ബ്രഹ്മചാരി സുധീര്‍ ചൈതന്യ
മറ്റുള്ളവരെ നിയന്ത്രിക്കാന്‍ സ്നേഹബഹുമാനങ്ങളേക്കാള് മറ്റൊന്നിനും കഴിയില്ല. സ്നേഹത്തിന്റെ ഭാഷയില്‍ ഭരിക്കാനുളള കഴിവാണത്.
മറ്റുള്ളവര്‍ക്കു കൂടി പ്രദാനം ചെയ്യാനാണ് ഈ കഴിവുകളും സിദ്ധികളുമെല്ലാം സീതാദേവി ഹനുമാന് നല്കി അനുഗ്രഹിച്ചത്. ഇതല്ലാതെ വിശിഷ്ടമായ മറ്റ് എട്ടു ഗുണങ്ങള്‍ കൂടി ഹനുമാനെ സ്മരിച്ചാല്‍ നമുക്ക് കൈവരുമെന്ന് ആചാര്യന്മാര് പറയുന്നു.
ബുദ്ധി: എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന ബോധം. എന്താണ് ധര്‍മം എന്താണ് അധര്‍മം എന്ന ബോധം. എന്താണ് ധര്‍മം എന്താണ് അധര്‍മം എന്തിനെ പേടിക്കണം, എന്തിനെ ഭയക്കരുത് എന്ത് നമ്മെ ബന്ധിപ്പിക്കും എന്ത് നമ്മെ മുക്തരാക്കും എന്നറിയാനുള്ള കഴിവു വേണം.
ബലം: പ്രലോഭനങ്ങളില്‍ വീഴാതെ മൂല്യത്തില്‍ ഉറച്ചു നില്‍ക്കാനുള്ള ശക്തി.
യശസ്സ്: നമുക്ക് ശേഷം നമ്മുടെ നാമം മാത്രമേ നിലനില്ക്കുകയുള്ളൂ. അത് മികച്ച രീതിയില്‍ നിലനില്‍ക്കുന്നതാവണം.
ധൈര്യം: ധീ അഥവാ ബുദ്ധിയുടെ കഴിവാണ് ധൈര്യം. മനക്കരുത്ത്, ഉള്‍ക്കരുത്ത് എന്നും അര്‍ഥമുണ്ട്. തെറ്റായ പാതയില്‍ പോകാതെ ശരിയില്‍ തന്നെ ഉറച്ചു നില്‍ക്കാനുള്ള ബുദ്ധിയുടെ ഉറപ്പാണ് ധൈര്യം.
നിര്‍ഭയത്വം: പേടിയില്ലായ്മ എന്നര്‍ഥം. ഇഷ്ടമായത് നഷ്ടപ്പെടുമോ, എന്ന ചിന്തയും ഇഷ്ടമില്ലാത്തത് ലഭിക്കുമോ എന്ന ആശങ്കയും നമ്മില്‍ പേടിയുണ്ടാക്കും. വൈരാഗ്യമാണ് നമ്മെ പേടിയില്ലായ്മയിലേക്ക് നടത്തുക.
അരോഗതാ:
രോഗമില്ലാത്ത ശരീരവും മനസ്സും. നല്ല ശരീരവും മനസ്സുമുണ്ടെങ്കിലേ സാധനയിലൂടെ പരമലക്ഷ്യത്തിലേക്ക് പോകാനാവൂ. ആരോഗ്യം അതിനാല്‍ ഏറെ പ്രധാനപ്പെട്ടതാണ്.
അജാഡ്യ:
ചുറുചുറുക്കാണ് നമുക്ക് വേണ്ട മറ്റൊരു ഗുണം. മാനസികവും ശാരീരികവുമായി അലസതയില്ലാത്ത അവസ്ഥ. ജീവിത വിജയത്തിന് ഇത് അനിവാര്യമാണ്.
വാക് ചാതുരി: ഒരു കാര്യം മറ്റൊരാള്‍ക്ക് നന്നായി മനസ്സിലാക്കി കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. അതിലുപരി ഒരു നേതാവിനു വേണ്ട ഗുണവും ഇതാണ്.
ഈ ഗുണങ്ങളെല്ലാം ഹനുമാന്റെ അനുഗ്രഹത്താല്‍ നമുക്കും സിദ്ധിക്കും. ഈ ഹനുമാന് ഈ ഗുണങ്ങളുടെ നിറകുടമായിരുന്നു.
അഷ്ടസിദ്ധി പോലെ നവനിധി നല്‍കിയും ഹനുമാന് ഭക്തരെ അനുഗ്രഹിക്കുന്നു. നവനിധിയെന്നതു കൊണ്ട് കുബേരന്റെ കൈയിലുള്ള അപൂര്‍വമായ ഒമ്പതു കാര്യങ്ങളെയാണ് സാധാരണയായി സൂചിപ്പിക്കാറുള്ളത്.
മഹാപദ്മ, പദ്മ, ശംഖ, മകര, കച്ഛപാ, മുകുന്ദ, കുന്ദ, നില, ചര്‍ച്ച എന്നിവയാണ് ആ നിധികള്‍.
എന്നാല്‍ ചില ആചാര്യന്മാര് ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നീ നവധാ ഭക്തിയെയും ഒമ്പതു നിധിയായി പറയാറുണ്ട്.
വിവേക, വൈരാഗ്യ, ശമം, ദമം, ഉപരമ, തിതിക്ഷ, ശ്രദ്ധ, സമാധാനം, മുമുക്ഷുത്വം, എന്ന സാധനാ ചതുഷ്ടയ ഗുണങ്ങളെയും ഈ നിധികള്‍ ആയി പറയാറു ണ്ട്. ഈ വരങ്ങളെക്കാള് ഹനുമാന് പ്രധാനം രാമഭക്തി തന്നെയായിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: