ഇന്ന് പല രാജ്യങ്ങളും ജനുവരി ഒന്ന് പുതുവര്‍ഷമായി ആഘോഷിക്കുന്നില്ല. അപ്പോള്‍, ഇത്രയും ശേഷ്ഠ്രമായ സംസ്കാരമുള്ള നാം ഭാരതീയര്‍ പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കേണ്ടതുണ്ടോ?
ഇന്ന് ലോകം മുഴുവന്‍ ഗ്രിഗോറിയന്‍ കലണ്ടറാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇന്നും നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഹൈന്ദവ പഞ്ചാംഗം എന്താണ്, അതിന്റെ ചരിത്രം, കണക്കുകൂട്ടല്‍ ഇതിനെക്കുറിച്ച് നാം അറിയാന്‍ ശമ്രിക്കുന്നില്ല. പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്നതിനു പിന്നില്‍ ശാസ്ത്രം എന്തെങ്കിലും ഉണ്ടോ? ഇല്ല. ഗ്രിഗോറിയന്‍ കലണ്ടറില്‍ പണ്ടു പത്തു മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ.
പിന്നീട് പലവട്ടം തിരുത്തി തയ്യാറാക്കിയ കലണ്ടറാണ് ഇന്നുള്ള ഗ്രിഗോരിയന്‍ കലണ്ടര്‍. അതിന് ശാസ്ത്രാധാരമില്ല. പുതുവര്‍ഷാരംഭ ദിനത്തിന് സൃഷ്ടിയുമായി ബന്ധം വേണം. ഹിന്ദു ധര്‍മപ്രകാരം ചൈത്ര ശുക്ല പ്രതിപദ ദിവസമാണ് പുതുവര്‍ഷാരംഭം. ബ്രഹ്മാണ്ഡം സൃഷ്ടിക്കപ്പെട്ട ദിനമാണ് ചൈത്രമാസ ശുക്ലപക്ഷ പ്രതിപദ എന്നത്. നമ്മുടെ ഋഷിമുനിമാര്‍ ത്രികാലജ്ഞാനികളായിരുന്നു. ബ്രഹ്മാണ്ഡത്തിന്റെ ഉത്പത്തി മുതല്‍ ഇന്നു വരെയുള്ള സമയം അവര്‍ കണക്കു കൂട്ടിയിട്ടുണ്ട്. ഇന്ന് നടക്കുന്നത് 15,55,21,96,08,53,123-ാം വര്‍ഷമാണ്, എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ഇന്ന് 2021 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.
ഹൈന്ദവരില്‍ ഭൂരിഭാഗവും പാശ്ചാത്യ ആചാരങ്ങളെ അന്ധമായി അനുകരിക്കുന്നതില്‍ ഊറ്റം കൊള്ളുന്നു. ധര്മപഠനത്തിന്റെ അഭാവവും സനാതന ധര്‍മത്തിന്റെ ശേഷ്ഠ്രതയെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഹൈന്ദവരുടെ ഈ അവസ്ഥയ്ക്ക് കാരണം. ഹിന്ദു പുതുവത്സരം യുഗാദി ദിവസം ആരംഭിക്കുന്നു എന്ന വസ്തുത മിക്ക ഹിന്ദുക്കളും അവഗണിക്കുകയാണിന്ന്.
ശാസ്ത്രീയമായ ഭാരതീയ കാലഗണന
ജനുവരി ഒന്ന് പുതുവര്‍ഷാരംഭമായി ആഘോഷിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. 1582 ല്‍, അതായത് ഗ്രിഗോറിയന്‍ കലണ്ടര്‍ ആരംഭിക്കുന്നതിനു മുമ്പ്, റോമാക്കാരും ഗ്രീക്കുകാരും നടത്തിയിരുന്ന കാലഗണന അനുസരിച്ച് പുതുവര്‍ഷം ജൂലൈ, മാര്‍ച്ച്, സെപ്റ്റംബര്‍ അല്ലെങ്കില്‍ ഡിസംബറില്‍ ആഘോഷിക്കുമായിരുന്നു. അന്ന് കാലഗണനയില്‍ വന്ന തകരാറുകള്‍ കാരണം ഇന്നും ഓരോ 4 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഫെബ്രുവരിയില്‍ ഒരു ദിനം കൂടുതല്‍ വരുന്നു. പണ്ടു കാലങ്ങളില്‍ റോമന്‍ കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച് ഒന്ന് ആയിരുന്നു പുതുവര്‍ഷാരംഭദിനം. ആ കലണ്ടറില്‍ 10 മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാറ്റിന്‍ ഭാഷയില്‍ സെപ്റ്റം എന്നാല്‍ 7, ഒക്ടോ എന്നാല്‍ 8, നൊവെം എന്നാല്‍ 9, ഡിസം എന്നാല്‍ 10 എന്നാണ്.
പക്ഷെ ഇന്ന് പ്രചാരത്തിലുള്ള കലണ്ടറില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ ഒമ്പതു മുതല്‍ പന്ത്രണ്ടു വരെയുള്ള മാസങ്ങളാണ്. 7 ബി.സി. വരെ ജനുവരി എന്ന മാസം ഇല്ലായിരുന്നു. 46 ബി.സി. യില്‍ സൂര്യനെ അടിസ്ഥാനമാക്കി ജൂലിയസ് സീസര്‍ ഒരു കലണ്ടര്‍ ഉണ്ടാക്കി; അന്ന് വരെ പ്രചാരത്തിലുണ്ടായിരുന്ന കലണ്ടറുകളിലെ തെറ്റുകളെ ശരിപ്പെടുത്തി. 15 ബി.സി. യുടെ അവസാനമാണ് ജനുവരി ഒന്ന് പുതുവര്‍ഷാരംഭമായി കണക്കാക്കാന്‍ തുടങ്ങിയത്. ഈ സമയഗണനയില്‍ പല തെറ്റുകളുമുണ്ട്. എന്നാല്‍ ഭാരതീയ ഋഷിമുനിമാര്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാസ്ത്രീയപരമായി കാലഗണന നടത്തി.
ഹൈന്ദവ കാലഗണന കല്പം, മന്വന്തരം, മഹായുഗം, യുഗം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. നാല് യുഗങ്ങളായ സത്യ, ത്രേത, ദ്വാപര, കലി എന്നിവ കൂടിയാണ് ഒരു മഹായുഗം ആകുന്നത്. ഒരു മഹായുഗമെന്നാല് 4.32 ദശലക്ഷ വര്‍ഷങ്ങള്‍. ഇത്തരത്തിലുള്ള 71 മഹായുഗങ്ങള്‍ എന്നാല്‍ ഒരു മന്വന്തരം, 14 മന്വന്തരങ്ങളെന്നാല് 1 കല്പം, 360 കല്പം ബ്രഹ്മാവിന്റെ 1 വര്‍ഷം എന്നാകുന്നു. ഇപ്പോള്‍ ബ്രഹ്മാവിന്റെ 51ാമത്തെ വര്‍ഷത്തെ ആദ്യ ദിനം, അതായത് ശ്വേതവരാഹ കല്പമാണ് നടക്കുന്നത്. ആറ് മന്വന്തരങ്ങള്‍ കഴിഞ്ഞിരിക്കുന്നു, 7ാമത്തെ വൈവസ്തവ മന്വന്തരം നടന്നുകൊണ്ടിരിക്കുകയാണ്. 71 മഹായുഗങ്ങളിലെ 27 മഹായുഗങ്ങള്‍ കഴിഞ്ഞിരിക്കുന്നു, 28ാം മഹായുഗത്തിലെ കലിയുഗം നടക്കുകയാണ്. ഈ കലിയുഗത്തിലെ 5122 വര്‍ഷങ്ങള്‍ കഴിഞ്ഞ്, 5123 ാമത്തെ കലിയുഗവര്‍ഷം ഇപ്പോള്‍ നടക്കുകയാണ്. ഹൈന്ദവ ജ്യോതിഷശാസ്ത്രമനുസരിച്ച് ഗ്രഹണം, സൂര്യോദയം, സൂര്യാസ്തമയം, ചന്ദ്രോദയം, ചന്ദ്രാസ്തമയം ഇവയുടെ ആയിരം വര്‍ഷം മുമ്പോ ആയിരം വര്‍ഷം ശേഷമോ ഉള്ള സമയം കൃത്യമായി ഗണിക്കുവാന്‍ സാധിക്കും.
ഇന്ന് പല രാജ്യങ്ങളും ജനുവരി ഒന്ന് പുതുവര്‍ഷമായി ആഘോഷിക്കുന്നില്ല. അപ്പോള്‍, ഇത്രയും ശേഷ്ഠ്രമായ സംസ്കാരമുള്ള നാം ഭാരതീയര്‍ പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കേണ്ടതുണ്ടോ?
(തുടരും)
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിച്ചു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി
കുബേര ക്ഷേത്രവും മഹാ കുബേര യാഗവും