×
login
'സര്‍വനാദാത്മികേ...'

ഇച്ഛാജ്ഞാനക്രിയാശക്തികളുടെ സഞ്ചലനത്താല്‍ നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യ ദീപ്തിയാല്‍ സംഗീത സാഹിത്യങ്ങളായി അത് പരിണമിക്കുന്നു.

രണ്ട് ബിന്ദുക്കള്‍ തമ്മിലുള്ള അകലമാണ് സ്ഥലം. രണ്ട് അനുഭവങ്ങള്‍ക്കിടയിലുള്ള അകലം കാലം. സ്ഥലകാലങ്ങള്‍ നിറയുന്നതും നിറയ്ക്കുന്നതും നാദമാകുന്നു. നാദസൃഷ്ടി രണ്ടു വിധത്തില്‍. ശബ്ദസൃഷ്ടിയും അര്‍ഥ സൃഷ്ടിയും. വൃക്ഷവും അതിന്റെ ഛായയും എങ്ങനെയോ അതുപോലെയാണ് ഈ രണ്ടു സൃഷ്ടികളും. ശബ്ദാര്‍ഥങ്ങള്‍ സൂക്ഷ്മതമം, സൂക്ഷ്മതരം, സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെ നാലുവിധം. സൂക്ഷ്തമ ശബ്ദം 'പരാ' ,സൂക്ഷ്മതര ശബ്ദം 'പശ്യന്തി', സൂക്ഷ്മ ശബ്ദം 'മധ്യമ', സ്ഥൂല ശബ്ദം വൈഖരി. അര്‍ഥസൃഷ്ടിയും ഇതുപോലെ തന്നെ. പ്രപഞ്ചം ശബ്ദാര്‍ഥമയി തന്നെ.  

നാദരൂപിയായ സൗന്ദര്യത്തിനും അധിദേവതാ സങ്കല്‍പമുണ്ട്. മേല്‍ച്ചൊന്ന ചതുര്‍വിധ സൃഷ്ടിക്കും ആദികാരണം ശിവശക്തികള്‍ തന്നെ. 'അ' കാരം ശിവവാചക ശബ്ദം.'ഹ' കാരം ശക്തിവാചക ശബ്ദം. രണ്ടും ചേര്‍ന്നാല്‍ 'അഹം'.  

ഇച്ഛാജ്ഞാനക്രിയാശക്തികളുടെ സഞ്ചലനത്താല്‍ നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യ ദീപ്തിയാല്‍ സംഗീത സാഹിത്യങ്ങളായി അത് പരിണമിക്കുന്നു.  

ത്രിമൂര്‍ത്തികളും പരാശക്തിയും നാദാത്മകരാകുന്നു. 'സൗന്ദര്യലഹരി'യില്‍ ശങ്കരാചാര്യര്‍ ദേവിയെ 'ഗതിഗമക'യെന്നും 'ഗീതൈകനിപുണേ' എന്നും സംബോധന ചെയ്തിട്ടുണ്ട്.  

മഹാദേവി ഇവയിലെല്ലാം നിപുണ. സാമഗാനപ്രിയ, ഗാനലോലുപ, ലയകരി, നാദരൂപിണി, ലാസ്യപ്രിയ തുടങ്ങി എന്തെല്ലാം വിശേഷണങ്ങളാണ് ദേവിക്കു നല്‍കിയിരിക്കുന്നത്.  

ജ്ഞാനാംബികയാണ് സരസ്വതീദേവി. വാക്ക്, ബുദ്ധി, വിദ്യ, ജ്ഞാനം ഇവകള്‍ക്കെല്ലാം അധിഷ്ഠാത്രിയുമാണ്. സരസ്വതീദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാല്‍ മനുഷ്യരുടെ സംസാരശേഷി ഇല്ലാതാകുമെന്ന് പുരാണം.  

ഒരേകലോകഭാഷ ഇനി ഉണ്ടാവണം. ഉച്ചനീചത്വമില്ലാത്ത, സ്‌നേഹത്തിന്റെ ഭാഷ, അമ്മയുടെ വാത്സല്യത്തിന്റെ ഭാഷ, ദേവതാനുഗ്രഹത്തിന്റെ ഭാഷ, ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന ഒരു അന്തര്‍ദേശീയ ഭാഷ. ഈ ഭാഷയ്ക്കായി വേണം വീണാവരദണ്ഡമണ്ഡിതകരത്താല്‍ ആദ്യക്ഷരം കുറിക്കേണ്ടത്. ഈ ഭാഷ അനുരഞ്ജനത്തിനാവുമ്പോള്‍ മന്ത്രിക്കുക, 'സര്‍വനാദാത്മികേ...'  

 

 

 

  comment
  • Tags:

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.