ശുഭമുഹൂര്‍ത്തത്തില്‍ നിലവിളക്കു കൊളുത്തി വച്ച്, ഗണപതിയ്ക്കൊരുക്കിയ ശേഷം, കുളിച്ചു ശുഭ്രവസ്ത്രധാരിയായ കുഞ്ഞിനെ അച്ഛനോ മുത്തച്ഛനോ, മുത്തശ്ശിയോ, അമ്മാവനോ മടിയിലിരുത്തിയാണ് പേരിടീല്‍ കര്‍മം നടത്തുന്നത്.
കുടുംബത്തിനും സമൂഹത്തിനും നന്മ ചെയ്യുന്ന ഉത്തമനായ ഒരു കുഞ്ഞിനെ പോറ്റി വളര്‍ത്താന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാവില്ല. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ പാലിക്കേണ്ടതായ ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. പ്രസവാനന്തര കര്‍മ്മങ്ങളില്‍ പെടുന്നവയാണവ.
വയമ്പും സ്വര്‍ണവും തേനില്‍ അരച്ച് നവജാതശിശുവിന്റെ നാക്കില്‍ തൊട്ടു കൊടുക്കുന്ന പതിവുണ്ട്. ഇത് ജനിച്ചയുടനെ അനുഷ്ഠിച്ചു വരുന്നതാണ്. ജനിച്ച് ഒമ്പതാം നാളിലാണ് കണ്ണെഴുതുന്ന ചടങ്ങ്. നാരങ്ങയും കയ്യോന്നി നീരും വൃത്തിയുള്ള വെളുത്ത ശീലയില്‍ മുക്കി ഉണക്കിയെടുത്ത് വെളിച്ചെണ്ണയില്‍ മുക്കി കത്തിച്ച് അതിന്റെ തിരിയില്‍ നിന്നുള്ള കരി ഓട്ടു പാത്രത്തിനു മീതെ പിടിപ്പിച്ച് അടര്‍ത്തിയെടുത്താണ് കുഞ്ഞുങ്ങള്‍ക്കുള്ള കണ്മഷി തയ്യാറാക്കിയിരുന്നത്. ആദ്യമായി കണ്ണെഴുതുന്നത് ഇടതു കണ്ണിലാവണമെന്നാണ് വിശ്വാസം.
മുഹൂര്‍ത്തം നോക്കി വേണം കുഞ്ഞിനെ ആദ്യമായി തൊട്ടിലില്‍ കിടത്താന്‍. ചൊവ്വ, ശനി ദിവസങ്ങള്‍ ഈ കര്മ്മത്തിന് നിഷിദ്ധമാണ്. കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ പലതും കാലഹരണപ്പെട്ടെങ്കിലും നാമകരണം ഇപ്പോഴും പരമ്പരാഗതമായി തന്നെ ഹൈന്ദവര്‍ അനുഷ്ഠിച്ചു പോരുന്നു. ഇതും മുഹൂര്‍ത്തം നോക്കിയാണ് നടത്തേണ്ടത്. ജനിച്ച് 28ാം നാളിലാണ് നാമകരണം പൊതുവേ നടത്താറുള്ളത്.
ഈശ്വരനാമങ്ങളായിരുന്നു മുമ്പൊക്കെ നല്‍കിയിരുന്നത്. ഇടയ്ക്ക് പേരുകളില്‍ പ്രത്യേകിച്ച് അര്‍ത്ഥമില്ലാത്തവ കയറി വന്നെങ്കിലും ഇന്ന് വീണ്ടും ദൈവനാമങ്ങളിലേക്ക് തിരികെപ്പോകുന്ന പ്രവണത കാണാം. പേരുകള്‍ ആനന്ദം പ്രദാനം ചെയ്യുന്നവയാകണം. ഉച്ചരിക്കാന്‍ എളുപ്പമുള്ളതും. അര്‍ത്ഥശൂന്യമായ നാമങ്ങള്‍ കഴിയുന്നതും ഇടരുത്.
ശുഭമുഹൂര്‍ത്തത്തില്‍ നിലവിളക്കു കൊളുത്തി വച്ച്, ഗണപതിയ്ക്കൊരുക്കിയ ശേഷം, കുളിച്ചു ശുഭ്രവസ്ത്രധാരിയായ കുഞ്ഞിനെ അച്ഛനോ മുത്തച്ഛനോ, മുത്തശ്ശിയോ, അമ്മാവനോ മടിയിലിരുത്തിയാണ് പേരിടീല്‍ കര്‍മം നടത്തുന്നത്. അന്നപ്രാശനം അല്ലെങ്കില്‍ ചോറൂണാണ് പ്രാധാന്യമുള്ള മറ്റൊരു ചടങ്ങ്. ആദ്യമായി അരിയാഹാരം നല്കുന്ന ഈ ചടങ്ങ് ആണ്‍കുട്ടികള്‍ക്ക് 6,8,10 തുടങ്ങിയ മാസങ്ങളിലും പെണ്‍കുട്ടികള്‍ക്ക് 5,7,9 തുടങ്ങിയ മാസങ്ങളിലും നല്‍കുന്നത് ഉത്തമമാണ്. ഏറെയും ക്ഷേത്രങ്ങളിലാണ് ചോറൂണ് നടത്തറുള്ളത്. അന്നപ്രാശനനാള് മുതല്‍ ഭൂമീദേവിയും കുഞ്ഞിന് അമ്മയായി മാറുന്നുവെന്നാണ് സങ്കല്പം. മുഹൂര്‍ത്തപ്രകാരം ചെയ്യേണ്ട മറ്റൊരു കര്‍മമാണ് കാതു കുത്ത്. ഇത് പെണ്‍കുട്ടികള്‍ക്കെന്ന പോലെ ആണ്‍കുട്ടികള്‍ക്കും പണ്ടു കാലങ്ങളില്‍ നടത്തിയിരുന്നു.
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിച്ചു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി
കുബേര ക്ഷേത്രവും മഹാ കുബേര യാഗവും