×
login
കണ്ണന്റെ രാധയുടെ പിറന്നാള്‍

രാധാകുണ്ഡിലെ സ്വര്‍ണത്താമരയില്‍ കിടന്നിരുന്ന ശിശുവായ രാധയെ രാജാവായിരുന്ന വൃഷഭാനുവും പത്‌നി കീര്‍ത്തിയും എടുത്തു വളര്‍ത്തിയതായാണ് കഥകള്‍. ഹിമാചലിലെ മണിമഹേഷ് തടാകത്തിലും രാധാഷ്ടമി സ്‌നാനത്തിന് ധാരാളം ഭക്തരെത്താറുണ്ട്.

മഥുരാവാസികള്‍ ജന്മാഷ്ടമിയോളം പ്രാധാന്യത്തോടെ കാണുന്ന ആഘോഷമാണ് ഭഗവാന്‍ കൃഷണന്റെ പ്രിയസഖിയായിരുന്ന രാധയുടെ പിറന്നാള്‍ അഥവാ രാധാഷ്ടമി. മഥുരയിലെന്ന പോലെ വൃന്ദാവനത്തിലും അന്ന് ആഘോഷപരിപാടികള്‍ അരങ്ങേറുന്നു. ഭാദ്രപാദത്തിലെ ശുക്ലപക്ഷ അഷ്ടമിയാണ് രാധാഷ്ടമിയായി ആഘോഷിക്കുന്നത്.  .

മഥുരയിലെ ബര്‍സാനയിലാണ് രാധയുടെ ജനനം. കൃഷ്ണനെയാണ് രാധ ആദ്യമായി കണ്‍തുറന്നു കണ്ടതെന്നാണ് ഐതിഹ്യം. അതുവരെയും രാധയുടെ ഇമകള്‍ അടഞ്ഞേ കിടന്നു. രാധാഷ്ടമി നാളില്‍ അര്‍ധരാത്രിയില്‍ നിരവധി ഭക്തര്‍ വൃന്ദാവനത്തിലെ 'രാധാകുണ്ഡില്‍' സ്‌നാനം ചെയ്യാനെത്താറുണ്ട്. വര്‍ഷത്തില്‍ അന്നു മാത്രമേ രാധാകുണ്ഡില്‍ കുളിക്കാന്‍ അനുവാദമുള്ളൂ. അന്ന് വൃന്ദാവനത്തില്‍ രാധയുടെ സാന്നിധ്യമുണ്ടാവുമെന്നാണ് വിശ്വാസം. രാധയെയും കൃഷ്ണനെയും പ്രകീര്‍ത്തിച്ചുള്ള ഭജനകള്‍ രാധാഷ്ടമി ആഘോഷങ്ങളിലെങ്ങും മുഴങ്ങി കേള്‍ക്കാം.

രാധാകുണ്ഡിലെ സ്വര്‍ണത്താമരയില്‍ കിടന്നിരുന്ന ശിശുവായ രാധയെ രാജാവായിരുന്ന വൃഷഭാനുവും പത്‌നി കീര്‍ത്തിയും എടുത്തു വളര്‍ത്തിയതായാണ് കഥകള്‍.  ഹിമാചലിലെ മണിമഹേഷ് തടാകത്തിലും രാധാഷ്ടമി സ്‌നാനത്തിന് ധാരാളം ഭക്തരെത്താറുണ്ട്.  

    comment

    LATEST NEWS


    മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


    ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


    സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


    ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


    സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


    അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.