×
login
പ്രപഞ്ചം തന്നെ കുന്തി

പാണ്ഡുവിന് മക്കളുണ്ടാകാതെ വന്നപ്പോള്‍ അവള്‍ പണ്ട് മഹര്‍ഷി കൊടുത്ത വരങ്ങളില്‍ മിച്ചമുള്ള നാലെണ്ണത്തെക്കുറിച്ചോര്‍ത്തു. പാണ്ഡുവിന്റെ സമ്മതത്തോടെ അവള്‍ യമധര്‍മ്മനില്‍ നിന്ന് യുധിഷ്ഠിരനെയും വായുവില്‍നിന്ന് ഭീമസേനനെയും ഇന്ദ്രനില്‍നിന്ന് അര്‍ജ്ജുനനെയും ജനിപ്പിച്ചു. മിച്ചമുള്ള ഒരു മന്ത്രം സപത്നി മാദ്രിക്കുകൊടുത്തു. അവള്‍ ആ മന്ത്രമുപയോഗിച്ച് ഇരട്ടകളായ അശ്വിനീദേവകളെ വരുത്തി നകുലസഹദേവന്മാരെയും സൃഷ്ടിച്ചു.

യാദവരാജാവായ ശൂരസേനന്റെ മകളാണു പൃഥ. വസുദേവന്‍ അവളുടെ സഹോദരനായിരുന്നു. മറ്റൊരു യാദവരാജാവായ ഉഗ്രസേനന്റെ മക്കളായിരുന്നു കംസനും ദേവകിയും. ദേവകിയെ ശൂരസേനപുത്രനായ വസുദേവന്‍ വിവാഹംചെയ്തു. അവളില്‍ കൃഷ്ണന്‍ ജനിച്ചു. ആദ്യം ജനിക്കുന്ന കുട്ടിയെ കൈമാറാമെന്നു കുന്തിഭോജനും ശൂരസേനനും മുമ്പ് സത്യം ചെയ്തിരുന്നതനുസരിച്ച് പൃഥയെ കുന്തിഭോജനു വളര്‍ത്താന്‍ കൊടുത്തു.  അങ്ങനെ അവള്‍ കുന്തി എന്നറിയപ്പെട്ടു.  കുന്തി കറുത്തവളായിരുന്നു.  

ദുര്‍വ്വാസാവ് കുന്തിക്കു, കന്യകയായിരിക്കെത്തന്നെ അഞ്ചു മന്ത്രങ്ങള്‍ കൊടുത്തിരുന്നു. നാരദന്റെ കൃത്രിമത്വം കാരണം കുന്തി അതിലൊന്നു പരീക്ഷിച്ചു.  ഒരു മന്ത്രം ജപിച്ച് അവള്‍ സൂര്യനെ ആവാഹിച്ചു.  സൂര്യനില്‍നിന്നു അവള്‍ക്കൊരു  പുത്രനുണ്ടായി. അവനെ അപവാദഭീതിമൂലം അവള്‍ പുഴയിലൊഴുക്കി. ആ കുട്ടിയെ അധിരഥന്‍ എന്ന സൂതന്‍ എടുത്തു വസുഷേണന്‍ എന്നു പേരിട്ടു വളര്‍ത്തി. അവനാണു  പിന്നീട് കര്‍ണ്ണനായി മഹാഭാരതകഥയിലെ വീരന്മാരില്‍ ഒരുവനായത്. കുരുവംശത്തിലെ പാണ്ഡു കുന്തിയെ വിവാഹം ചെയ്തു.  


പാണ്ഡുവിന് മക്കളുണ്ടാകാതെ വന്നപ്പോള്‍ അവള്‍ പണ്ട് മഹര്‍ഷി കൊടുത്ത വരങ്ങളില്‍ മിച്ചമുള്ള നാലെണ്ണത്തെക്കുറിച്ചോര്‍ത്തു.  പാണ്ഡുവിന്റെ സമ്മതത്തോടെ അവള്‍ യമധര്‍മ്മനില്‍ നിന്ന് യുധിഷ്ഠിരനെയും വായുവില്‍നിന്ന് ഭീമസേനനെയും ഇന്ദ്രനില്‍നിന്ന് അര്‍ജ്ജുനനെയും ജനിപ്പിച്ചു. മിച്ചമുള്ള ഒരു മന്ത്രം സപത്നി മാദ്രിക്കുകൊടുത്തു. അവള്‍ ആ മന്ത്രമുപയോഗിച്ച് ഇരട്ടകളായ അശ്വിനീദേവകളെ വരുത്തി നകുലസഹദേവന്മാരെയും സൃഷ്ടിച്ചു.  

ഇതുകൂടി ശ്രദ്ധിക്കുക: കുന്തി പ്രപഞ്ചമാണ്. പാഞ്ചാലി പാണ്ഡവരെന്ന പഞ്ചഭൂതങ്ങളാല്‍ പരിരക്ഷിക്കപ്പെടുന്ന പ്രകൃതിയാണ്. ധൃതരാഷ്ട്രന്‍, കാണേണ്ടത് കാണാന്‍ സാധിക്കാത്ത ഭരണാധികാരി. കൗരവര്‍, അന്ധനായ ഭരണാധിപന്‍ രാജ്യം ഭരിക്കുമ്പോള്‍ ഉയര്‍ന്നുപൊന്തുന്ന നീചവികാരങ്ങള്‍.  ഗാന്ധാരി, എല്ലാം കണ്ണടച്ചിരുട്ടാക്കിയ കുലാംഗന. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നീചശക്തിയോടു ധര്‍മ്മത്തിന്റെ മാര്‍ഗം ഉപദേശിക്കുന്ന ബോധതല ന്യൂനപക്ഷം.

  comment
  • Tags:

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.