച്ചു തുടങ്ങുന്നു, കൊടുക്കലും വാങ്ങലുമൊക്കെ ആളും തരവും നോക്കിയായി ഒതുക്കുന്നു, വായന പോലും ഇരുട്ടിന്റെ പ്രസാരണ കേന്ദ്രങ്ങളില്‍ നിന്നും അയച്ചു കിട്ടുന്ന ദുഷിപ്പിന്റെ വാറോലകളായി ചുരുങ്ങുന്നു... 

ചെറിയ ചെറിയ ഇടങ്ങളെ സൂക്ഷ്മമായി ടാര്‍ജറ്റ് ചെയ്ത് പ്രസരിപ്പിച്ചു കൊണ്ടിരുന്ന ഇസ്‌ലാമോഫോബിയ വളര്‍ന്ന് കേരളത്തിന്റെ അയാളമായി മാറുകയാണ്. ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിന് ഐക്യദാര്‍ഢ്യം.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.