തിരുവനന്തപുരം: സാംസ്കാരിക ആദ്ധ്യാത്മിക സാമൂഹ്യ മേഖലയിലെ സമഗ്രസംഭാവനയ്ക്കാണ് ശ്രീവിദ്യാധിരാജ സ്മൃതി പുരസ്കാരം ജി.എം മഹേഷിന് ഇന്ന് സമ്മാനിക്കും. ചട്ടമ്പി സ്വാമിയുടെ മഹാസമാധി സ്മൃതി പൂജാ വര്‍ഷാചരണത്തിന്റെ ഭാഗമായി ചട്ടമ്പിസ്വാമി സ്മാരക സമിതിയാണ് അവര്‍ഡ് ഏര്‍പ്പെടുത്തിയത്. മണക്കാട് പട്ടിക സമാജം ഹാളില്‍ 5.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു സമ്മാനിക്കും
പ്രഭാഷകന്‍, സാംസ്കാരിക പ്രവര്ത്തകന്, ഭാരതീയ ചിന്തകന്‍, സാമൂഹ്യ നിരീക്ഷകന് ,കോളമിസ്റ്റ് എന്നീ മേഖലകളില്‍ സുപരിചിതനായ ജി.എം മഹേഷ് , കലാ സാഹിത്യ സാംസ്കാരിക ആദ്ധ്യാത്മിക വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും സജീവ സാന്നിദ്ധ്യമായി നിലകൊള്ളുകയും ചെയ്യുന്നു. ഋഷിപ്രസാദം ആദ്ധ്യാത്മിക സാംസ്കാരിക മാസികയുടെ ചീഫ് എഡിറ്റര്‍ ആയി സേവനമനുഷ്ഠിച്ചിരുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍, നെഹ്റു യുവകേന്ദ്രയുടെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ എന്നീ നിലയില്‍ സേവനമനുഷ്ഠിച്ച് വരുന്നു. തപസ്യ കലാ സാഹിത്യവേദിയുടെ സംസ്ഥാന സെക്രട്ടറി ആണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: