×
login
അംബയുടെ പ്രതിജ്ഞ

ഇതിഹാസ ഭാരതം

ഭീഷ്മന്‍ ദുര്യോധനനോട് പറഞ്ഞു, 'എന്റെ അച്ഛന്‍ മഹാരാജാ ശന്തനുവിന്റെ കാലഗതിക്കു ശേഷം അനുജനാകുന്ന ചിത്രാംഗദന്നു ഞാന്‍ രാജ്യാഭിഷേകം ചെയ്തു. താമസിയാതെ അവന്‍ മരിച്ചു. അതിനുശേഷം അമ്മയായ സത്യവതിയുടെ സമ്മതത്തോടെ ഞാന്‍ വിചിത്രവീര്യനെ രാജാവാക്കി വാഴിച്ചു. അവന്‍ എന്നെപ്പോലെ ധര്‍മ്മിഷ്ഠനായിരുന്നു. അങ്ങനെയിരിക്കെ കാശിരാജന്റെ പെണ്‍മക്കള്‍ മൂവരെയും സ്വയംവരം ചെയ്യാനൊരുങ്ങുന്നുവെന്നു ഞാന്‍ കേട്ടു. അംബ, അംബിക, അംബാലിക എന്നാണവരുടെ പേര്. അവരില്‍ മൂത്തവള്‍ അംബയാണ്.

സ്വയംവരദിവസം കാശിരാജന്റെ പട്ടണത്തിലേക്ക് ഞാന്‍ ഒറ്റത്തേരില്‍ ചെന്നു മൂന്നു കന്യകമാരെയും കണ്ടു. സ്വയംവരത്തിനെത്തിയിരുന്ന രാജാക്കന്മാരെ പോരിനുവിളിച്ചുകൊണ്ട് ഞാന്‍ മൂന്നു ബാലികമാരെയും എന്റെ തേരിലേറ്റി. ചുറ്റുംകൂടിയ രാജാക്കന്മാരെ തോല്പിച്ചോടിച്ച് കന്യകമാരുമായി ഹസ്തിനാപുരിയിലെത്തി. മഹാവ്രതയായ സത്യവതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. 'അമ്മേ! അനുജന്‍ വിചിത്രവീര്യനുവേണ്ടി ഞാന്‍ കാശിരാജപുത്രിമാരെ വീരശൂല്ക്കത്തോടെ കട്ടുകൊണ്ടു പോന്നു. ഉണ്ണീ ഭാഗ്യംകൊണ്ട് നീ ജയിച്ചു, എന്ന് പറഞ്ഞുകൊണ്ട് അമ്മ അവന്റെ നെറുകയില്‍ ചുംബിച്ചു.'

വിചിത്രവീര്യന്റെ വിവാഹത്തിനൊരുങ്ങവെ മൂത്തവള്‍ ഭീഷ്മനോട് രഹസ്യമായി പറഞ്ഞു, 'സത്യവ്രതനായ അങ്ങ് ഒന്നു കേള്‍ക്കണം.  അച്ഛനറിയാതെ ഞാന്‍ സാല്വരാജാവിനെ ഭര്‍ത്താവായി മനസ്സില്‍ക്കരുതിയിരുന്നു. അദ്ദേഹം എന്നെ കാത്തിരിക്കുന്നുണ്ട.് അതുകൊണ്ട് എന്നെ പോകാനനുവദിക്കണം.' ഭീഷ്മന്‍ അമ്മയോടും ഗുരുക്കന്മാരോടും മന്ത്രിമാരോടുമാലോചിച്ച് അവളെ സാല്വപുരിക്കു പോകാനനുവദിച്ചു.

സാല്വന്റെ കൊട്ടാരത്തിലെത്തി അവള്‍ കാര്യമുണര്‍ത്തിച്ചു. 'അന്യന്‍ കൊണ്ടുപോയ നിന്നെ ഞാന്‍ ഭാര്യയാക്കില്ല. അതുകൊണ്ട് ഭീഷ്മന്റെ അടുത്തേക്ക് തിരിച്ചുപൊകുക. നീ ഭീഷ്മന്റെ സ്വത്താണ്. അതെടുക്കാന്‍ എനിക്കു ഭയമുണ്ട്.'  എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവള്‍ ദുഃഖഭാരത്തോടെ കൊട്ടാരത്തിനു വെളിയിലെത്തി. 'ബന്ധുക്കളും പ്രിയപ്പെട്ട സാല്വനും ഉപേക്ഷിച്ച ഞാന്‍ ഇനി ഹസ്തിനാപുരിയിലേക്കു പോകില്ല.  


ഇംഗിതം കേട്ടു വിട്ടയച്ച ഭീഷ്മരെയോ സാല്വനെയോ സ്വയംവരമൊപ്പിച്ച അച്ഛനെയോ ആരെയാണ് ഞാന്‍ നിന്ദിക്കേണ്ടത്? ഭീഷ്മനും മൂഢബുദ്ധിയാകുന്ന അച്ഛനും സാല്വരാജാവും ദൈവവും എല്ലാം മോശക്കാരാണ്. അവരുടെ ദുര്‍നയംകൊണ്ടാണു ഞാന്‍ ഈ ആപത്തിലകപ്പെട്ടത്. എന്റെ ദുഃഖത്തിനു കാരണക്കാരനായ ഭീഷ്മനോട് ഞാന്‍ തപസ്സുകൊണ്ടോ പോരുകൊണ്ടോ പകരംവീട്ടും.' അങ്ങനെ ഉറച്ച തീരുമാനവുമായി അംബ നടന്നുനടന്ന് രാത്രി ഒരാശ്രമത്തിലെത്തിച്ചേര്‍ന്നു.

അവിടെ കഴിയവെ ഹോത്രവാഹനന്‍ എന്ന ശ്രേഷ്ഠനായ ഒരു രാജര്‍ഷി അവിടെ ഒരിക്കല്‍ എത്തിച്ചേര്‍ന്നു.  അവളുടെ കഥയറിഞ്ഞ രാജര്‍ഷി അവളെ കണ്ടപ്പോള്‍ തന്റെ പുത്രിയായ കാശീശപത്‌നിയുടെ മകളാണിതെന്നു തിരിച്ചറിഞ്ഞു. അവളുടെ കഥകളെല്ലാം കേട്ടശേഷം തന്റെ സ്‌നേഹിതനും മഹാതാപസിയുമായ പരശുരാമന്‍ ഇങ്ങോട്ടേക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തെ കാണാനാണ് തങ്ങള്‍ ഇങ്ങോട്ടേക്ക് വന്നതെന്നും മുത്തച്ഛന്‍ പറഞ്ഞു. തന്റെ സങ്കടങ്ങളെല്ലാം പരശുരാമനോട് ഉണര്‍ത്തിക്കാന്‍ അദ്ദേഹം അംബയെ ഉപദേശിച്ചു.

ഹോത്രവാഹന രാജര്‍ഷിയും സൃഞ്ജയതാപസനും അകൃതവ്രണമഹര്‍ഷിയും ഭാര്‍ഗവരാമന്റെ വരവും കാത്തിരിക്കെ തേജസ്സുകൊണ്ടുജ്ജ്വലിക്കുന്ന ഭാര്‍ഗവരാമന്‍ തന്റെ വില്ലും വാളും മഴുവുമേന്തി ആശ്രമത്തിലെത്തിച്ചേര്‍ന്നു. പാദ്യാര്‍ഘ്യാദികള്‍ക്കു ശേഷം ഹോത്രവാഹനരാജര്‍ഷി തന്റെ പൗത്രിയുടെ കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു.  അദ്ദേഹം അംബയില്‍നിന്ന് നേരിട്ട് യഥാര്‍ത്ഥ കഥ ചോദിച്ചറിഞ്ഞു. 'സാല്വരാജനില്‍ എന്റെ ഭ്രമംഅറിയിച്ചപ്പോള്‍ ഭീഷ്മന്‍ എന്നെ വിട്ടയച്ചു. സാല്വന്റെ സമീപമെത്തിയപ്പോള്‍ ചാരിത്ര ശങ്കപറഞ്ഞ് എന്നെ നിഷ്‌കരുണം മടക്കിയയച്ചു. എനിക്കീ വിപത്തിനു കാരണം എന്നെ ബലാല്‍ക്കാരേണ പിടിച്ചുകൊണ്ടുപോന്ന ഭീഷ്മനാണ്.  അതുകൊണ്ട് അവനെ കൊല്ലണം. അതാണെന്റെ പ്രതിക്രിയ. അസുരനെപ്പോലെ അലറുന്ന ഭീഷ്മനെ നീ കൊല്ലുക ഭൃഗുരാമ! അല്ലെങ്കില്‍ എന്റെ പ്രതിജ്ഞയെ നീ സത്യമാക്കുക.'

(തുടരും)

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.