പുതുവര്‍ഷം ഹൈന്ദവ ധര്മത്തില്
ഹിന്ദു ധര്‍മപ്രകാരം ഏതെങ്കിലും ശുഭകാര്യം ആരംഭിക്കുന്നത് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച്, വൃത്തിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ധാര്‍മിക വിധികള്‍ ചെയ്തു കൊണ്ടാണ്. സാത്വികമായ അന്തരീക്ഷത്തിന്റെ ഗുണം വ്യക്തിക്ക് ലഭിക്കുകയും ചെയ്യുന്നു.
പാശ്ചാത്യാനുകരണത്തിലെ പുതുര്വര്ഷാഘോഷം തമോഗുണപ്രദമായിരിക്കുന്നതിനാല് വ്യക്തിയില്‍ തമോഗുണം വര്‍ധിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം യുവ തലമുറ ഭോഗാസക്തരും ലഹരി പദാര്‍ഥങ്ങളുടെ അടിമകളും ആയിക്കൊണ്ടിരിക്കുകയാണ്.
പാശ്ചാത്യരുടെ പുതുവര്‍ഷാഘോഷങ്ങള്‍ക്കു പകരം ഹൈന്ദവര്‍ യുഗാദി പുതുവര്‍ഷമായി ആഘോഷിക്കുക.ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നേരെ മറിച്ച്, വര്‍ഷാരംഭം യുഗാദി ദിവസം ആഘോഷിക്കുന്നതിനു പിന്നില്‍ ശാസ്ത്രീയമായ അടിസ്ഥാനങ്ങള്‍ ഒട്ടേറെയുണ്ട്. അവയെന്തെന്നു നോക്കാം:
പ്രകൃതിയുടെ കാഴ്ചപ്പാടില്‍ : ചൈത്ര മാസത്തിലെ വെളുത്തപക്ഷ പ്രതിപദ (യുഗാദി) ദിവസം പ്രകൃതിയിലും ഗ്രഹനിലയിലും മാറ്റങ്ങളുണ്ടാകുന്നു. വസന്ത ഋതു ആരംഭിക്കുന്നത് അന്നാണ്.
ആധ്യാത്മിക കാരണം: യുഗാദി ദിവസം പ്രജാപതി തരംഗങ്ങള്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ അളവില്‍ വരുന്നു. ഈ ദിവസം ബ്രഹ്മധ്വജത്തെ പൂജിക്കുമ്പോള്‍ ഈ തരംഗങ്ങളുടെ കൂടുതല്‍ ഗുണം നമുക്ക് ലഭിക്കുന്നു. ശേഷ്ഠ്രമായ ഹിന്ദുധര്‍മത്തെ മറന്ന് പാശ്ചാത്യ സംസ്കാരത്തില്‍ പെട്ട 'ദിന'ങ്ങള് ആഘോഷിക്കുന്ന ഇക്കാലത്ത് സ്വധര്‍മത്തോടുള്ള അഭിമാനം വളര്‍ത്തുന്നതിനായി ഹിന്ദുക്കള്‍ക്ക് ധര്‍മപഠനം നല്‍കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
എന്താണ് യുഗാദി:
ചൈത്രമാസ വെളുത്ത പക്ഷ പ്രഥമയാണ് യുഗാദി. ഈ ദിവസമാണ് ബ്രഹ്മാവ് ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചത്. ഈ ദിവസം വര്‍ഷത്തിലെ മൂന്നര ശുഭമുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്, അതായത് ഈ ദിവസം ഏതൊരു ശുഭകാര്യം ചെയ്യുവാനും മുഹൂര്‍ത്തം നോക്കേണ്ടതായില്ല. 2022ല്‍ ഏപ്രില്‍ 1നാണ് യുഗാദി.
(അവസാനിച്ചു)
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിച്ചു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി
കുബേര ക്ഷേത്രവും മഹാ കുബേര യാഗവും