×
login
മായയില്‍ നിന്ന് മുക്തരാവുക

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

പ്രകൃതി നിങ്ങളെ ബന്ധിക്കുന്നില്ല. പ്രകൃതിയുമായുള്ള ആസക്തിമൂലം നിങ്ങള്‍ സ്വയം ബന്ധിതരാകുകയാണ്. ഒരിക്കല്‍ ഗുരുവായ സമര്‍ത്ഥരാമദാസിനോട് ഒരു ശിഷ്യന്‍ ചോദിച്ചു, 'ഗുരുദേവാ, മായ എന്നെ മുറുകെ ബന്ധിച്ചു പിടിച്ചിരിക്കുന്നു. എനിക്കു ഈശ്വരസാധനകള്‍ ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ എത്ര പരിശ്രമിച്ചിട്ടും മായയുടെ പിടിയില്‍നിന്നും മോചനം കിട്ടുന്നില്ല.' സമര്‍ത്ഥരാമദാസ് അപ്പോള്‍ ശിഷ്യനോട് അടുത്തുള്ള ഒരു തൂണ് രണ്ടു കൈകൊണ്ടും പിടിക്കാനും അങ്ങനെ പിടിച്ചുകൊണ്ട് തൂണിനു ചുറ്റും വേഗത്തില്‍ ഓടാനും പറഞ്ഞു. അങ്ങനെ ശിഷ്യന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗുരു പെട്ടെന്നു പിടിവിടാന്‍ പറഞ്ഞു. ശിഷ്യന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു, 'അയ്യോ സ്വാമി, ഇപ്പോള്‍ പിടിവിട്ടാല്‍ ഞാന്‍ തറയില്‍ വീണു പോകും.' ഗുരു രാമദാസ് ചോദിച്ചു, 'ഇപ്പോള്‍ ഞാന്‍ ചോദിക്കട്ടെ, ആ തൂണാണോ നിന്നെ പിടിച്ചിരിക്കുന്നത്, അതോ നീ തൂണിനെ പിടിച്ചതാണോ?' ശിഷ്യന്‍ പറഞ്ഞു, 'ഗുരോ, ഞാനാണ് തൂണിനെ പിടിച്ചിരിക്കുന്നത്.'    

ഇതുപോലെ നീ മായയില്‍ പിടിച്ചുതൂങ്ങിക്കൊണ്ട് അതെന്റെ കൂടെ ഓടുകയും ജീവിതത്തില്‍ ഇറക്കങ്ങളും കയറ്റങ്ങളും അനുഭവിക്കുകയും, എന്നിട്ട്, മായ നിന്നെ വിട്ടുപോകുന്നില്ലെന്നു പറയുകയും ചെയ്യുന്നു. നീ ഇപ്പോള്‍ തൂണില്‍നിന്നും പിടിവിട്ടപോലെ, സാവധാനത്തില്‍ നീ ഈ മായയിലുള്ള ആസക്തിയും ഇല്ലാതാക്കണം.

(മായ എന്നാല്‍ ശാശ്വതമല്ലാത്ത സുഖങ്ങളിലുള്ള ആസക്തി)

വിവഃ കെ.എന്‍.കെ.നമ്പൂതിരി

  comment
  • Tags:

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.