×
login
'നാമിങ്ങറിയുവതല്‍പ്പം...'

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

ഡോ. പി.പി. സൗഹൃദന്‍

മഹാപണ്ഡിതനായ  പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഏതു പ്രഭാഷണത്തിലും ആവര്‍ത്തി ക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. 'ഇവിടെ ഒരു വസ്തുവേ (വസ്തുത) ഉള്ളൂ. അതിന്റെ പേരാണ് ശുദ്ധബോധം അഥവാ രീിരെശീൗിെല'ൈ എന്ന്.  ജഗദ്ഗുരു ആദിശങ്കരനു ശേഷം പ്രസ്ഥാനത്രയം (ബ്രഹ്മസൂത്രം, ശ്രീമദ്ഭഗവദ്ഗീത, ദശോപനിഷത്തുകള്‍) സര്‍വസമ്മതമായ രീതിയില്‍ വ്യാഖ്യാനിച്ച കേരളീയനാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍.

ശരിയാണ്, ശരിക്കും ആലോചിച്ചാല്‍ ഈ പ്രപഞ്ചത്തില്‍ ഒറ്റ 'വസ്തു' അഥവാ 'വസ്തുതമാത്രമേയുള്ളൂ. അതാണ് ഈശ്വരന്റെ അഥവാ ജഗദീശ്വരിയുടെ യഥാര്‍ഥ സൂക്ഷ്മസത്ത.

ഈ ഉണ്മ (സത്ത) ഒരുവേള അദൃശ്യവും മറ്റൊരുവേള വേണമെങ്കില്‍ ദൃശ്യവുമാണ്. അത് ഒരേ സമയം ചേതനവും അചേതനവുമാണ്. ഇരുട്ടും വെളിച്ചവുമാണ്. അത് ഈ പ്രപഞ്ചത്തിന്റെ അകവും പുറവും നിറഞ്ഞിരിക്കുന്നു. പ്രപഞ്ചത്തെ കടന്നും നിലനില്‍ക്കുന്നു. അത് അചിന്ത്യമാണ്. അത്ഭുതവുമാണ്. മനുഷ്യബുദ്ധിക്ക് അഗോചരവുമാണ്. മഹാമനീഷികള്‍ക്കും മഹാമുനിമാര്‍ക്കും എന്തിനധികം ദേവന്മാര്‍ക്കുപോലും അതിന്റെ രഹസ്യം പിടികിട്ടുന്നില്ല.

അതിനെ നാം 'ബ്രഹ്മചൈതന്യം' (ൗെുലൃ രീിരെശീൗിെല)ൈ എന്നു വിളിക്കുന്നു. വിശ്വമനസ് ൗിശ്‌ലൃമെഹ ാശിറ) എന്നും പറയാം. അതിനെ ഒരു നാണയമായി സങ്കല്‍പ്പിച്ചാല്‍ അതിന്റെ ഒരുവശം ഇരുട്ടും (മഹാമായ) മറുവശം തേജോമയ (യോഗമായ)വും ഈശ്വര ചൈതന്യവുമാണ്.

 


'ബ്രഹ്മസത്യം ജഗന്മിഥ്യാജീവോ ബ്രഹ്മൈവ നാപരഃ' (ബ്രഹ്മസൂത്രം)

ബ്രഹ്മം മാത്രമാണ് സത്യവും ശാശ്വതവും സനാതനവും. ഈ ജഗത്ത് (പ്രപഞ്ചം) മിഥ്യ (ഇല്ലാത്തത്) യാണ്. എന്നാല്‍ ജീവാത്മാവ് (ശിറശ്ശറൗമഹ ീൌഹ) ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. നദിയും കടലും  പോലെ, ആകാശത്തിലെ സൂര്യനും കുളങ്ങളില്‍ പ്രതിഫലിക്കുന്ന സൂര്യനും പോലെ, രാത്രി കയറിനെ പാമ്പ് എന്ന് (ഇല്ലാത്ത ഒന്നിനെ) തെറ്റിദ്ധരിക്കുന്നതു പോലെ, മരുഭൂമിയില്‍ കാനല്‍ജലം ഓളം വെട്ടുന്നതായി തോന്നുന്നതുപോലെ, രാത്രി മരക്കുറ്റിയെ ഒരാളായി തെറ്റിദ്ധരിക്കുന്നതുപോലെ, മണ്ണില്‍ പൂണ്ടുകിടക്കുന്ന വെറും ചിപ്പിയെ നാം ചിലപ്പോള്‍ വെള്ളിക്കാശായി തെറ്റിദ്ധരിക്കുന്നതുപോലെ, വാഴ്‌വേ മായം, ലോകം മായയാണെന്ന് അറിഞ്ഞ് ജീവിക്കുക. ഒന്നിലും ഭ്രമിക്കാതിരിക്കുക.

വാസനാവികൃതിയില്‍ പെടാതിരിക്കുക; സത്വ രജ തമോ ഗുണങ്ങളില്‍ സത്വഗുണത്തെ മുറുകെ പിടിക്കാന്‍ ശ്രമിക്കുക, പരാജയപ്പെട്ടാലും വിഷമിക്കാതെ വീണ്ടും വീണ്ടും എട്ടുകാലി വലകെട്ടാന്‍ ശ്രമിക്കുന്നതുപോലെ ശ്രമം തുടരുക. വിജയിക്കും. നിത്യാഭ്യാസി ആനയെ എടുക്കും. 'ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം' (ഭ ഗീ, 4:39) 'അടിതെറ്റിയാല്‍ ആനയും വീഴും' എന്നും ഓര്‍ക്കുക. ഈശ്വര ചൈതന്യം ചലവും അചലവുമാണ്. ഈ പ്രപഞ്ചം എവിടെ ആരംഭിച്ച് എവിടെ അവസാനിക്കുന്നു എന്ന് ഇന്നുവരെ ഒരു ശാസ്ത്രജ്ഞനും കണ്ടുപിടിച്ചിട്ടില്ല.

 

'നാമിങ്ങറിയുവതല്‍പ്പം  എല്ലാം ഓമനേ ദേവസങ്കല്‍പ്പം' (മഹാകവി കുമാരനാശാന്‍)

ഈശ്വര ചൈതന്യം  ഊര്‍ജരൂപത്തില്‍, ശക്തിരൂപത്തില്‍, ചൈതന്യസ്വരൂപത്തില്‍ പഞ്ചഭൂതാന്തര്‍ഗതമാണ് (മണ്ണ്, ജലം, തീ, വായു, ആകാശം ഇവയിലെല്ലാം).ഈശ്വരചൈതന്യം ഓം' മന്ത്രരൂപത്തില്‍ (അ+ ഉ്+ മ്= ഓം). സത്വ രജ തമോ ഗുണങ്ങള്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍. നാദബ്രഹ്മം, 'സോളഹം' (ഞാന്‍ അതാണ്) എന്ന് ഉച്ചരിച്ചുകൊണ്ട് നമ്മുടെ ശ്വാസഗതിയിലുണ്ട്. (സഃ + അഹം =സോളഹം;  ഞാന്‍ അതാണ്). 'സോളഹം മന്ത്രം ചമ്രം പടിഞ്ഞിരുന്ന് നട്ടെല്ല് നേരെയാക്കി 'സോ' എന്ന് മനസ്സില്‍ ഉച്ചരിച്ച്  ഉള്ളിലേയ്ക്ക് പ്രാണവായുവിനെ എടുത്ത് ഏതാനും നിമിഷം ശ്വാസകോശത്തില്‍ അതിനെ നിലനിര്‍ത്തി സാവധാനം  'അഹം' എന്നുച്ചരിച്ച്  മെല്ലെ മെല്ലെ  പുറത്തേയ്ക്കു വിടുക. ഈ യോഗാഭ്യാസ പ്രക്രിയ മനഃശാന്തിക്ക് ഉതകും. ദിനപ്രാര്‍ഥന തുടങ്ങും മുമ്പ് അതികാലത്ത് അല്പനേരം ഇതു ചെയ്യുന്നത് അത്യുത്തമം.

(തുടരും)

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.