×
login
നീചശക്തികളെ അകറ്റുന്ന നാരങ്ങാവിളക്കുകള്‍

ദേവിക്ക് നാരങ്ങാമാല ചാര്‍ത്തുമ്പോള്‍ ദുഷ്ടശക്തികള്‍ ആ പരിസരത്തെങ്ങും പ്രവേശിക്കില്ലെന്നാണ് വിശ്വാസം. വാഹനപൂജയുടെ ഭാഗമായി ചിലയിടങ്ങളില്‍ നാരങ്ങയ്ക്കു മീതെ വാഹനമുരുട്ടി കയറ്റുതും ഈ ദുഷ്ടനിഗ്രഹ പ്രതീകമായാണ്. ഈ വിശ്വാസങ്ങളില്‍ പ്രാദേശിക ഭേദങ്ങളുണ്ടാവാം.

നാരങ്ങാമാലയും നാരങ്ങാ വിളക്കും ദേവീ ക്ഷേത്രങ്ങളില്‍ പ്രധാനവഴിപാടുകളിലൊന്നാണ്. പ്രത്യേകിച്ചും ദുര്‍ഗാദേവീ പ്രീതിക്കാണ് ഭക്തര്‍ നാരങ്ങാമാലയും വിളക്കും വഴിപാടു നടത്താറുള്ളത്.  

എല്ലാ ആസുരഗുണങ്ങളെയും അകറ്റുന്ന ദിവ്യ ചൈതന്യമാണ് ദുര്‍ഗാദേവി. അസൂയ, സ്വാര്‍ത്ഥത, വെറുപ്പ്, അനീതി, അഹങ്കാരം തുടങ്ങിയ അധമ ചിന്തകളകറ്റി ദേവി, മനുഷ്യര്‍ക്ക് നന്മയുടെ സംരക്ഷിത കവചമൊരുക്കുന്നു. തിന്മയകറ്റി, നന്മ കൈവരാനുള്ള പ്രാര്‍ത്ഥനകളെ പ്രതീകവത്ക്കരിക്കുന്നതാണ് ദുര്‍ഗാദേവിക്ക് കൊളുത്തി വയ്ക്കുന്ന നാരങ്ങാ വിളക്കുകള്‍. നമ്മുടെ ശുദ്ധബോധത്തിന്റെ സൂചകമാണ് ചെറുനാരകത്തിന്റെ ഉള്ളിലെ വെളുത്ത അല്ലികളുള്ള ഭാഗം. അതിന്റെ പച്ച നിറത്തിലുള്ള പുറംതോല്‍ മനസ്സിനെ മഥിക്കുന്ന മായാസങ്കല്പങ്ങളും. നാരങ്ങാ വിളക്ക് കത്തിക്കുമ്പോഴുള്ള നേര്‍ത്ത ഗന്ധം മനസ്സിനെ ശാന്തമാക്കുന്നു. മനസ്സിലെ മായകളകറ്റുന്നു.  

ദേവിക്ക് നാരങ്ങാമാല ചാര്‍ത്തുമ്പോള്‍ ദുഷ്ടശക്തികള്‍ ആ പരിസരത്തെങ്ങും പ്രവേശിക്കില്ലെന്നാണ് വിശ്വാസം. വാഹനപൂജയുടെ ഭാഗമായി ചിലയിടങ്ങളില്‍ നാരങ്ങയ്ക്കു മീതെ വാഹനമുരുട്ടി കയറ്റുതും ഈ ദുഷ്ടനിഗ്രഹ പ്രതീകമായാണ്. ഈ വിശ്വാസങ്ങളില്‍ പ്രാദേശിക ഭേദങ്ങളുണ്ടാവാം.

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.