×
login
സത്വഗുണ പ്രദായകം ബ്രാഹ്മി വൈശിഷ്ട്യം

'ഹംസത്തിന്റെ പ്രധാന ഗുണവിശേഷമാണ് നീരക്ഷീരവിവേചനം. മറ്റൊരു ഗുണവിശേഷം മുത്തുമാത്രമേ കൊത്തിത്തിന്നുകയുള്ളൂ. ചിപ്പിയെ തൊടുകപോലുമില്ല എന്നതാണ്. ഇതാണ് സത്വഗുണം. ഉല്‍കൃഷ്ടചിന്തനം അതായത് സദ്വിവേകവും, ഔചിത്യവും അവലംബിക്കുക, ഔചിത്യരാഹിത്യത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക. ഇതാണ് ഹംസത്തിന്റെ സ്വഭാവം.'

ഗായത്രിയുടെ 24 ശക്തിധാരകളില്‍ രണ്ടാമത്തേതാണ് ബ്രാഹ്മി. ബ്രഹ്മാ -വിഷ്ണു -മഹേശ്വരന്മാരെന്ന മൂര്‍ത്തിത്രയങ്ങള്‍ (ഉല്പാദനം -അഭിവര്‍ദ്ധനം -പരിവര്‍ത്തനം) പ്രസിദ്ധമാണല്ലോ.  ഇവയിലെ ആദ്യത്തേതിന് ബ്രാഹ്മി എന്നു പറയുന്നു. സൃഷ്ടിയുടെ ഉല്

പാദനപ്രക്രിയയില്‍ ചേര്‍ന്നു കഴിയുക ലോകത്തിലെ ഏറ്റവും വലിയ വൈശിഷ്ട്യമാണ്. ഈ ശേഷി ഭൂമിക്കുണ്ട്; മാതാവിനുണ്ട്. തന്റെ ഉല്പാദനംമൂലം മറ്റുള്ളവര്‍ക്ക് പ്രയോജനം ഉളവാക്കുക, അതില്‍ സ്വയം ആനന്ദനിര്‍വൃതി കൊള്ളുക, ഈ  

ഉല്‍കൃഷ്ടതമൂലം ഭൂമാതാവും ജനനീമാതാവും ആദരിക്കപ്പെടുന്നു. ഇത് ബ്രാഹ്മീമാതാവിന്റെ അനുദാനമാണ്. ഇത് ആര് എത്രമാത്രം നേടുന്നുവോ, അതനുസരിച്ച് അവര്‍ മഹാത്മാക്കളുടെ നിലയിലേയ്ക്കു ഉയര്‍ന്നുകൊണ്ടിരിക്കും. വിധ്വംസം (നശീകരണം) രാക്ഷസന്മാരുടേയും ഉല്‍പ്പാദനം ദേവന്മാരുടെ സിദ്ധാന്തമാണ്. അതിനാല്‍ ഉല്‍പ്പാദനകര്‍മ്മങ്ങളിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യരെ ദേവമാനവര്‍ എന്നു പറയുന്നു. ഗായത്രിയുടെ ബ്രാഹ്മിശക്തിയെ ഉപാസിക്കുന്ന സാധകരില്‍ ബ്രഹ്മതേജസ്സ്  ബ്രാഹ്മത്വം വികസിക്കുന്നു.  

സത്വ, രജ, തമോ ഗുണങ്ങളില്‍  സത്യം, ശിവം, സുന്ദരത്തില്‍ ആദ്യത്തെ വര്‍ണം സത്തിന്റേതാണ്. ഇതാണ് ബ്രാഹ്മി, വൈശിഷ്ട്യം. ഇതിനെ ആശ്രയിക്കുന്നതുമൂലം വ്യക്തിത്വത്തില്‍, സ്വഭാവത്തില്‍ സത്വഗുണം വര്‍ദ്ധിക്കുകയും പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും പവിത്രതയും ലാളിത്യവും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ബ്രാഹ്മി ഹംസവാഹിനിയാണ്. ഒരു കൈയ്യില്‍  

പുസ്തകവും മറുകൈയ്യില്‍ കമണ്ഡലുവുമാണ്. പ്രായത്തില്‍ കിശോരാവസ്ഥയിലെ കന്യകയാണ്. ഈ അലങ്കാരപ്രയോഗങ്ങള്‍ ബ്രഹ്മശക്തിയുടെ സ്വരൂപം എന്തെന്നു മനസ്സിലാക്കാനും ആ ശക്തിയുടെ അനുഗ്രഹം ലഭിക്കാനുള്ള കവാടം തുറക്കുവാനും ഉപകരിക്കപ്പെടുന്നു. ഗായത്രിയുടെ വാഹനം സാമാന്യഹംസമല്ല, പ്രത്യുത മനുഷ്യരുടെ ഇടയില്‍ കാണപ്പെടുന്ന രാജഹംസമാണ്, പരമഹംസമാണ്. രാജഹംസം ശാലീനത, മാന്യത, ശ്രേഷ്ഠത, ആദര്‍ശം എന്നിവയുടെ പ്രതീകമാണ്. പരമഹംസം എന്നാല്‍ തത്ത്വജ്ഞാനി, തപസ്വി, പരാര്‍ത്ഥപരായണന്‍, ജീവിച്ചിരിക്കേ മുക്തി നേടിയവന്‍. ഗായത്രീ ഉപാസനയിലൂടെ സാധകന്‍ സാമാന്യമനുഷ്യന്റെ നിലയില്‍നിന്നും ഉയര്‍ന്ന് രാജഹംസത്തിന്റെ നിലയില്‍ എത്തുന്നു. സാധന പരിപക്വമാകുമ്പോള്‍ അവന്‍ പരമഹംസത്തിന്റെ പദത്തിലെത്തുന്നു  ദേവാത്മായും സിദ്ധപുരുഷനായും കാണപ്പെടുന്നു.


ഹംസത്തിന്റെ പ്രധാന ഗുണവിശേഷമാണ് നീരക്ഷീരവിവേചനം. മറ്റൊരു ഗുണവിശേഷം മുത്തുമാത്രമേ കൊത്തിത്തിന്നുകയുള്ളൂ. ചിപ്പിയെ തൊടുകപോലുമില്ല എന്നതാണ്. ഇതാണ് സത്വഗുണം. ഉല്‍കൃഷ്ടചിന്തനം അതായത് സദ്വിവേകവും, ഔചിത്യവും അവലംബിക്കുക, ഔചിത്യരാഹിത്യത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക. ഇതാണ് ഹംസത്തിന്റെ സ്വഭാവം. ഗായത്രിയുടെ സ്വഭാവമുള്ള വ്യക്തികള്‍ക്കു മാത്രമേ ആ മഹാശക്തി തന്റെ സമീപത്തു സ്ഥാനം നല്‍കുകയുള്ളൂ. ഇതിന്റെ മറ്റൊരര്‍ത്ഥം, ഈ ഉപാസനമൂലം സാധകനില്‍ സത്വഗുണം ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കും എന്നതാണ്.

പുസ്തകം മുഖേന സദ്ജ്ഞാനവും കമണ്ഡലു മുഖേന സല്കര്‍മ്മവുമാണ് സൂചിപ്പിച്ചിരിക്കുന്നത്. ഗായത്രീശക്തിയുടെ രണ്ടു കൈകളിലും ഈ വരദാനങ്ങളാണ് വച്ചിരിക്കുന്നത്. ബ്രാഹ്മിസാധനമൂലം അന്തഃകരണത്തില്‍ ഉല്‍കൃഷ്ടചിന്താതരംഗങ്ങള്‍ ഉയരുന്നു. ഉല്ലാസവും ധൈര്യവും ഉളവാകുന്നു. ഗായത്രി ബ്രഹ്മാവിന്റെ കാമധേനു ആണെന്നാണ് പറയുന്നത്. ഇതിന്റെ അര്‍ത്ഥം ഗായത്രീശക്തിയാകുന്ന കാമധേനുവിന്റെ പയസ്സ് (പാല്‍) പാനം ചെയ്യുന്ന സാധകന്‍ ശരിയായ അര്‍ത്ഥത്തില്‍ ബ്രാഹ്മണനാകുന്നുവെന്നു മാത്രമല്ല, ആത്മസന്തോഷം, പൊതുജന

പ്രീതി, ദൈവാനുഗ്രഹം എന്നീ മൂന്നു വരദാനങ്ങളും നേടുകയും ചെയ്യുന്നു.

ബ്രഹ്മപാരായണര്‍ക്കുമാത്രമേ ഋദ്ധിയുടേയും സിദ്ധിയുടേയും മേല്‍ അധികാരമുള്ളൂ. അകമേയും  

പുറമേയും പരിശുദ്ധി ഉള്ളവനുമാത്രമേ മന്ത്രസിദ്ധി ലഭിക്കുകയുള്ളൂ. ഇതിനാവശ്യമായ യോഗ്യത ഗായത്രിയുടെ ബ്രഹ്മധാരയുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്.

സാവിത്രീസത്യവാന്റെ കഥയില്‍, സാവിത്രി, സത്യവാനെ വരിക്കയും, അവനെ മ്യത്യുമുഖത്തില്‍നിന്ന് മോചിപ്പിക്കുകയും വിറകുവെട്ടുകാരന്റെ സ്ഥിതിയില്‍നിന്നുയര്‍ത്തി രാജപദവിയില്‍ എത്തിക്കുകയും ചെയ്തു. സത്യവാനായ സാധകന് സാവിത്രിയുടെ സഹായം നേടാന്‍ കഴിഞ്ഞു. ഈ സാഹചര്യമാണ് ബ്രാഹ്മിശക്തിയിലൂടെ സംജാതമാകുന്നത്.

(തുടരും)  

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.