login
അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു

യജ്ഞാചാര്യന്‍ വേദമൂര്‍ത്തി ശ്രീധര്‍ അടികളുടെ നേതൃത്വത്തില്‍ യജ്ഞം യജമാനന്‍ വി.എസ്. രാംസിങ് മറ്റു ഋത്വിക്കുകളോടൊപ്പം രാവിലെ യാഗശാല പ്രവേശനം നടത്തി.

പാലക്കാട്: അഥര്‍വ്വവേദ മന്ത്രധ്വനികള്‍ ഭക്തിസാന്ദ്രമാക്കിയ യാഗഭൂമിയില്‍ അരണി കടഞ്ഞ് അഗ്‌നിയെ ഹോമകുണ്ഡത്തില്‍ ആനയിച്ചതോടെ വാളയാറിലെ അഹല്യ ഹെറിറ്റേജില്‍ അഥര്‍വ്വവേദത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന മഹായാഗത്തിന് ആരംഭം.

യജ്ഞാചാര്യന്‍ വേദമൂര്‍ത്തി ശ്രീധര്‍ അടികളുടെ നേതൃത്വത്തില്‍ യജ്ഞം യജമാനന്‍ വി.എസ്. രാംസിങ് മറ്റു ഋത്വിക്കുകളോടൊപ്പം രാവിലെ യാഗശാല പ്രവേശനം നടത്തി. പിന്നീട് ഗ്രാമദേവതാ അഭിവന്ദനം, ക്ഷേത്രപാലപൂജ, കുലദേവതാപൂജ എന്നിവ നടന്നു. മഹാസങ്കല്‍പ്പമായ ഭൈഷജ്യയജ്ഞമെന്ന ദൃഢനിശ്ചയത്തിന് ശേഷം അതിശ്രേഷ്ഠമായ മന്ത്രങ്ങളെ കൊണ്ട് ജലം, വായു, അന്തരീക്ഷം എന്നിവയെ പവിത്രമാക്കുന്നതിനുള്ള പുണ്യാഹവാചനം നടന്നു. ഋത്വിഗ്വരണം, മധുപര്‍ക്കം, വസ്ത്രം, പാത്രം ദാനം എന്നീ സമര്‍പ്പണചടങ്ങുകളാണ് പിന്നീട് നടന്നത്. ബ്രഹ്മാവ്, സാവിത്രി ആദിയായ ദേവതകളെ ആവാഹിച്ച പൂജ, ഭൂമിയുടെ തന്നെ രൂപമായ കലശത്തെ വിശേഷമായി സ്ഥാപിച്ചുള്ള പൂജ എന്നിവയ്ക്ക് നാലുവേദങ്ങളില്‍ നിന്നുമുള്ള മന്ത്രങ്ങള്‍ ഉരുക്കഴിച്ചു.

അഗ്നിമഥനമെന്ന അരണി കടഞ്ഞുള്ള അഗ്നി ജ്വലിപ്പിക്കലിന്് ശേഷം മന്ത്രഘോഷത്തോടെ യജ്ഞകുണ്ഡത്തിലേക്ക് ഹവിസ്സുകളെ സ്വീകരിക്കാനും ലോകത്തെ അനുഗ്രഹിക്കാനുമായി അഗ്നിയെ സ്ഥാപിച്ചു. യജ്ഞം യജമാനനോടൊപ്പം ഋത്വിക്കുകളും മഹാസങ്കല്‍പ്പത്തെ ഉറപ്പിച്ച് ഹോമം ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ രാവിലത്തെ വൈദിക ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ ഹോമകുണ്ഡത്തില്‍ നെയ്ക്കുടം സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി. വൈകിട്ട് അഞ്ചിനു ശേഷം അതിവിശേഷമായ ഘര്‍മമെന്ന അഗ്നിക്രിയയോട് കൂടിയ അന്തരീക്ഷം വിരര്‍പ്പിക്കല്‍ ചടങ്ങ് നടന്നു. വെള്ളം, വായു, ഭൂമി ഇവയെ പവിത്രീകരിക്കുന്നതിനുള്ള അപൂര്‍വ്വ കര്‍മമാണ് ഘര്‍മം. മുപ്പതടിയോളം ഉയരത്തില്‍ അഗ്നി ഉയരുന്ന പൗരാണിക പ്രവര്‍ഗ്യമെന്ന ചടങ്ങാണിത്.

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.