ഒമ്പതു ചക്രങ്ങളുള്ള ശ്രീചക്രമാണ് ഐശ്വര്യ സംവര്ധകങ്ങളായ യന്ത്രങ്ങളുടെ അഥവാ ചക്രങ്ങളുടെ രാജാവ്. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ശ്രീചക്രം ആലേഖനം ചെയ്യാം. സ്വര്‍ണത്തില്‍ തയ്യാറാക്കുന്നതിനാണ് സവിശേഷത ഏറെയുള്ളത്. മഹാമേരുവിന്റെ രൂപത്തിലും ശ്രീചക്രം ചെയ്യാറുണ്ട്. മാധ്യമം ഏതായാലും വിധിപ്രകാരമാവണം യന്ത്രം ആലേഖനം ചെയ്യേണ്ടത്.
ശ്രീചക്രത്തില്‍ ആദിപരാശക്തിയെ ലളിതാംബികാ ഭാവത്തിലാണ് ഉള്‍ക്കൊള്ളുന്നത്. എല്ലാ ദേവതാ ചൈതന്യങ്ങളേയും ശ്രീചക്രം ഉള്‍ക്കൊള്ളുന്നതായാണ് സങ്കല്‍പ്പം. ദേവീദേവന്മാരുടെയെല്ലാം ഉത്ഭവകാരണവും ആധാരവും ലളിതാംബികയാണ്.
ശ്രീചക്രത്തിലെ മധ്യത്തിലുള്ള ബിന്ദുവും കൂടി ചേര്‍ന്നാണ് ഒമ്പതു ചക്രങ്ങളെന്ന് കണക്കാക്കുന്നത്. ത്രൈലോക്യമോഹനം, സര്വശാപപരിപൂരകം, സര്‍വസംക്ഷോഭണം, സര്‍വസൗഭാഗ്യദായകം, സര്‍വാര്‍ഥസാധകം, സര്‍വരക്ഷാകരം, സര്‍വരോഗഹരം, സര്‍വസിദ്ധിപ്രദം, സര്‍വാനന്ദമയം എന്നിങ്ങനെയാണ് ഒമ്പതു ചക്രങ്ങളുടെയും പേരുകള്‍.
ശ്രീചക്രത്തിന്റെ പ്രാധാന്യം എന്തെന്ന് ഈ പേരുകളില്‍ നിന്നു തന്നെ ഗ്രഹിക്കാവുന്നതാണ്. ഗുരുക്കന്മാരുടെ മാര്ഗനിര്ദേശമനുസരിച്ചാവണം ശ്രീചക്രത്തെ പൂജിക്കാന്‍. അതേസമയം വീട്ടില്‍ വച്ച് ആരാധിക്കുന്നതിന് തടസ്സങ്ങളേതുമില്ല. ശ്രീചക്ര സാന്നിധ്യത്താല്‍ വീട്ടില്‍ സമ്പത്തും ഐശ്വര്യവും വര്ധിതമായിക്കൊണ്ടിരിക്കും.
ലളിതാസഹസ്രനാമം ഉരുവിട്ട് രക്തവര്‍ണത്തിലുള്ള പുഷ്പങ്ങളാലോ, കുങ്കുമം കൊണ്ടോ ശ്രീചക്രത്തില്‍ പൂജ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: