പിതൃക്കള്‍ക്ക് വേണ്ടി അനുഷ്ഠിക്കേണ്ട അപര ഷോഡശക്രിയകളും അത്രതന്നെയുണ്ട്. ജീവിതത്തിന്റെ പൂര്‍വാര്‍ധം മുഴുവന്‍ പൂര്‍വഷോഡശകര്‍മങ്ങള്‍ വ്യാപിച്ചു കിടക്കുമ്പോള്‍ അപരഷോഡശങ്ങള്‍ ജീവിതകാലം മുഴുവന്‍ ആചരിക്കേണ്ടവയാണ്. എന്നാല്‍ ഏതു വ്യക്തിയെ ഉദ്ദ്യേശിച്ചാണോ, ആചരിക്കപ്പെടുന്നത് ആവ്യക്തിയെ സംബന്ധിച്ചേടത്തോളം അപരക്രിയകള്‍ മൃത്യുവിനു ശേഷമുള്ളവയാണെന്നു മാത്രം.
ഷോഡശക്രികള്‍ നടത്തുന്നതില്‍ ബ്രാഹ്മണര്‍ പൊതുവേ ജാഗരൂകരായിരുന്നെങ്കിലും കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി ഈ ചടങ്ങുകളെല്ലാം അനുഷ്ഠിക്കുന്നതില്‍ ബ്രാഹ്മണരും തത്പരരായി കാണപ്പെടുന്നില്ല എന്നു പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
സേകം (ഗര്‍ഭധാനം), പുംസവനം, സീമന്തം, ജാതകര്‍മ്മം, നാമകരണം, നിഷ്‌ക്രാമണം (വാതില്‍പുറപ്പാട്), അന്നപ്രാശനം (ചോറൂണ്), ചൂഡാകരണം അഥവാ കുടുമവയ്ക്കല്‍, ഉപനയനം (കുറഞ്ഞത് മൂന്ന് വര്‍ഷം ആചരിക്കേണ്ട ബ്രഹ്മചര്യവ്രതത്തിന്റെ തുടക്കം), കര്‍ണ്ണവേധം, വേദാരംഭം, ഗോദാനം (പന്ത്രണ്ടു ദിവസം ആചരിക്കേണ്ടതും ബ്രഹ്മചര്യാശ്രമത്തില്‍ അനുഷ്ഠിക്കേണ്ടതുമായ ഒരു വ്രതം. ഇതിന് കേശാന്തം എന്നും പറയും. മുടി പാടേ വടിച്ചു കളഞ്ഞ് പുതിയ ശിഖ വെയ്ക്കുന്ന ചടങ്ങ് ഈ സമയത്താണ്), സമാവര്‍ത്തനം, വിവാഹം, വൈവാഹികാഗ്നിചയനം (വിവാഹത്തിന് സാക്ഷിയായി വര്‍ത്തിച്ച ഹോമകുണ്ഡത്തിലെ അഗ്നിക്കാണ് വൈവാഹികാഗ്നിയെന്നും വൈതാനാഗ്നിയെന്നും ഗാര്‍ഹപത്യാഗ്നിയെന്നുമെല്ലാം പറയുന്നത്. വിവാഹാനന്തരമുള്ള സമസ്ത ഹവനങ്ങള്‍ക്കും ഈ ഹോമകുണ്ഡത്തിലെ അഗ്നി വേണം ഉപയോഗിക്കാന്‍. അതിന് ആ കുണ്ഡത്തില്‍ നിന്ന് അഗ്നി സംഭരിച്ച് അത് കെടാതെ ചമതയിലേക്ക് ആവാഹിച്ച് സൂക്ഷിക്കുന്ന ചടങ്ങുണ്ട്. അതിന് 'ഓപാസനം സൂക്ഷിക്കല്‍' എന്നും പേരുണ്ട്. മരണാനന്തരമുള്ള മന്ത്രസംസ്‌ക്കാരത്തിനും ആ അഗ്നി തന്നെ ഉപയോഗിക്കുന്നു എന്നാണ് സങ്കല്പം), അനാഗ്നി ചയനം (ദമ്പതികള്‍ ഒരുമിച്ച് ചെയ്യണമെന്ന് നിര്‍ബന്ധമില്ലാത്ത ക്രിയകള്‍ക്ക് അഗ്നി കടഞ്ഞെടുത്ത് സൂക്ഷിക്കല്‍). ഈ സംസ്‌ക്കാരങ്ങളില്‍ ഉള്‍പ്പെടുന്ന ചടങ്ങുകള്‍ ഇവയെല്ലാമാണ്. ഈ ചടങ്ങുകള്‍ എല്ലാം തന്നെ വിസ്തരിച്ചുള്ള ഹോമങ്ങളോടൊപ്പമാണ് നടത്തപ്പെടുന്നത്. ഇവയില്‍ മിക്കതും തിഥിയും നാളും ആഴ്ചയും നോക്കി നിര്‍വഹിക്കേണ്ടതുമാണ്.
പിതൃക്കള്‍ക്ക് വേണ്ടി അനുഷ്ഠിക്കേണ്ട അപര ഷോഡശക്രിയകളും അത്രതന്നെയുണ്ട്. ജീവിതത്തിന്റെ പൂര്‍വാര്‍ധം മുഴുവന്‍ പൂര്‍വഷോഡശകര്‍മങ്ങള്‍ വ്യാപിച്ചു കിടക്കുമ്പോള്‍ അപരഷോഡശങ്ങള്‍ ജീവിതകാലം മുഴുവന്‍ ആചരിക്കേണ്ടവയാണ്. എന്നാല്‍ ഏതു വ്യക്തിയെ ഉദ്ദ്യേശിച്ചാണോ, ആചരിക്കപ്പെടുന്നത് ആവ്യക്തിയെ സംബന്ധിച്ചേടത്തോളം അപരക്രിയകള്‍ മൃത്യുവിനു ശേഷമുള്ളവയാണെന്നു മാത്രം.
അനാചാരങ്ങള്‍ കേവലം അടിസ്ഥാനമൊന്നുമില്ലാതെ മറ്റാരെങ്കിലും ചെയ്യുന്നു എന്നതിനാല്‍ താനും ആചരിക്കുന്നു എന്ന രീതിയിലുള്ള പല ആചാരങ്ങളെയും അനാചാരങ്ങളായി ഉപേക്ഷിക്കേണ്ടതാണ്. അവ അന്ധവിശ്വാസ പ്രേരിതങ്ങളാണ്. എന്നാല്‍ ആചരിച്ചു വരുന്നവയുടെയെല്ലാം പ്രമാണങ്ങളും കാരണങ്ങളും നമുക്കറിയില്ലെന്നു വരാവുന്നതിനാല്‍ നമ്മുടെ പരിമിതമായ അറിവിന്റെ വെളിച്ചത്തില്‍ മാത്രം ഒരു ആചാരത്തെ പുച്ഛിച്ചു തള്ളുന്നതും ഉചിതമല്ല.
(തുടരും)
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി; ചെയ്ത തെറ്റിന് സര്‍ക്കാര്‍ മാപ്പ് പറയണം: കുമ്മനം
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
ക്ഷേത്രത്തില്‍ 'കാവി' നിറത്തിന് വിലക്കേര്‍പ്പെടുത്തി പോലീസ്; അലങ്കാരത്തിന് ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ കേസെടുക്കുമെന്ന് ഉത്തരവ്
ശ്രീകാളികാ മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തു ;ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്വം പുനഃസ്ഥാപിക്കപ്പെടുന്നു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം