×
login
ധര്‍മധാരണയും ഗായത്രിസിദ്ധിയും

ഗായത്രീമന്ത്രസാധന മുഖേന വ്യക്തിയില്‍ ഈ ഒമ്പതു സദ്ഗുണങ്ങള്‍ ഉയര്‍ന്നുയരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ ഒമ്പതു സദ്ഗുണങ്ങളെയും ധാരണം ചെയ്യുന്നവര്‍ക്കു ഗായത്രീമന്ത്രത്തില്‍ സന്നിഹിതമായിരിക്കുന്ന ഋദ്ധിസിദ്ധികള്‍ തങ്ങളില്‍ ഉയര്‍ന്നുയരുന്നതായി കാണാം.

ഫലപ്രദമായ ആദിശക്തി ഗായത്രി സാധന - 7

അഞ്ചു ക്രിയാപരവും (അദ്ധ്വാനശീലം, ശിഷ്ടത, മിതവ്യയത്വം, സുവ്യവസ്ഥ, സഹകരണം), നാലു ഭാവനാപരവുമായ (വിവേകം, സത്യസന്ധത, ഉത്തരവാദിത്വം, ധീരത) ഒമ്പതു ഗുണ സമുച്ചയത്തെയാണ് ധര്‍മ്മധാരണ എന്നു പറയുന്നത്. ഗായത്രിമന്ത്രത്തിലെ ഒമ്പതു വാക്കുകള്‍ ഈ ദിവ്യസമ്പത്തുകളെ ഗ്രഹിക്കുവാന്‍ പ്രേരണ പ്രദാനം ചെയ്യുന്നു. യജ്ഞോപവീതത്തിന്റെ ഒമ്പതു ഇഴകള്‍ ഇവ തന്നെയാണ്.  

ഇവ ഗായത്രിയുടെ പ്രതീകമായ വിഗ്രഹമായിക്കരുതി ഇവ അനുശാസിക്കുന്ന കര്‍ത്തവ്യപാലനത്തിനായി സദാ സന്നദ്ധരായി കഴിയാന്‍ വേണ്ടിയാണ് ഇവയെ ചുമലില്‍ ധരിക്കുന്നത്. അതായത് മാനവമഹിമയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന അനുശാസനാത്മകമായ ഒമ്പതു ഉത്തരവാദിത്തങ്ങളെ ചുമലില്‍ വഹിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ യജ്ഞോപവീതധാരണത്തിന്റെ പൊരുള്‍. ഗായത്രീമന്ത്രത്തിലെ നിര്‍ദ്ദേശങ്ങളെ ജീവിതചര്യയില്‍ ഉള്‍ക്കൊള്ളിക്കുക - ലയിപ്പിക്കുക - എന്നതാണ് ഇവയുടെ കാതലായ ലക്ഷ്യം. മന്ത്രദീക്ഷ (ഗുരുദീക്ഷ) നല്‍കുന്ന സമയത്തും ഈ അനുശാസനകളെയാണ് മനസ്സില്‍ പതിപ്പിച്ചുതരുന്നത്.


ഗായത്രീമന്ത്രസാധന മുഖേന വ്യക്തിയില്‍ ഈ ഒമ്പതു സദ്ഗുണങ്ങള്‍ ഉയര്‍ന്നുയരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ ഒമ്പതു സദ്ഗുണങ്ങളെയും ധാരണം ചെയ്യുന്നവര്‍ക്കു ഗായത്രീമന്ത്രത്തില്‍ സന്നിഹിതമായിരിക്കുന്ന ഋദ്ധിസിദ്ധികള്‍ തങ്ങളില്‍ ഉയര്‍ന്നുയരുന്നതായി കാണാം. വൃത്തിയില്ലാത്ത സ്ഥലത്ത് ഇരിക്കുവാന്‍ വിശുദ്ധരായ സല്പുമാന്മാരാരും ഇഷ്ടപ്പെടുകയില്ലല്ലോ. പിന്നെങ്ങനെയാണ് ചിന്താഗതിയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും അധമന്മാരായവരുടെ മേല്‍ ഈശ്വരപ്രസാദം വര്‍ഷിക്കപ്പെടുമെന്ന് ആശിക്കുന്നത്? ഈശ്വരാനുകമ്പയും അനുഗ്രഹവും ദൈവികഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കുമാത്രമേ ലഭിക്കുകയുള്ളൂ.

ജ്ഞാനവും കര്‍മവും ഇണകളാണ്. ഇവ രണ്ടും കൂടിച്ചേരുമ്പോഴാണ് ഫലം ഉളവാകുന്നത്. ഇവ പരസ്പരപൂരകങ്ങളാണ്. ഇവയ്ക്കു പരസ്പരസ്വാധീനവുമുണ്ട്. ഗായത്രിയെപ്പറ്റി   കേള്‍ക്കുകയും വായിക്കുകയും അറിയുകയും ധരിക്കുകയും ഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുള്ള വൈശിഷ്ട്യങ്ങള്‍ കേവലം സാങ്കല്പികമല്ലെന്നും യോഗ്യമായ രീതിയില്‍ കര്‍മങ്ങളും വ്യവസ്ഥകളും പാലിക്കുന്നപക്ഷം ഉദ്ദിഷ്ടഫലം നല്‍കത്തക്ക കഴിവുറ്റതാണെന്നും തെളിയും. ജ്ഞാനവും കര്‍മ്മവും ശരിയായി സംയോജിക്കുമ്പോഴാണ് ഗായത്രിയുടെ അത്ഭുതഫലങ്ങള്‍ ലഭിക്കുന്നത്.

ജീവിതസാധനയോടനുബന്ധിച്ചുള്ള ഗായത്രീമന്ത്രത്തിലെ ഒമ്പതു അനുശാസനങ്ങളെക്കുറിച്ച് മുമ്പ് പ്രസ്താവിച്ചുവല്ലോ. ഇവയെ ജീവിതത്തിലെ എല്ലാ തുറകളിലും പ്രായോഗികമാക്കണം. ദൃഢവിശ്വാസത്തോടും  

പൂര്‍ണമനസ്സോടുംകൂടി ഉപാസന ചെയ്താല്‍ അതിന്റെ ഫലമായി ഈ സദ്ഗുണങ്ങള്‍ അഭിവൃദ്ധിപ്പെടുന്നതായി പ്രത്യക്ഷത്തില്‍ അനുഭവപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. ഇതിനുശേഷമാണ് ഗായത്രിയില്‍നിന്ന് അലൗകികവും അതീന്ദ്രിയവുമായ വിഭൂതികളും സമൃദ്ധികളും പ്രകടമാകുന്ന സ്ഥിതിവിശേഷം ഉളവാകുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.