×
login
ക്ഷേത്രചൈതന്യത്തിന് ദേവപ്രശ്‌നം

നിര്‍മാണത്തിലെ വിശേഷത, പൂജാകാര്യങ്ങളിലെയും ആചാരങ്ങളിലെയും കൃത്യത എന്നിവ ക്ഷേത്ര ചൈതന്യം മേല്‍ക്കുമേല്‍ വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നു. ക്ഷേത്രങ്ങളില്‍ ദേവന്റെ പരിശുദ്ധിയോടൊപ്പം ഭക്തന്റെ ശരീരവും ഇന്ദ്രിയങ്ങളും പരിശുദ്ധമായിരുന്നാല്‍ മാത്രമേ ദേവദര്‍ശനം സാര്‍ത്ഥകമാകുകയുള്ളു.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ക്ഷേത്രങ്ങള്‍ മനുഷ്യന്റെ നിത്യ നൈമിത്തിക കര്‍മങ്ങളില്‍ ഭാഗഭാക്കായതിന് പൗരാണികകാലത്തോളം പഴക്കമുണ്ടാകാം. ദേവകാര്യങ്ങളിലും ക്ഷേത്ര നിര്‍മാണത്തിലും കണിശതയും പാടവവും വളരെ  പ്രാധാന്യമര്‍ഹിച്ചിരുന്നതിനാല്‍ പുരാതന ക്ഷേത്രങ്ങള്‍ ഇന്നും ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങളായി നില കൊള്ളുന്നു.  നിര്‍മാണത്തിലെ വിശേഷത, പൂജാകാര്യങ്ങളിലെയും ആചാരങ്ങളിലെയും കൃത്യത എന്നിവ ക്ഷേത്ര ചൈതന്യം മേല്‍ക്കുമേല്‍ വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നു. ക്ഷേത്രങ്ങളില്‍ ദേവന്റെ പരിശുദ്ധിയോടൊപ്പം ഭക്തന്റെ ശരീരവും ഇന്ദ്രിയങ്ങളും പരിശുദ്ധമായിരുന്നാല്‍ മാത്രമേ ദേവദര്‍ശനം സാര്‍ത്ഥകമാകുകയുള്ളു.  

ക്ഷേത്ര നിര്‍മാണത്തിലോ ദൈനംദിന ആചാരങ്ങളിലോ പൂജകളിലോ ദേവന് അഹിതമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ആചരിക്കുമ്പോള്‍ ദേവചൈതന്യത്തിന് ഹാനി സംഭവിക്കും. മാത്രവുമല്ല, ദേവകോപത്തിനും ഇടയായേക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ അതിന്റെ കാരണം അറിയുവാന്‍ ക്ഷേത്രങ്ങളില്‍ ആചരിച്ചു വരുന്ന ജ്യോതിഷ പ്രധാനമായ കാര്യമാണ് ദേവപ്രശ്‌നം. താന്ത്രിക ഗ്രന്ഥങ്ങളിലോ പ്രാചീന ആഗമഗ്രന്ഥങ്ങളിലോ ഇതേക്കുറിച്ച് പരാമര്‍ശമില്ലെങ്കിലും സംപ്രതി എല്ലായിടങ്ങളിലും ആചരിച്ചു വരുന്ന ചടങ്ങാണിത്.  


ചൈതന്യക്ഷയത്തിനുള്ള കാരണം അറിയുകയും പരിഹാരം  നിര്‍ദ്ദേശിക്കുകയുമാണ് ദേവപ്രശ്‌നത്തിന്റെ ലക്ഷ്യം. ക്ഷേത്രമോ പരിസരമോ അശുദ്ധമാകുക, രക്തം വീഴുക, അശുദ്ധമായോ, പുലയോടു കൂടിയോ, ക്ഷേത്ര ദര്‍ശനം നടത്തുക, ശ്രീകോവിലിനകത്തു തേനീച്ചക്കൂട്, മണ്‍പുറ്റ് എന്നിവ കാണുക, ബിംബം കരയുന്ന പോലെയോ ചിരിക്കുന്ന പോലെയോ തോന്നുക, വിയര്‍ക്കുക, ഇളകുക, അംഗഭംഗം ഉണ്ടാവുക, നിത്യ പൂജകള്‍ മുടങ്ങുക  അന്യമന്ത്രങ്ങള്‍ കൊണ്ട് പൂജിക്കുക, ചൈതന്യം നശിപ്പിക്കാന്‍ വേണ്ടി മന്ത്രചൂര്‍ണ പ്രയോഗങ്ങള്‍ നടത്തുക,  എന്നിവ ക്ഷേത്ര ചൈതന്യലോപത്തിന് കാരണങ്ങളോ ലക്ഷണങ്ങളോ ആകാം.  

ദേവപ്രശ്‌നത്തില്‍ ഫല  നിര്‍ണയത്തിനായി അഷ്ടമംഗല പ്രശ്‌നം നടത്തുക പതിവുണ്ട്. അഷ്ടമംഗല വസ്തുക്കള്‍ എന്ന പോലെ ഇവകള്‍ക്ക് എട്ടു ദേവതകളുമുണ്ട്. ബ്രഹ്മാവ്, സുബ്രഹ്മണ്യന്‍, ഇന്ദ്രന്‍, വിഷ്ണു, സര്‍പ്പം, കുബേരന്‍, ശിവന്‍, യമന്‍, എന്നിവരാണീ ദേവതകള്‍. ആരൂഢ രാശി നിശ്ചയിച്ച് രാശികള്‍ക്കനുസൃതമായി ഫലപ്രവചനം നടത്തുകയാണ് പതിവ്.  

പ്രശ്‌നത്തില്‍ ആരൂഢരാശി കൊണ്ട് ബിംബം, മതില്‍ക്കെട്ട്, ക്ഷേത്രസ്ഥാനം എന്നിവ  നിര്‍ണയിക്കുന്നു. രണ്ടാം ഭാവം കൊണ്ട് ഭണ്ഡാരം, ധനാഗമം, ഭരണാധികാരികള്‍ മൂന്നാം ഭാവം കൊണ്ട് പരിചാരകര്‍, നിവേദ്യം, തിടപ്പിള്ളി നാലാം ഭാവം, അഞ്ചാം ഭാവം എന്നിവ കൊണ്ട് ബിംബം, മുറ്റം, ശ്രീകോവില്‍, ചൈതന്യം, സാന്നിധ്യം ഏഴാം ഭാവം കൊണ്ട് ഭൂഷണം, ദേശം, ദേശക്കാര്‍ എട്ടാം ഭാവം കൊണ്ട് പുനഃ നിവേദ്യം, പരിചാരകര്‍, സാന്നിധ്യം ഒന്‍പതാം ഭാവം കൊണ്ട് ക്ഷേത്ര അധികാരികള്‍, പുണ്യം, പത്താം ഭാവം കൊണ്ട് നിത്യ പൂജ, ഉത്സവം, ശാന്തിക്കാര്‍, പതിനൊന്നാം ഭാവം കൊണ്ട് സുകൃതം, ധനവരവ് പന്ത്രണ്ടാം ഭാവത്താല്‍ ധനനഷ്ടം, ചെലവ്, തന്ത്രി എന്നിവകളെയും ചിന്തിക്കണം. ശുഭഗ്രഹങ്ങളുടെ സ്ഥിതി, ദൃഷ്ടി എന്നിവകളാല്‍ ഭാവങ്ങളുടെ പുഷ്ഠിയും,  പാപഗ്രഹങ്ങളുടെ സ്ഥിതി, ദൃഷ്ടി എന്നിവകളാല്‍ ഹാനിയും ചിന്തിച്ചു കൊള്ളണം.  

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.