×
login
നമ്മുടെ ഭാവി നമ്മുടെ കൈകളില്‍

മണ്ഡലം മനോഭിരാമം

ഡോ. സുകുമാര്‍, കാനഡ

നാതന ധര്‍മ്മത്തിലെപ്രധാന തത്വങ്ങളിലൊന്നാണ് കര്‍മ്മഫലസിദ്ധാന്തം. നാം ചെയ്യുന്ന എല്ലാ ചെയ്തികള്‍ക്കും ഫലമുണ്ടാവുമെന്നുംഅത് അനുഭവിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരുമാണ് എന്നതിരിച്ചറിവാണത്. ഇതിന്റെ പ്രത്യാശയെന്തെന്നാല്‍ നമ്മുടെ ഭാവിയിലെ അനുഭവങ്ങള്‍ നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കനുസരിച്ചായതിനാല്‍ ഉചിത കര്‍മ്മങ്ങള്‍ ചെയ്യാന്‍ നമ്മെയത്പ്രചോദിപ്പിക്കുന്നു എന്നതാണ്.  

മുമ്പ് ചെയ്ത കര്‍മ്മങ്ങളുടെ ഫലമായാണ് ഇപ്പോഴത്തെ അനുഭവസാദ്ധ്യതകള്‍ നമുക്ക് മുന്നില്‍അനാവൃതമാവുന്നത്. ഇതില്‍ മുജ്ജന്മ കര്‍മ്മത്തിന്റെ സ്വാധീനവും ഉണ്ടാവാം. കര്‍മ്മഫലതത്വത്തിന്റെ കൂടെ പുനര്‍ജന്മസിദ്ധാന്തവും സനാതനധര്‍മ്മത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കര്‍മ്മഫലം ജന്മജന്മാന്തരങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഒരു പ്രതിഭാസമത്രേ. തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കാനുതകുന്ന ചുറ്റുപാടുകളില്‍ പരിമിതമായ സ്വാതന്ത്ര്യത്തോടെ ജീവന്‍ അവതരിക്കുന്നു. ഇവിടെ മനുഷ്യജീവനെപ്പറ്റിയാണ് പരാമര്‍ശമെങ്കിലും മറ്റുജീവികളുടെ ജന്മം ഉരുവാകുന്നതും ഇതുപോലെയാണ്.  

കര്‍മ്മസിദ്ധാന്തമനുസരിച്ച ്‌സഞ്ചിതം, പ്രാരബ്ധം, ആഗാമി എന്നിങ്ങനെ മൂന്നുതരംകര്‍മ്മങ്ങളാണ്ഒരുവനുള്ളത്. സഞ്ചിതകര്‍മ്മങ്ങള്‍ ഭൂതകാലത്ത്, അതായത് ഈനിമിഷത്തിനുമുന്‍പ്വരെയുണ്ടായകര്‍മ്മങ്ങളുടെ ഫലം സഞ്ചയിച്ചു വച്ച ഒരു നിലവറയാണ്.  


പ്രാരബ്ധകര്‍മ്മങ്ങള്‍ ഇപ്പോള്‍ നമുക്ക് അനുഭവിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്നതും പലപ്പോഴും്ഒഴിച്ചുകൂടാന്‍വയ്യാത്തതുമായ കര്‍മ്മഫലങ്ങളാണ്. അത്തരം ഫലങ്ങള്‍ അനുഭവിച്ചേതീരൂ എങ്കിലും മനുഷ്യന് ആ ഫലങ്ങള്‍ അവനെയെങ്ങനെ ബാധിക്കും എന്നത് അവന്റെ തയ്യാറെടുപ്പിനെആശ്രയിച്ചിരിക്കും. ആത്മീയാന്വേഷണപദ്ധതി കൊണ്ട ്‌ലഭിക്കുന്നഏറ്റവും വലിയ ഗുണം പ്രാരബ്ധകര്‍മ്മങ്ങളെ നേരിടാന്‍ ഒരുവനില്‍ ഉരുത്തിരിയുന്ന തയ്യാറെടുപ്പ് തന്നെയാണ്. മണ്ഡലവ്രതകാലത്ത്‌ലഭിക്കുന്ന ശീലങ്ങള്‍അത്തരമൊരുതയ്യാറെടുപ്പാണ്.

ആഗാമികര്‍മ്മങ്ങള്‍, ഈജന്മത്തില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം വരും ജന്മങ്ങളിലേയ്ക്ക്കടന്നുപോകുന്നവയാണ്. ഈ ജന്മത്തിലെ കര്‍മ്മഫലങ്ങള്‍ മിക്കവാറും ഈ ജന്മത്തില്‍ത്തന്നെഅനുഭവിച്ചുതീര്‍ക്കുന്നുവെങ്കിലും ചില കര്‍മ്മഫലങ്ങള്‍ അനുഭവിക്കാനുള്ള സമയമോ അവസരമോ ഈ ജന്മത്തില്‍ നമുക്ക് ഉണ്ടാവണമെന്നില്ല. അങ്ങനെ ബാക്കിവരുന്നവയാണ് വരുംജന്മങ്ങളിലേക്ക് മാറ്റിവയ്ക്കപ്പെടുന്നത്. വരും ജന്മങ്ങളെയെല്ലാം സത്കര്‍മ്മഫലങ്ങള്‍കൊണ്ട് സമ്പന്നമാക്കുക എന്നത് ഈ ജന്മത്തിലെ മനുഷ്യധര്‍മ്മമത്രേ.

നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലവ്രതം പ്രാരബ്ധകര്‍മ്മങ്ങളുടെ ദൂഷ്യഫലങ്ങളെ ഇല്ലാതാക്കുന്നു എന്നത് അനേകം അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല മണ്ഡലകാലം സദ്കര്‍മ്മങ്ങള്‍ ആര്‍ജിച്ച് ആഗാമികര്‍മ്മത്തെ സമ്പുഷ്ടമാക്കാനുള്ള അവസരവുമാണ്.  

ജീവാത്മാവിന്റെ മൗലികമായഭാവം പരമാത്മാവു തന്നെയാണ്. വൃഷ്ടിയും സമഷ്ടിയും ഒന്നാണ്. അയ്യപ്പഭക്തനും സ്വാമിഅയ്യപ്പനും ഒന്നാണ്.'തത്ത്വമസി'; 'നീഅതാകുന്നു'. ജീവാത്മാവ് ഈ തത്ത്വത്തെ സാക്ഷാത്ക്കരിക്കുന്ന നിമിഷം വരെ മാത്രമേ ജീവന് കര്‍മ്മഫലങ്ങളുടെ വരുതിയില്‍ കഴിയേണ്ടിവരികയുള്ളു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.