×
login
ഇന്ദ്രന്റെ മനുഷ്യാവതാരം...

വജ്രായുധത്തിന്റെ കരുത്തില്‍ ഇന്ദ്രന്‍ ശത്രുക്കളെ മുഴുവന്‍ ഉന്മൂലനം ചെയ്തു. ഒരു ചെറുവിരല്‍ പോലും തനിക്കെതിരെ ഉയര്‍ത്താന്‍ ഇന്ദ്രന്‍ ആരെയും അനുവദിച്ചില്ല. അധികാരത്തിന്റെ ഏറ്റവും വലിയ ആള്‍ രൂപം എന്ന മട്ടിലായിരുന്നു ആ ജീവിതം. സ്വന്തം നിലപാടുകളുടെ ശരിതെറ്റുകള്‍ ഒരിക്കലും ഇന്ദ്രനില്‍ മനസ്സാക്ഷിക്കുത്തുണ്ടാക്കിയിട്ടില്ല.

 എസ്. ശ്രീനിവാസ് അയ്യര്‍

 

(തൃക്കേട്ട നാളുകാരെക്കുറിച്ച് )

ദക്ഷപ്രജാപതിയുടെ 27 പെണ്‍ മക്കളാണ് വൈദിക ജ്യേതിഷം ചൂണ്ടിക്കാട്ടുന്ന 27 നക്ഷത്രങ്ങള്‍. ഈ നക്ഷത്രകന്യകമാരില്‍ മൂത്തവള്‍ 'ജ്യേഷ്ഠ' എന്നു വിളിക്കപ്പെട്ടു. അതിന്റെ മലയാളമാണ് കേട്ട എന്നത്. ശ്രേഷ്ഠമായത് എന്ന അര്‍ത്ഥത്തില്‍ 'തൃ'  എന്ന പ്രയോഗം ചേര്‍ത്തപ്പോള്‍ കേട്ട തൃക്കേട്ടയായി. കാര്‍ത്തിക തൃക്കാര്‍ത്തിക ആയതുപോലെ.  

ഇന്ദ്രനാണ് തൃക്കേട്ടയുടെ ദൈവം അഥവാ ദേവത. രക്തവും മജ്ജയും മാംസവും തീക്ഷ്ണ വികാരങ്ങളും ഉള്ള  ഇന്ദ്രനെ, മനുഷ്യരെക്കണ്ടിട്ടാവും വിശ്വശില്പി സൃഷ്ടിച്ചത് എന്ന് ഒരു പണ്ഡിതന്‍ എഴുതിയിട്ടുണ്ട്. അതില്‍ സത്യമില്ലാതില്ല. ഇന്ദ്രന്റെ ദേവഭാവങ്ങളില്‍ അത്രമേല്‍ മനുഷ്യവികാരങ്ങള്‍ കലരുന്നുണ്ട്.  


വജ്രായുധത്തിന്റെ കരുത്തില്‍ ഇന്ദ്രന്‍ ശത്രുക്കളെ മുഴുവന്‍ ഉന്മൂലനം ചെയ്തു. ഒരു ചെറുവിരല്‍ പോലും തനിക്കെതിരെ ഉയര്‍ത്താന്‍ ഇന്ദ്രന്‍ ആരെയും അനുവദിച്ചില്ല. അധികാരത്തിന്റെ ഏറ്റവും വലിയ ആള്‍ രൂപം എന്ന മട്ടിലായിരുന്നു ആ ജീവിതം. സ്വന്തം നിലപാടുകളുടെ ശരിതെറ്റുകള്‍ ഒരിക്കലും ഇന്ദ്രനില്‍ മനസ്സാക്ഷിക്കുത്തുണ്ടാക്കിയിട്ടില്ല.  

അമ്മയായ അദിതി മുലപ്പാലിനു പകരം 'സോമം' നല്‍കിയാണ് ഇന്ദ്രനെ വളര്‍ത്തിയത്. ഋഗ്വേദത്തില്‍ അക്കാര്യം പറയുന്നുണ്ട്. പിന്നീടുള്ള കാലമത്രയും ഇന്ദ്രന്‍ സോമത്തിനോടുളള നിലയ്ക്കാത്ത ആര്‍ത്തിയുമായി നടന്നു. 'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോ പറയുക. കുട്ടിക്കാലം മുതല്‍ ചില സ്വഭാവരീതികളും വ്യക്തിപരമായ ശീലങ്ങളും തൃക്കേട്ട നാളുകാരില്‍ വേരൂന്നുമെന്നും അതിനെ സമൂഹം എങ്ങനെ നോക്കിക്കണ്ടാലും അവര്‍ അതില്‍ നിന്നും  പിന്മാറില്ലെന്നും ഇക്കഥയെ സാന്ദര്‍ഭികമായി വ്യാഖ്യാനിക്കാമെന്നു തോന്നുന്നു.  

ആശ്രയം പ്രാപിക്കുന്നവര്‍ക്കും അഭയം തേടിയെത്തുന്നവര്‍ക്കും ഇന്ദ്രന്‍ ശരണാഗതി നല്‍കുന്നു. അവരെ എന്തു വിലകൊടുത്തും സംരക്ഷിക്കും. അവരുടെ വിഷമങ്ങള്‍ സ്വന്തം പ്രശ്‌നമായിത്തന്നെ കാണും. അതിനുവേണ്ടി ഏതറ്റംവരെ പോകാനും മടിക്കില്ല. ഇതിന് ഒരു മറുവശവും ഉണ്ടാകുമല്ലോ? തന്റെ ശത്രുവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഇന്ദ്രന്‍ മറ്റൊരാളായി മാറുന്നു. സകലമാന അടവുകളും ചുവടുകളും വേഗത്തില്‍ പുറത്തെടുക്കുകയായി. സ്വന്തം  എതിരാളിയോട് പരമാവധി നിര്‍ദ്ദാക്ഷിണ്യമായി തന്നെ പെരുമാറും ഇന്ദ്രന്‍. അപ്പോള്‍ കൂട്ടുകാരെന്നോ കുടുംബാംഗങ്ങളെന്നോ ഇളമുറക്കാരെന്നോ പരിഗണനയില്ല. ശത്രുവായിക്കഴിഞ്ഞാല്‍ പിന്നെ പടനീക്കവും പോര്‍വിളിയും മാത്രം. മുഖം നോക്കില്ല, മനസ്സ് കാണില്ല. സ്‌നേഹിക്കുന്നവരെ അങ്ങേയറ്റം സ്‌നേഹിക്കുക എന്നതു പോലെ തന്നെയാണ് ഈ പ്രവൃത്തിയും. അതും തൃക്കേട്ടക്കാരില്‍ കാണാനാവുന്ന വ്യക്തമായ 'ഇന്ദ്രഭാവം' തന്നെയാണ്.  

ഇന്ദ്രന്റെ മറ്റുള്ള ചില ഗുണവശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടിയിട്ടില്ല. അതും തൃക്കേട്ടക്കാരുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. അവരുടെ കഴിവുകള്‍ മുഴുവനായും ലോകം അറിയുന്നില്ല. നാം മനുഷ്യര്‍ അല്ലെങ്കിലും എപ്പോഴും അങ്ങനെയാണല്ലോ? നമുക്ക് ആവശ്യമുള്ളതിലേക്ക് മാത്രം കണ്ണയക്കുന്നു. അവയെ മാത്രം പുകഴ്ത്തുന്നു. അല്ലാത്തവയെ പുറം കൈ കൊണ്ട് പിന്നിലാക്കാനും തമസ്‌ക്കരിക്കാനും നമുക്കൊരു മടിയുമില്ല. തൃക്കേട്ടക്കാരുടെ ജീവിതത്തില്‍ അങ്ങനെ ചില നിരാകരണങ്ങളും അരങ്ങേറപ്പെടാം.ജേ്യാതിഷ ഭൂഷണം.

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.