ഗ്രഹങ്ങളും നക്ഷത്രങ്ങളും ശിഖി (കേതു) : അശ്വതി, മകം , മൂലം ശുക്രന്: ഭരണി, പൂരം, പൂരാടം രവി (ആദിത്യന്): കാര്‍ത്തിക, ഉത്രം, ഉത്രാടം ചന്ദ്രന്: രോഹിണി, അത്തം, തിരുവോണം കുജന് (ചൊവ്വ): മകയിരം, ചിത്തിര, അവിട്ടം സര്‍പ്പന്‍(രാഹു): തിരുവാതിര, ചോതി, ചതയം ഗുരു (വ്യാഴം): പുണര്‍തം, വിശാഖം, പൂരുട്ടാതി മന്ദന്‍ (ശനി): പൂയം, അനിഴം, ഉത്രട്ടാതി ബുധന്‍: ആയില്യം, തൃക്കേട്ട, രേവതി
എസ്. ശ്രീനിവാസ് അയ്യര്‍
സൂര്യനുമായി ഏറ്റവും സമീപത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ബുധന്‍. ഗ്രഹനിലയില്‍ സൂര്യന് ഏതു രാശിയിലാണോ ഉള്ളത് ആ രാശിയിലോ തൊട്ടു മുന്‍പോ പിന്‍പോ ഉള്ള രാശിയിലോ ആയിട്ടാവും ബുധന്റെ സഞ്ചാരം. സൂര്യനുമായി ഇപ്രകാരം 12 ഡിഗ്രി അരികിലാവുമ്പോള് ബുധന്‍ മൗഢ്യം വരുന്നു. വര്‍ഷത്തില്‍ പലവട്ടം ബുധന്‍ മൗഢ്യം സംഭവിക്കുന്നുണ്ട്. ഇക്കൊല്ലം മീനമാസം അഞ്ചാം തീയതി മുതല്‍ മേടമാസം ഒന്നാം തീയതി വരെ ബുധന്‍ മൗഢ്യത്തിലാണ്. ഗ്രഹങ്ങളുടെ ശക്തിയെ, സ്വാഭാവികബലത്തെ, നന്മ ചെയ്യുവാനുള്ള കഴിവിനെ ഒക്കെ മൗഢ്യം ഹനിക്കും. പകരം തിന്മ ചെയ്യാനും ക്ലേശങ്ങള്‍ സൃഷ്ടിക്കാനും കഴിവുണ്ടാവും.
'കൂനിന്മേല് കുരു' എന്ന പ്രയോഗത്തിന്റെ സ്വാരസ്യം നമുക്കറിയാം. അതുപോലൊരു ദുര്ഭഗതയിലും ദുരവസ്ഥയിലുമാണ് ബുധന്‍ ഇപ്പോള്‍. ബുധന്‍ മീനം 10ാം തീയതി മുതല്‍ മീനം 25ാം തീയതി വരെ നീചസ്ഥിതിയും വന്നിരിക്കുന്നു. ഗ്രഹങ്ങളുടെ ബലം പല നിലയ്ക്കാണ്. ഉച്ചരാശിയില്‍ ബലം ഏറ്റവും ഉയര്ന്നതാവും. രാജപദവിപോലെ. നീചരാശിയില്‍ ഗ്രഹത്തിന് യാതൊരു ശക്തിയും കാണില്ല. തീര്‍ത്തും ദുര്ബലാവസ്ഥയാവും. കന്നി രാശിയാണ് ബുധന്റെ ഉച്ചരാശി. മീനം നീചരാശിയും. ഇപ്പോള്‍ ബുധന്‍ മീനം രാശിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇനി രണ്ടാഴ്ചക്കാലം നീചത്തില്, മീനരാശിയില്‍ തന്നെയാണ് ബുധന്‍. അപ്പോള്‍ ബുധന്‍ മൗഢ്യം, നീചം എന്നീ രണ്ടു പതനങ്ങള്‍ ഒരുമിച്ചു സംഭവിച്ചിരിക്കുകയാണ് എന്നു കാണാം.
വാക്ക്, എഴുത്ത്, ഗണിതം, ജ്യോതിഷം, വിദ്യാഭ്യാസം, പരീക്ഷ, ബന്ധുക്കള്‍, അദ്ധ്യാപനം, കായികമത്സരങ്ങള്‍, ബൗദ്ധികമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയെല്ലാം കാരകഗ്രഹമാണ് ബുധന്‍. ഈ വിഷയങ്ങള്‍ക്ക് കേവലമായ സത്ത ഇല്ലാത്തതിനാല്‍ അവയുമായി ബന്ധപ്പെടുന്ന മനുഷ്യര്‍ക്ക് ക്ലേശം വരുന്നു. ആ നിലയ്ക്കാവണം ബുധന്റെ നീചമൗഢ്യാദികളുടെ ഫലം നിര്‍ണയിക്കാന്‍.
ആയില്യം, തൃക്കേട്ട, രേവതി എന്നിവ ബുധന്റെ നക്ഷത്രങ്ങള്‍. അതില്‍ ജനിച്ചവര്‍ക്ക് മാനസിക പിരിമുറുക്കം വരാം. കാര്യങ്ങള്‍ മന്ദഗതിയിലാവാം. ലക്ഷ്യത്തിലെത്താന്‍ ഇനിയും ഒരുപാട് തുഴയണമല്ലോ എന്ന വിഷാദം വരാം. ബന്ധുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാവാം. ആശയവിനിമയത്തില്‍ പാളിച്ച സംഭവിക്കാം. ചില കണക്കുകൂട്ടലുകള്‍ തെറ്റാം .
മിഥുനം, കന്നി (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍ എന്നിവ മിഥുനക്കൂറ്, ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി എന്നിവ കന്നിക്കൂറ്) എന്നീ രാശികള്‍ ലഗ്നമോ കൂറോ ആവുന്നവര്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍, ധനപരമായ ക്ലേശങ്ങള്‍, രോഗങ്ങള്‍, ബന്ധുകലഹം എന്നിവ സംഭവിക്കാം. ബുധദശ, വിവിധ ദശകളിലെ ബുധന്റെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവര്‍ക്കും കാലം അനുകൂലമായിരിക്കില്ല. ബുധനാഴ്ച ബുധന്റെ ദിവസമാകയാല്‍ ബുധന്റെ നീചവും മൗഢ്യവും തീരുന്നതുവരെ ശുഭകാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതാവും ഉചിതം. കരുതല്‍ സ്വീകരിക്കുകയും വേണം. അവതാരവിഷ്ണുവിനെ ഭജിക്കുന്നത് ദുരിതശാന്തികരമാണ്.
ഗ്രഹങ്ങളും നക്ഷത്രങ്ങളും
ശിഖി (കേതു) : അശ്വതി, മകം , മൂലം
ശുക്രന്: ഭരണി, പൂരം, പൂരാടം
രവി (ആദിത്യന്): കാര്‍ത്തിക, ഉത്രം, ഉത്രാടം
ചന്ദ്രന്: രോഹിണി, അത്തം, തിരുവോണം
കുജന് (ചൊവ്വ): മകയിരം, ചിത്തിര, അവിട്ടം
സര്‍പ്പന്‍(രാഹു): തിരുവാതിര, ചോതി, ചതയം
ഗുരു (വ്യാഴം): പുണര്‍തം, വിശാഖം, പൂരുട്ടാതി
മന്ദന്‍ (ശനി): പൂയം, അനിഴം, ഉത്രട്ടാതി
ബുധന്‍: ആയില്യം, തൃക്കേട്ട, രേവതി
ദശാവര്‍ഷങ്ങള്‍
1.ശിഖി (കേതു) ദശ= 7 വര്‍ഷം
2.ശുക്ര ദശ= 20 വര്‍ഷം
3.രവി (ആദിത്യ) ദശ = 6 വര്‍ഷം
4.ചന്ദ്രദശ = 10 വര്‍ഷം
5.കുജ (ചൊവ്വ) ദശ= 7 വര്‍ഷം
6.സര്‍പ്പ (രാഹു) ദശ= 18 വര്‍ഷം
7.ഗുരു (വ്യാഴം) ദ = 16 വര്‍ഷം
8.മന്ദ (ശനി) ദള്‍= 19 വര്‍ഷം
9.ബുധ ദശ= 17 വര്‍ഷം
നവഗ്രഹങ്ങളുടെ ദശാകാലം കൂട്ടിയാല്‍ 120 വര്‍ഷം എന്ന് ലഭിക്കും. അതിനാലാണ് ജ്യോതിഷത്തിലെ '
പൂര്‍ണായുസ്സ്' എന്നത് 120 വര്‍ഷമാകുന്നത്
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി; ചെയ്ത തെറ്റിന് സര്‍ക്കാര്‍ മാപ്പ് പറയണം: കുമ്മനം
ശ്രീകാളികാ മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തു ;ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്വം പുനഃസ്ഥാപിക്കപ്പെടുന്നു
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ഇടതു സര്‍ക്കാര്‍ ചട്ടമ്പിസ്വാമികളെ തുറുങ്കിലടച്ചു : കെ രാമന്‍പിള്ള