രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കുന്ന, ഭഗവാന് ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ ഇടങ്ങളോരോന്നും അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട് ഭാരതത്തില്‍. അയോധ്യ, ശൃംഗവേര്‍പുര്‍, നന്ദിഗ്രാം, ചിത്രകൂടം, ദര്‍ഭംഗ, മഹേന്ദ്രഗിരി, ജഗദാല്‍പുര്‍, ഭദ്രാചലം, രാമേശ്വരം, ഹംപി, നാസിക്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്നും അവ പരിരക്ഷിക്കപ്പെടുന്നു. രാമപാദങ്ങള്‍ പതിഞ്ഞ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ചിലതിന്റെ സചിത്ര വിവരണം
മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ വിന്ധ്യപര്വതനിരകളുടെ വടക്കുഭാഗത്തുള്ള ചേതോഹര ഭൂമിയാണ് രാമായണത്തില്‍ വിവരിക്കുന്ന ചിത്രകൂടം.
വനവാസകാലത്ത് സീതാരാമലക്ഷ്മണന്മാര് 11 വര്‍ഷത്തിലേറെ കഴിഞ്ഞതും ഇവിടെ. അയോധ്യ വിട്ടിറങ്ങിയ മൂവരും വഴികളേറെത്താണ്ടി ചിത്രകൂടത്തില്‍, ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തുന്നു. അവിടെ, പെട്ടെന്ന് ആര്‍ക്കും എത്താത്തനാവാത്ത ഒരിടത്ത് പര്‍ണശാല കെട്ടാനായിരുന്നു രാമന്റെ തീരുമാനം. ചിത്രകൂടത്തിലെ വനാന്തര്‍ഭാഗത്ത് അതിനു പറ്റിയ ഒരിടം രാമനു നിര്‍ദേശിക്കുന്നത് ഭരദ്വാജമുനിയാണ്.
രാമനെ തിരികെ അയോധ്യയിലേക്ക് കൊണ്ടു പോകാനായി സഹോദരന് ഭരതനെത്തുന്നത് ഇവിടെയാണ്. ഇരുവരും കണ്ടുമുട്ടിയ പ്രദേശം ഭരത് മിലാപ് എന്നറിയപ്പെടുന്നു. ദശരഥമഹാരാജാവിന്റെ വിയോഗമറിഞ്ഞ രാമന്, അച്ഛനു വേണ്ടി ശ്രാദ്ധകര്‍മങ്ങള്‍ ചെയ്യുന്നതും ചിത്രകൂടത്തിലാണ്. വാല്മീകി, ദത്താത്രേയ, മാര്ക്കണ്ഡേയന് തുടങ്ങിയ ഋഷിവര്യന്മാരുടെ തപോഭൂമി കൂടിയായിരുന്നു ചിത്രകൂടം.
രാമപാദം പതിഞ്ഞ അനവധി ക്ഷേത്രങ്ങളും പൈതൃകസ്മാരകങ്ങളും നിറഞ്ഞ ചിത്രകൂടത്തിലേക്ക് ശ്രീരാമഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണെപ്പോഴും. മകര സംക്രാന്തി, രാമനവമി, ദീപാവലി, ശരദ്പൂര്‍ണിമ തുടങ്ങിയ പുണ്യനാളുകളില് പ്രത്യേകിച്ചും. ചിത്രകൂടത്തിലെത്തുന്നവരെല്ലാം മന്ദാകിനി നദിക്കരയിലെ രാംഘട്ട് സന്ദര്‍ശിക്കാതെ മടങ്ങാറില്ല. രാമന് സ്നാനം ചെയ്തിരുന്ന തീര്ത്ഥഘട്ടമാണിത്. ആഗ്രഹിച്ചതെന്തും നല്‍കുന്നതെന്ന് അര്‍ത്ഥമുള്ള കാമദ്ഗിരിയും ചിത്രകൂടത്തിലാണുള്ളത്. ആ കുന്നിനെ വലം വയ്ക്കുന്നതും ( പരിക്രമ) ചിത്രകൂട തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. ഗുപ്ത ഗോദാവരി, ജാനകീകുണ്ഡ്, രാംശയ്യ, ഹനുമാന്‍ധാര, സ്ഫടികശില, സതി അനസൂയ ആശ്രമം, ഭരത്പൂര്‍ തുടങ്ങി ചിത്രകൂടത്തിലെ രാമായണക്കാഴ്ചകള്‍ പിന്നെയുമുണ്ടെത്രയോ.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി; ചെയ്ത തെറ്റിന് സര്‍ക്കാര്‍ മാപ്പ് പറയണം: കുമ്മനം
ശ്രീകാളികാ മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തു ;ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്വം പുനഃസ്ഥാപിക്കപ്പെടുന്നു
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ഇടതു സര്‍ക്കാര്‍ ചട്ടമ്പിസ്വാമികളെ തുറുങ്കിലടച്ചു : കെ രാമന്‍പിള്ള