×
login
ജാഗേശ്വറിന്റെ ഹിമാലയന്‍ ചാരുത

കത്യൂരി രാജവംശത്തിന്റെ കാലത്തു പണിത ജാഗേശ്വര്‍ ധാം ഇവയില്‍ വേറിട്ടു നില്‍ക്കുന്നു. അല്‍മോറയിലാണ് ഈ ക്ഷേത്രമുള്ളത്. പ്രധാനക്ഷേത്രത്തിനു ചുറ്റിലുമായി കല്ലില്‍ നിര്‍മ്മിച്ച 124 കൊച്ചു ക്ഷേത്രങ്ങള്‍ ജാഗേശ്വറിനെ ചേതോഹരമാക്കുന്നു.

ദേവഭൂമിയാണ് ഉത്തരാഖണ്ഡ്. അനേകം ദേവതാ സങ്കല്‍പ്പങ്ങള്‍ക്ക് വാസസ്ഥാനമായ പുണ്യഭൂമി. ആരാധാനാലയങ്ങള്‍ എന്നതിനപ്പുറം തനതായ വാസ്തു ശില്‍പപാരമ്പര്യവും ഉത്തരാഖണ്ഡിനുണ്ട്. ഹിമാലയന്‍ വന്യതയുടെ സംഭാവനയായ കല്ലും മരങ്ങളും ഉപയോഗിച്ചുള്ള നിര്‍മ്മിതികളാണ് ക്ഷേത്രങ്ങളെല്ലാം.  

കത്യൂരി രാജവംശത്തിന്റെ കാലത്തു പണിത ജാഗേശ്വര്‍ ധാം ഇവയില്‍ വേറിട്ടു നില്‍ക്കുന്നു. അല്‍മോറയിലാണ് ഈ ക്ഷേത്രമുള്ളത്. പ്രധാനക്ഷേത്രത്തിനു ചുറ്റിലുമായി കല്ലില്‍ നിര്‍മ്മിച്ച 124 കൊച്ചു ക്ഷേത്രങ്ങള്‍ ജാഗേശ്വറിനെ ചേതോഹരമാക്കുന്നു. ദേവദാരുക്കള്‍ നിറഞ്ഞ വനത്തിനുള്ളില്‍ ജടഗംഗാനദിക്കരികെയുള്ള ജാഗേശ്വര്‍ സന്ദര്‍ശിക്കാന്‍ ഭക്തരെപ്പോലെ വിനോദസഞ്ചാരികളും ധാരാളമെത്തുന്നു. പതിനൊന്നാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്ന ജാഗേശ്വറില്‍ സ്വയംഭൂ ലിംഗമാണ് പ്രധാനപ്രതിഷ്ഠ. കൂടാതെ ലക്ഷി, ചണ്ഡിക, ദുര്‍ഗ തുടങ്ങിയ ദേവതകള്‍ക്കൊപ്പം പ്രാദേശികമായി ആരാധിക്കുന്ന ദേവീദേവന്മാരും  പ്രതിഷ്ഠികളായുണ്ട്. സംസ്‌കൃതം, ബ്രാഹ്മി ലിപികളിലുള്ള ധാരാളം ലിഖിതങ്ങള്‍ ക്ഷേത്രച്ചുമരുകളിലും തൂണുകളിലും കാണാം.    

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.