×
login
ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു; ഭാഗ്യലക്ഷ്മിക്ക് ശബരീശ ദര്‍ശനം

കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്ന് കുട്ടികളേയും വൃദ്ധരേയും വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിക്കും ശബരിമല പ്രവേശനം തടസ്സപ്പെട്ടത്. എന്നാല്‍ 10 വയസ്സ് തികയും മുന്‍പ് മകളെ ഇരുമുടി കെട്ടുമേന്തി ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് പിതാവ് നേര്‍ച്ച നേര്‍ന്നിരുന്നു. ഭക്തര്‍ക്ക് നിയന്ത്രിത അളവില്‍ സന്നിധാനത്തേക്ക് പ്രവേശം അനുവദിച്ചതോടെ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്തെങ്കിലും അജിത് കുമാറിന് മാത്രമാണ് ദര്‍ശനാനുമതി ലഭിച്ചത്.

ചെങ്ങന്നൂര്‍/ശബരിമല: പത്ത് വയസ്സ് പൂര്‍ത്തിയാകാന്‍ ഏഴു ദിവസം ബാക്കിനില്‍ക്കെ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം ചെങ്ങന്നൂര്‍ ആലാ കണ്ടത്തില്‍ അജിത് കുമാറിന്റെ മകള്‍ ഭാഗ്യലക്ഷ്മിക്ക് ആചാരപ്രകാരം ശബരീശ ദര്‍ശനം സാദ്ധ്യമായി. ഇരുമുടി കെട്ടുമായി ഇന്നലെ രാവിലെ 8.30 നാണ് പിതാവിനൊപ്പം ഭാഗ്യലക്ഷ്മി പതിനെട്ടാം പടി ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തിയത്.  

കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്ന് കുട്ടികളേയും വൃദ്ധരേയും വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിക്കും ശബരിമല പ്രവേശനം തടസ്സപ്പെട്ടത്. എന്നാല്‍ 10 വയസ്സ് തികയും മുന്‍പ് മകളെ ഇരുമുടി കെട്ടുമേന്തി ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് പിതാവ് നേര്‍ച്ച നേര്‍ന്നിരുന്നു. ഭക്തര്‍ക്ക് നിയന്ത്രിത അളവില്‍ സന്നിധാനത്തേക്ക് പ്രവേശം അനുവദിച്ചതോടെ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്തെങ്കിലും അജിത് കുമാറിന് മാത്രമാണ് ദര്‍ശനാനുമതി ലഭിച്ചത്.

അജിത് കുമാര്‍ ബാലാവകാശ കമ്മിഷനെ സമീപിച്ച് പരാതി നല്‍കി. സംസ്ഥാന പോലിസ് മേധാവി, ആരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്നിവരുടെ ഹിയറിങ്ങിനു ശേഷമാണ് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യം കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് നിലപാട് സ്വീകരിച്ചു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കരുതലോടെയും ശ്രദ്ധയോടെയും ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും ഇവര്‍ നിലപാടെടുത്തു. സമാന കേസില്‍ ഹൈക്കോടതിയുടെ ഉത്തരവും പത്ത് വയസ്സ് കഴിഞ്ഞാല്‍ ആചാരപ്രകാരം കുട്ടിക്ക് മല ചവുട്ടാന്‍ കഴിയില്ലെന്ന നീരിക്ഷണവും നടത്തിയ കമ്മീഷന്‍ ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കി. ഇതേ തുടര്‍ന്ന് ഭാഗ്യലക്ഷ്മി 18 ന് രാത്രി 10 ന് കെട്ടു മുറുക്കി പിതാവിനും പിതാവിന്റെ സുഹൃത്തിനുമൊപ്പം നിലയ്ക്കലില്‍ എത്തി വിശ്രമിച്ച ശേഷം ഇന്നലെ രാവിലെ മല ചവിട്ടി ദര്‍ശനം നടത്തുകയായിരുന്നു.  

എന്നാല്‍ പമ്പാ സ്നാനവും നീലിമല, അപ്പച്ചിമേട്, ശബരിപീഠം, ശരംകുത്തി വഴിയുള്ള യാത്രയും ഇവിടങ്ങളിലെ ആചാരപരമായ വഴിപാടുകളും ഭാഗ്യലക്ഷ്മിക്ക് നടത്താന്‍ കഴിഞ്ഞില്ല. എങ്കിലും അയ്യപ്പദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മിയും കുടുംബവും.

  comment

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.