×
login
സനാതന ധര്‍മ്മ മാര്‍ഗ്ഗദര്‍ശക കേന്ദ്രവും ആസ്ഥാന മന്ദിരവും; പിന്തുണ അഭ്യര്‍ത്ഥിച്ച് ആര്‍ഷവിദ്യാ സമാജം

ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക സമാഹരണത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലുള്ള പ്രവര്‍ത്തകര്‍ നല്‍കിയ തുക കഴിഞ്ഞ ദിവസം കൈമാറി.

തിരുവനന്തപുരം: ആര്‍ഷവിദ്യാ സമാജത്തിന് സ്വന്തമായി സനാതന ധര്‍മ്മ മാര്‍ഗ്ഗദര്‍ശക കേന്ദ്രവും ആസ്ഥാന മന്ദിരവും  നിര്‍മ്മിക്കുന്നു.സനാതന ധര്‍മ്മത്തിന്റെ അധ്യയനം, അനുഷ്ഠാനം, പ്രചാരണം,അധ്യാപനം,സംരക്ഷണം എന്നീ പഞ്ചകര്‍ത്തവ്യങ്ങളുടെ നിര്‍വ്വഹണങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പ്രസ്ഥാനമാണ് ആര്‍ഷവിദ്യാസമാജം. അതോടൊപ്പം അജ്ഞത, തെറ്റിദ്ധാരണ, ബ്രെയിന്‍ വാഷിംഗ് എന്നിവയാല്‍ രാഷ്ട്ര വിരുദ്ധ  മതമൗലിക തീവ്രവാദ ചിന്താഗതികളിലേക്ക് മാറിയ അയ്യായിരത്തിലേറെ യുവതീയുവാക്കളെ ആശയസംവാദത്തിലൂടെ സ്വധര്‍മ്മത്തിലേക്ക് തിരികെ എത്തിച്ച സ്ഥാപനം കൂടിയാണ്.

കഴിഞ്ഞ 22 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് നമ്മള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്. പല തരത്തിലുള്ള ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൂലം ഇപ്പോഴുള്ള വാടകക്കെട്ടിടം ഒഴിയേണ്ടിവന്നിരിക്കുന്ന സാഹചര്യമാണ്. നേരത്തെ തൃപ്പുണിത്തുറയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇപ്പോള്‍ ബാലരാമപുരത്താണ്.

ആര്‍ഷാ വിദ്യാസമാജത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക സമാഹരണത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലുള്ള പ്രവര്‍ത്തകര്‍ നല്‍കിയ തുക കഴിഞ്ഞ ദിവസം കൈമാറി. മുന്‍ കേരളാ പോലീസ് മേധാവി ടി പി സെന്‍കുമാറിന്റെ കൈയ്യില്‍ നിന്നും സംഭാവന ആര്‍ഷവിദ്യാസമാജം അംഗങ്ങളായ സുജിത്ജി, ചിത്ര.ജി.കൃഷ്ണന്‍ എന്നിവര്‍ സ്വീകരിച്ചു.  

ഓസ്‌ട്രേലിയയിലെ സംഘധ്വനി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരവധി പേരാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ആര്‍ഷവിദ്യാ സമാജത്തിന്റെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ടാവുമെന്ന് സംഘടന ഉറപ്പുനല്‍കിയതായും ആര്‍ഷവിദ്യാ സമാജം വ്യക്തമാക്കി.

സഹായിക്കുവാന്‍ തയ്യാറുള്ളവര്‍ ചീഫ് കോഴ്‌സ് കോര്‍ഡിനേറ്റര്‍ വി.ആര്‍ മധുസൂദനന്‍(9020078899), അധ്യാപികമാരായ ശ്രുതി.ഒ (8943006350), ചിത്ര ജി. കൃഷ്ണന്‍(9496942089) എന്നിവരുമായി ബന്ധപ്പെടണമെന്ന് ആര്‍ഷവിദ്യാ സമാജം അറിയിച്ചു.

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.